scorecardresearch

ഇഐഎ 2020 കരട് വിജ്ഞാപനം: കേന്ദ്രത്തിനെതിരായ കോടതിയലക്ഷ്യ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു

കരട് വിജ്ഞാപനത്തിന്റെ പരിഭാഷ പ്രാദേശിക ഭാഷകളിൽ പ്രസിദ്ധീകരിക്കാത്തതുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതി ആരംഭിച്ച നടപടികളാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്

കരട് വിജ്ഞാപനത്തിന്റെ പരിഭാഷ പ്രാദേശിക ഭാഷകളിൽ പ്രസിദ്ധീകരിക്കാത്തതുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതി ആരംഭിച്ച നടപടികളാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്

author-image
WebDesk
New Update
Supreme Court, സുപ്രീം കോടതി, IIT, JEE advanced, josaa, josaa.nic.in, JEE advanced 2017, iit admission, JEE Advanced 2017, ഐഐടി പ്രവേശനം, ജെഇഇ അഡ്വാൻസ് 2017, ഐഐടി അഡ്മിഷൻ, IIT admission, jee news, iit jee news, joint entrance exam, education news

ന്യൂഡൽഹി: പരിസ്ഥിതി ആഘാത പഠന (ഇഐഎ ) വിജ്ഞാപനം 2020 കരടിന്റെ പരിഭാഷ പ്രാദേശിക ഭാഷകളിൽ പ്രസിദ്ധീകരിക്കാത്തതിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനെതിരായ കോടതിയലക്ഷ്യ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. ഡൽഹി ഹൈക്കോടതി കേന്ദ്ര വനം-പരിസ്ഥിതി സെക്രട്ടറിക്കെതിരെ ആരംഭിച്ച നടപടികളാണ് സുപ്രീം കോടതി റദ്ദാക്കിയത്.

Advertisment

ഭരണഘടനയുടെ എട്ടാം ഷെഡ്യൂൾ പ്രകാരമുള്ള 22 ഭാഷകളിലും കരട് വിജ്ഞാപനം പ്രസിദ്ധികരീക്കാത്ത കേന്ദ്രസർക്കാർ നടപടി ഒരു കോടതി ഉത്തരവിന്റെ മനപ്പൂർവമുള്ള ലംഘനമാണെന്ന പരാതിയിലായിരുന്നു ഡൽഹി ഹൈക്കോടതിയുടെ നടപടി.

Read More: ഇഐഎ 2020 ഉടൻ പിൻവലിക്കണമെന്ന് രാഹുലും സോണിയയും

ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ, ജസ്റ്റിസുമാരായ എ എസ് ബോപണ്ണ, വി രാമസുബ്രഹ്മണ്യൻ എന്നിവരടങ്ങിയ ബെഞ്ചാണ് കോടതിയലക്ഷ്യ നടപടികൾ സ്റ്റേ ചെയ്തത്. ഡൽഹി ഹൈക്കോടതി വിധിക്കെതിരായ റിവ്യൂ പെറ്റീഷൻ പരിഗണിക്കുകയായിരുന്നു കോടതി.

കരട് 10 ദിവസത്തിനകം എല്ലാ പ്രാദേശിക ഭാഷകളിലും പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജൂൺ 30ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് മനപ്പൂർവം അനുസരിക്കാതിരുന്നു എന്ന് ചൂണ്ടിക്കാട്ടി സമർപിച്ച കോടതിയലക്ഷ്യ ഹർജിയിൽ ചൊവ്വാഴ്ച ഡൽഹി ഹൈക്കോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടിയിരുന്നു. ഓഗസ്റ്റ് 17ന് മുൻപ് കേന്ദ്രം ഈ വിഷയത്തിൽ പ്രതികരണമറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പരിസ്ഥിതി പ്രവർത്തകനായ വിക്രാന്ത് തോങ്കഡ് ആണ് കോടതിയലക്ഷ്യ ഹർജി സമർപിച്ചത്.

Advertisment

Read More: 'ഇഐഎ 2020 അപമാനകരം മാത്രമല്ല അപകടവുമാണ്, അതിനെതിരെ പ്രതിഷേധിക്കുക': രാഹുൽ ഗാന്ധി

ഇഐഎ 2020 കരട് വിജ്ഞാപനം പ്രകാരം, പദ്ധതികളുടെ പാരിസ്ഥിതിക ആഘാത പഠനം അവ ആരംഭിച്ച ശേഷം നടപ്പാക്കിയാൽ മതിയെന്നും മുൻകൂർ പഠനം പദ്ധതിയുടെ അനുമതിക്കായി ആവശ്യമില്ലെന്നും വ്യവസ്ഥ ചെയ്യുന്നു. നിലവിൽ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ മാത്രമാണ് വിജ്ഞാപനം പരസ്യപ്പെടുത്തിയിട്ടുള്ളത്. പ്രാദേശിക ഭാഷകളിൽ പരസ്യപ്പെടുത്താത്തത് കാരണ് വലിയൊരുവിഭാഗം ജനത്തിന് ഇത് വായിച്ച് മനസ്സിലാക്കാൻ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതിയിൽ സമർപിച്ച ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Read More: SC stays contempt plea in Delhi HC against govt for not publishing draft EIA in 22 Indian languages

Supreme Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: