scorecardresearch

തടവറയില്‍ വെച്ച് കവിത എഴുതി കുറ്റവാളി; കവിത കേട്ട് വധശിക്ഷ ഒഴിവാക്കി സുപ്രിംകോടതി

തന്നെതന്നെ നവീകരിയ്ക്കാൻ കുറ്റവാളി ആഗ്രഹിക്കുന്നുണ്ടെന്നും അതിനുള്ള തെളിവുകളാണ് ജയിലിൽ കഴിയവേ എഴുതിയ കവിതകളെന്നും കോടതി നിരീക്ഷിച്ചു

തന്നെതന്നെ നവീകരിയ്ക്കാൻ കുറ്റവാളി ആഗ്രഹിക്കുന്നുണ്ടെന്നും അതിനുള്ള തെളിവുകളാണ് ജയിലിൽ കഴിയവേ എഴുതിയ കവിതകളെന്നും കോടതി നിരീക്ഷിച്ചു

author-image
WebDesk
New Update
supreme court, supreme court judgment, punishment for murder, death sentence, life sentence, sentence for murder, വധശിക്ഷ, സുപ്രീംകോടതി, emalayalam, ഐ ഇ മലയാളം, today news, ഇന്നത്തെ വാർത്ത news india, latest news, breaking news, ബ്രേക്കിങ്ങ് ന്യൂസ്, india news live, india news today, national news, ദേശീയ വാർത്ത, national news today, national news headlines, പ്രധാന വാർത്തകൾ, latest national news, വാർത്തകൾ, national news india, വാർത്ത ന്യൂസ്, today national news, breaking news india, union government, central government, state government

ഇന്ത്യയുടെ പരമോനത നീതിപീഠമായ സുപ്രീംകോടതി ഒരു കുറ്റവാളിയുടെ ശിക്ഷയിൽ ഇളവ് കൊടുക്കുന്നത് അത്ര വലിയ കാര്യമൊന്നുമല്ല. എന്നാൽ ഒരു കുട്ടിയെ കൊലപ്പെടുത്തിയ ദ്യാനേശ്വർ സുരേഷിന്റെ ശിക്ഷയിൽ ഇളവ് കൊടുത്തതാണ് ഇപ്പോൾ വാർത്തകളിലിടം പിടിച്ചിരിയ്ക്കുന്നത്. വധശിക്ഷയിൽ നിന്ന് ജീവപര്യന്തമാക്കി ദ്യാനേശ്വറിന്റെ ശിക്ഷ കുറയ്ക്കുന്നതിന് കാരണമായി സുപ്രീം കോടതി കണക്കിലെടുത്തത് ജയിലിൽ കഴിയവേ അയാൾ എഴുതിയ കവിതകളാണ്.

Advertisment

Also Read: കോട്ടയത്ത് ആനയെ കുളിപ്പിക്കുന്നതിനിടെ അടിയില്‍ പെട്ട് പാപ്പാന് ദാരുണാന്ത്യം

തന്നെതന്നെ നവീകരിയ്ക്കാൻ കുറ്റവാളി ആഗ്രഹിക്കുന്നുണ്ടെന്നും അതിനുള്ള തെളിവുകളാണ് ജയിലിൽ കഴിയവേ എഴുതിയ കവിതകളെന്നും കോടതി നിരീക്ഷിച്ചു. തന്റെ തെറ്റ് ദ്യാനേശ്വർ തിരിച്ചറിഞ്ഞെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ചിന്റെയാണ് നടപടി. ജസ്റ്റിസ്മാരായ എസ് അബ്ദുൾ നാസർ, എംആർ ഷാ എന്നിവരും ബെഞ്ചിന്റെ ഭാഗമായിരുന്നു.

Also Read: ഫോട്ടോ എടുക്കാനായി ഐസ് കട്ടയില്‍ ഇരുന്ന മുത്തശ്ശിയെ തിരമാല കൊണ്ടുപോയി

Advertisment

തന്റെ 22-ാം വയസിലാണ് ദ്യാനേശ്വർ സുരേഷ് കുറ്റകൃത്യം ചെയ്തതെന്നും എന്നാൽ ജയിലിലായിരിക്കെ സമൂഹത്തോട് ചേരാൻ അയാൾ ഏറെ ആഗ്രഹിക്കുന്നതായും ജസ്റ്റിസ് സിക്രി കണ്ടെത്തി. 18 വർഷത്തെ ജയിൽ വാസത്തിനിടയിൽ ദ്യാനേശ്വറിന്റെ പെരുമാറ്റം അയാൾ നവീകരിക്കപ്പെട്ടുവെന്നും പുനരധിവാസം അർഹിക്കുന്നു എന്നും തെളിയിക്കുന്നതായി മറ്റ് ജസ്റ്റിസ്മാരും കണ്ടെത്തിയതോടെ ശിക്ഷ ഇളവ് ചെയ്യുകയായിരുന്നു.

Also Read: ധോണി പറയുന്നത് അനുസരിച്ചാൽ മതി, ലക്ഷ്യത്തിലെത്തിയിരിക്കും: കേദാർ ജാദവ്

വധശിക്ഷ വിധിച്ചുകൊണ്ടുള്ള ബോംബെ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് 2006ലാണ് ദ്യാനേശ്വർ സുപ്രീംകോടതിയെ സമീപിച്ചത്. ഇതിനിടയിൽ ജയിലിൽ നിന്ന് തന്നെ ഇയാൾ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി. ജയിലിലായിരിക്കെ ഇയാൾ രചിച്ച കവിതകളും വക്കീൽ കോടതിയിൽ ഹാജരാക്കിയിരുന്നു.

Supreme Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: