scorecardresearch

യുക്രൈനില്‍ വീണ്ടും റഷ്യൻ വ്യോമാക്രമണം; യുദ്ധത്തിലെ ഏറ്റവും വലിയ ഡ്രോൺ ആക്രമണമെന്ന് കീവ്

ഏകദേശം 267 ഡ്രോണുകൾ ഒറ്റരാത്രി ആക്രമണം നടത്തിയതായി യുക്രൈൻ വ്യോമസേന പ്രസ്താവനയിൽ പറഞ്ഞു

ഏകദേശം 267 ഡ്രോണുകൾ ഒറ്റരാത്രി ആക്രമണം നടത്തിയതായി യുക്രൈൻ വ്യോമസേന പ്രസ്താവനയിൽ പറഞ്ഞു

author-image
WebDesk
New Update
Russia Ukraine Drone attack

ചിത്രം: എക്സ്

കീവ്: യുക്രൈയിനിൽ വീണ്ടും വ്യോമാക്രമണം നടത്തി റഷ്യ. ഇരുന്നൂറിലധികം ഡ്രോണുകൾ ഒറ്റരാത്രി ആക്രമണം നടത്തിയതായി യുക്രൈയ്ൻ പ്രസിഡന്റ് വ്ളാദിമർ സെലൻസ്‌കി ഞായറാഴ്ച പറഞ്ഞു. റഷ്യ- യുക്രൈനില്‍ യുദ്ധത്തിലെ ഏറ്റവും വലിയ ഡ്രോൺ ആക്രണമാണ് നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.

Advertisment

റഷ്യയുടെ 'വ്യോമ ഭീകരത'യെ അപലപിച്ച സെലൻസ്‌കി യുക്രൈന്റെ സഖ്യകക്ഷികൾക്കിടയിൽ ഐക്യത്തിന് ആഹ്വാനം ചെയ്തു. എപ്പോഴും, വ്യോമ ഭീകരതയ്ക്കെതിരെ രാജ്യത്തെ ജനങ്ങൾ നിലകൊള്ളുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

യുദ്ധത്തിന്റെ മൂന്നാം വാര്‍ഷികത്തിലാണ്, റഷ്യ യുക്രൈനെതിരെ അധിശക്തമായ ഡ്രോണ്‍ ആക്രമണം നടത്തിയത്. ഖാര്‍കീവ്, പൊള്‍താവ, സുമി, കീവ്, ചെര്‍ണിവ്, ഒഡേസ എന്നിവ ഉൾപ്പെടെ പതിമൂന്നിടങ്ങളിലാണ് ഒറ്റദിവസം റഷ്യ ഡ്രോണ്‍ ആക്രമണം നടത്തിയത്. അഞ്ച് പ്രദേശങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Advertisment

ആക്രമണത്തിന് 267 ഡ്രോണുകൾ ഉപയോഗിച്ചതായാണ് വിവരം. ഇതിൽ 138 ഡ്രോണുകൾ യുക്രൈൻ വെടിവെച്ചിട്ടുണ്ട്. 119 എണ്ണം ഇലക്ട്രോണിക് യുദ്ധവിമാനങ്ങൾ തടസ്സപ്പെടുത്തിയതിനെ തുടർന്ന് റഡാറുകളിൽ നിന്ന് അപ്രത്യക്ഷമായെന്ന് യുക്രൈൻ വ്യോമസേന പ്രസ്താവനയിൽ പറഞ്ഞു. റഷ്യ മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായും യുക്രൈൻ കൂട്ടിച്ചേർത്തു.

വ്യോമ പ്രതിരോധം തളർത്തുക എന്ന ലക്ഷ്യത്തോടെ, യുക്രൈയിനെതിരെ മാസങ്ങളായി റഷ്യ ഡ്രോൺ ആക്രമണം നടത്തി വരികയാണ്. കഴിഞ്ഞ ആഴ്ചകളിലായി ഏകദേശം 1,150 ആക്രമണ ഡ്രോണുകളും 1,400-ലധികം ഗൈഡഡ് ഏരിയൽ ബോംബുകളും 35 മിസൈലുകളും റഷ്യ വിക്ഷേപിച്ചതായി സെലൻസ്‌കി പറഞ്ഞു.

Read More

War Ukraine Russia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: