scorecardresearch

വികലാംഗ നിയമത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിൽ വീഴ്ച്ച; കേന്ദ്രത്തെ വിമർശിച്ച് സുപ്രീം കോടതി

സിഎടി വിധിക്കെതിരെ യൂണിയൻ ഓഫ് ഇന്ത്യ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീൽ തള്ളിയിരുന്നു, ഇതേ തുടർന്നാണ് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്

സിഎടി വിധിക്കെതിരെ യൂണിയൻ ഓഫ് ഇന്ത്യ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീൽ തള്ളിയിരുന്നു, ഇതേ തുടർന്നാണ് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്

author-image
WebDesk
New Update
supreme court | 370 article

ഫയൽ ചിത്രം

ഡൽഹി: രാജ്യത്ത് വികലാംഗ നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിലും ബാക്ക്‌ലോഗ് ഒഴിവുകൾ നികത്തുന്നതിലും വീഴ്ച്ച വരുത്തിയ കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ വിമർശനം. 2009-ൽ സിവിൽ സർവീസസ് പരീക്ഷ പാസായ 100 ശതമാനം കാഴ്ച വൈകല്യമുള്ള ഉദ്യോഗാർത്ഥിയെ മൂന്ന് മാസത്തിനകം നിയമിക്കണമെന്ന് ഉത്തരവിട്ടുകൊണ്ടായിരുന്നു കോടതിയുടെ വിമർശനങ്ങൾ. ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ച് സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നത് ഗുരുതരമായ വീഴ്ച്ചയാണെന്നും കുറ്റപ്പെടുത്തി. 

Advertisment

1995-ലെ പിഡബ്ല്യുഡി ആക്ടിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്നാണ് ഈ സംഭവവികാസം സൂചിപ്പിക്കുന്നതെന്ന് കോടതി പറഞ്ഞു. “നിർഭാഗ്യവശാൽ, ഈ കേസിൽ, എല്ലാ ഘട്ടങ്ങളിലും, വികലാംഗരുടെ പ്രയോജനത്തിനായി നിയമങ്ങൾ നടപ്പിലാക്കുക എന്ന ലക്ഷ്യത്തെ തന്നെ പരാജയപ്പെടുത്തുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. 1995-ലെ വികലാംഗരുടെ (തുല്യ അവസരങ്ങൾ, അവകാശ സംരക്ഷണം, പൂർണ്ണ പങ്കാളിത്തം) നിയമം സർക്കാർ കൃത്യമായി നടപ്പിലാക്കിയിരുന്നെങ്കിൽ ഇത്തരത്തിൽ ഒരു സംഭവം ഉണ്ടാകുമായിരുന്നില്ല” ബെഞ്ച് പറഞ്ഞു.

100 ശതമാനം കാഴ്ച വൈകല്യമുള്ള പങ്കജ് കുമാർ ശ്രീവാസ്തവ, 2008 ലെ സിവിൽ സർവീസസ് പരീക്ഷയിൽ പങ്കെടുക്കുകയും സേവനങ്ങൾക്ക് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസസ് (ഐഎഎസ്), ഇന്ത്യൻ റവന്യൂ സർവീസസ്-ഇൻകം ടാക്സ് (ഐആർഎസ്). (ഐടി), ഇന്ത്യൻ റെയിൽവേ പേഴ്സണൽ സർവീസ് (IRPS), ഇന്ത്യൻ റവന്യൂ സർവീസ് (കസ്റ്റംസ് ആൻഡ് എക്സൈസ്) (IRS (C&E)എന്നീ നാല് മുൻഗണനകൾ നൽകുകയും ചെയ്തിരുന്നു. 

അതേ സമയം എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയ ശേഷം ശ്രീവാസ്തവയ്ക്ക് നിയമനം നിഷേധിക്കപ്പെട്ടു. തുടർന്ന് അദ്ദേഹം സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. 1995ലെ പിഡബ്ല്യുഡി നിയമത്തിന്റെ ഉത്തരവിനെ തുടർന്നുള്ള ബാക്ക്‌ലോഗ് ഒഴിവുകൾ ആറ് മാസത്തിനകം കണക്കാക്കാൻ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനും പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പിനും 2010-ൽ നിർദേശം നൽകിയിരുന്നു. ശ്രീവാസ്തവയ്ക്ക് നിയമനം നൽകാമെന്നുള്ള സിഎടി വിധിക്കെതിരെ യൂണിയൻ ഓഫ് ഇന്ത്യ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീൽ തള്ളിയിരുന്നു. ഇതേ തുടർന്നാണ് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്. ഈ അപ്പീലിലാണ് കോടതിയുടെ വിമർശനം ഉണ്ടായിരിക്കുന്നത്.

Read More

Advertisment
Supreme Court Central Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: