scorecardresearch

മഹുവ മൊയ്ത്രയുടെ ഹർജി പരിഗണിക്കുന്നത് ജനുവരി മൂന്നിലേക്ക് മാറ്റി

പുറത്താക്കൽ നടപടി ചോദ്യം ചെയ്ത് മഹുവ സുപ്രീം കോടതിയെ സമീപിച്ചിരുന്നു, ജനുവരി മൂന്നിന് ഹർജി പരിഗണിക്കും

പുറത്താക്കൽ നടപടി ചോദ്യം ചെയ്ത് മഹുവ സുപ്രീം കോടതിയെ സമീപിച്ചിരുന്നു, ജനുവരി മൂന്നിന് ഹർജി പരിഗണിക്കും

author-image
WebDesk
New Update
mahua moitra parliament

മഹുവ മൊയ്ത്ര

ന്യൂഡൽഹി: പാർലമെന്റിലെ ചോദ്യങ്ങൾക്ക് കോഴ വാങ്ങിയെന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയെ പുറത്താക്കിയ നടപടിക്കെതിരായ ഹർജി ജനുവരി മൂന്നിന് പരിഗണിക്കും. പാർലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് മഹുവ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തന്നെ പുറത്താക്കാനുള്ള അധികാരം പാർലെമെന്റിനില്ലെന്നും തന്റെ ഭാഗം കേൾക്കാതെ തീർത്തും ഏകപക്ഷീയമായ നടപപടിയാണ് ഉണ്ടായതെന്നും ചൂണ്ടിക്കാണിച്ചാണ് മഹുവ കോടതിയിൽ ഹർജി സമർപ്പിച്ചത്.

Advertisment

ഇന്ന് ഹർജി പരിഗണിച്ച ജസ്റ്റീസ് സജ്ഞീവ് ഖന്നയുടെ ബെഞ്ചാണ് ഹർജി അടുത്ത മാസം മൂന്നിലേക്ക് മാറ്റുന്നതായി മഹുവയുടെ അഭിഭാഷകനായ എ.എം സിങ്ങ് വിയെ അറിയിച്ചത്. ഇന്ന് രാവിലെ മാത്രമാണ് ഹർജി സംബന്ധിച്ച ഫയലുകൾ തനിക്ക് ലഭിച്ചതെന്നും ഇതിൽ വിശദമായ പഠനം ആവശ്യമായതിനാൽ ജനുവരി മൂന്നിലേക്ക് കേസ് മാറ്റുകയാണെന്നും ജസ്റ്റിസ് ഖന്ന വ്യക്തമാക്കി.

വ്യവസായിയായ ദർശൻ ഹിരാനന്ദാനിയിൽ നിന്നും പാർലമെന്റിൽ ചോദ്യം ചോദിക്കുന്നതിന് പ്രതിഫലമായി രണ്ടു കോടി രൂപയും മറ്റ് സമ്മാനങ്ങളും കൈപ്പറ്റിയെന്ന ആരോപണത്തിലാണ് മഹുവയെ സഭയിൽ നിന്നും പുറത്താക്കിയത്. മഹുവയുടെ പാർലമെന്റ് ലോഗിൻ െഎഡിയും പാസ് വേർഡും ദുരുപയോഗം ചെയ്യപ്പെട്ടുവെന്നും ആരോപണം ഉയർന്നിരുന്നു. ശബ്ദ വോട്ടോടെയായിരുന്നു ലോക്സഭ മഹുവയ്ക്കെതിരായ നടപടി അംഗീകരിച്ചത്.

Read More:

Supreme Court mahua-moitra Parliament

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: