/indian-express-malayalam/media/media_files/2025/04/15/257Z7WFpjJaMLLuKDLsY.jpg)
റോബർട്ട് വാദ്ര (ഫയൽ ചിത്രം)
ന്യൂഡൽഹി: ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് വിവിധ കേസുകളിൽ റോബർട്ട് വാദ്രക്ക് വീണ്ടും ഇഡി നോട്ടീസ്. ലണ്ടനിലേതടക്കം ഭൂമി ഇടപാടുകളിലാണ് വീണ്ടും ഹാജരാകാനുള്ള നിർദ്ദേശം. ഇന്ന് തന്നെ ഇഡിക്ക് മുന്നിൽ ഹാജരാകുമെന്നാണ് റോബർട്ട് വാദ്ര വിശദമാക്കിയത്. 11 തവണയാണ് റോബർട്ട് വാദ്ര ഇതിനോടകം ഇഡി ചോദ്യം ചെയ്തത്.
ചൊവ്വാഴ്ച രാവിലെ വീണ്ടും നോട്ടീസ് ലഭിച്ചതിന് പിന്നാലെ റോബർട്ട് വാദ്ര ഡൽഹിയിലെ ഇഡി ഓഫീസിലേക്ക് നടന്നാണ് എത്തിയത്. തനിക്ക് ഒന്നും മറയ്ക്കാനില്ലെന്നും വാദ്ര പ്രതികരിച്ചു. മോദി ഭയക്കുമ്പോൾ ഇഡിയെ വിളിക്കുന്നുവെന്നാണ് ഇഡി ഓഫീസിലേക്ക് നടന്ന് വരുമ്പോൾ വദ്ര മാധ്യമങ്ങളോട് പ്രതികരിച്ചത്.
വദ്രയുടെ സ്ഥാപനമായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി 2008ൽ ഹരിയാനയിൽ 7.5 കോടി രൂപയ്ക്ക് ഭൂമി വാങ്ങിയിരുന്നു. ഈ ഇടപാടിനെ സംബന്ധിച്ചാണ് കേസ്. ഈ സ്ഥലം ഡിഎൽഎഫിന് 58 കോടി രൂപയ്ക്കാണ് വദ്ര മറിച്ചുവിറ്റത്. കോൺഗ്രസ് സംസ്ഥാനം ഭരിക്കുമ്പോഴായിരുന്നു ഈ ഇടപാട്. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവാണ് അൻപത്തിയാറുകാരനായ റോബർട്ട് വാദ്ര.
Read More
- Waqf Amendment Bill: വഖഫ് നിയമത്തിനെതിരായ പ്രതിഷേധം;കലാപഭൂമിയായി പശ്ചിമബംഗാൾ, ഗ്രാമങ്ങളിൽ കൂട്ടപലായനം
- Waqf Amendment Bill: വഖ്ഫ് നിയമ ഭേദഗതി; ബംഗാളിലെ സൗത്ത് 24 പർഗാനയിലും സംഘർഷം
- Waqf Amendment Bill: വഖഫ് നിയമഭേദഗതിക്കെതിരായ ബംഗാളിലെ പ്രതിഷേധം; 200 പേർ അറസ്റ്റിൽ
- Waqf Amendment Bill: വഖഫ് ഭേദഗതിക്കെതിരെ പ്രതിഷേധം; ബംഗാളിൽ സ്ഥിതി ഗുരുതരം, കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.