/indian-express-malayalam/media/media_files/uploads/2020/08/Rhea-4.jpg)
സുശാന്ത് സിങ് രാജ്‌പുതിന്റെ സഹോദരി പ്രിയങ്ക സിംഗ്, രാം മനോഹർ ലോഹിയ ആശുപത്രിയിലെ ഡോ തരുൺ കുമാർ എന്നിവർക്കെതിരെ വ്യാജ മെഡിക്കൽ പ്രിസ്ക്രിപ്ഷൻ തയ്യാറാക്കിയെന്നാരോപിച്ച് റിയ ചക്രവർത്തി പൊലീസിൽ പരാതി നൽകി. “ഇലക്ട്രോണിക് സംവിധാനം വഴി നിർദ്ദേശിക്കാൻ കഴിയാത്ത” മരുന്നുകൾ അടങ്ങിയ “വ്യാജ കുറിപ്പടി” നൽകിയെന്ന് റിയ മുംബൈ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
നിയമവിരുദ്ധമായ ഈ കുറിപ്പടി ലഭിച്ച് അഞ്ച് ദിവസത്തിനുള്ളിലാണ് സുശാന്ത് മരിച്ചതെന്നും റിയയുടെ പരാതിയിൽ പറയുന്നു.
“2020 ജൂൺ 8 ന് രാവിലെ, മരിച്ചയാൾ (സുശാന്ത്) നിരന്തരം ഫോണിൽ ലഭ്യമായിരുന്നു. അദ്ദേഹം എന്താണ് ചെയ്യുന്നതെന്ന് ഞാൻ അന്വേഷിച്ചപ്പോൾ, സഹോദരി പ്രിയങ്ക സിങ്ങുമായുമായുള്ള സന്ദേശങ്ങൾ അദ്ദേഹം എന്നെ കാണിച്ചു. അദ്ദേഹത്തിന്റെ സഹോദരി പ്രിയങ്ക അദ്ദേഹത്തിന് കഴിക്കേണ്ട ഒരു പറ്റം മരുന്നുകളുടെ ഒരു ലിസ്റ്റ് നിർദേശിച്ചെന്ന് പറഞ്ഞ സന്ദേശങ്ങൾ വായിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി.
അദ്ദേഹത്തിന്റെ അവസ്ഥയുടെ ഗുരുതരാവസ്ഥ ഞാൻ വിശദീകരിച്ചു. മാസങ്ങളോളം അദ്ദേഹത്തെ പരിശോധിക്കുകയും ചികിത്സിക്കുകയും ചെയ്ത ഡോക്ടർമാർ നിർദ്ദേശിച്ച മരുന്നുകൾ ഇതിനകം തന്നെ അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും, അദ്ദേഹം മറ്റ് മരുന്നുകളൊന്നും കഴിക്കേണ്ടതില്ല എന്നും ഞാൻ വിശദീകരിച്ചു, കുറഞ്ഞത് എല്ലാ മരുന്നുകളും നിർദ്ദേശിച്ചത് മെഡിക്കൽ ബിരുദം ഒന്നും ഇല്ലാത്ത അവന്റെ സഹോദരിയാണ്. സഹോദരി നിർദ്ദേശിക്കുന്ന മരുന്ന് മാത്രമേ കഴിക്കൂ എന്നും അദ്ദേഹം പറഞ്ഞു, അതിൽ ഞാനും മരിച്ചയാളും (സുശാന്ത്) തമ്മിൽ വിയോജിച്ചു,” റിയ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
Read Here: Actress Rhea Chakraborty arrested by NCB in drugs case: റിയ ചക്രബർത്തി അറസ്റ്റിൽ
“ഞെട്ടിപ്പിക്കുന്ന തരത്തിൽ, അദ്ദേഹത്തിന്റെ സഹോദരി പ്രിയങ്ക അതേ ദിവസം തന്നെ ഡൽഹിയിലെ റാം മനോഹർ ലോഹിയ ഹോസ്പിറ്റലിലെ കാർഡിയോളജി അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ തരുൺ കുമാറിന്റെ കുറിപ്പടി സുശാന്തിന് അയച്ചു. പ്രഥമദൃഷ്ട്യാ തന്നെ ആ രേഖ വ്യാജവും കെട്ടിച്ചമച്ചതുമായാണ് കാണപ്പെട്ടത്,” പരാതിയിൽ പറയുന്നു.
1985ലെ നാർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസ് നിയമപ്രകാരം നിയന്ത്രിക്കപ്പെട്ടിട്ടുള്ള മരുന്നുകളാണ് നിയമപ്രകാരം അനിവാര്യമായ കൺസൽട്ടേഷൻ നടത്താതെ ഡോക്ടർ കുമാർ സുശാന്ത് സിങ് രാജ്പുത്തിന് നിർദ്ദേശിച്ചുവെന്നും റിയ ആരോപിച്ചു.
സുശാന്ത് ജൂൺ 8 ന് മുംബൈയിൽ ആയിരുന്നപ്പോൾ ഡൽഹിയിലെ ആശുപത്രിയിൽ നിന്നുള്ള കുറിപ്പിൽ അദ്ദേഹത്തെ ഔട്ട്പേഷ്യന്റ് വിഭാഗത്തിലെത്തിയ രോഗി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അവർ ആരോപിച്ചു. “ടെലി മെഡിസിൻ മാർഗ്ഗനിർദ്ദേശങ്ങളുടെ 3,7,1,4 ഭാഗങ്ങൾ പ്രകാരം ഇത് തെറ്റായ നടപടിയാണെന്ന് റിയയുടെ അഭിഭാഷകൻ സതീഷ് മനേഷിന്ദെ പറഞ്ഞു.
പരാതി ബാന്ദ്ര പോലീസിന് കൈമാറിയിട്ടുണ്ടെങ്കിലും ഇതുവരെ എഫ്ഐആർ രേഖപ്പെടുത്തിയിട്ടില്ല.
അതേസമയം, മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ തുടർച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്യലിനായി റിയ ഇന്ന് മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോയുടെ (എൻസിബി) മുമ്പാകെ ഹാജരായി. ഞായറാഴ്ച ഈ കേസിൽ ആറ് മണിക്കൂറോളം ഏജൻസി റിയയെ ചോദ്യം ചെയ്തിരുന്നു.
Read More: എന്റെ കുടുംബം തകർത്തതിന് അഭിനന്ദനങ്ങൾ, ഇന്ത്യ; റിയയുടെ പിതാവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.