scorecardresearch

കൊൽക്കത്ത ബലാത്സംഗക്കൊല: പ്രതിക്ക് നാർക്കോ അനാലിസിസ്; അനുമതിതേടി സിബിഐ

മുഖ്യപ്രതി സഞ്ജയ് റോയിയെ പരിശോധനയ്ക്ക് വിധേയനാക്കുന്നതിന് സിബിഐ കോടതിയെ സമീപിച്ചു

മുഖ്യപ്രതി സഞ്ജയ് റോയിയെ പരിശോധനയ്ക്ക് വിധേയനാക്കുന്നതിന് സിബിഐ കോടതിയെ സമീപിച്ചു

author-image
WebDesk
New Update
Kolkata RG Kar rape and murder, accused Sanjay Roy

കേസിൽ അറസ്റ്റിലായ ഏക പ്രതിയാണ് സഞ്ജയ് റോയ്‌, ഫയൽ ഫൊട്ടോ

കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ നാർക്കോ അനാലിസിസ് പരിശോധന നടത്താൻ അനുമതി തേടി സിബിഐ. മുഖ്യപ്രതി സഞ്ജയ് റോയിയെ പരിശോധനയ്ക്ക് വിധേയനാക്കുന്നതിനായി സിബിഐ വെള്ളിയാഴ്ച കോടതിയെ സമീപിച്ചു.

Advertisment

ആർജി കർ ആശുപത്രിയിലെ ബലാത്സംഗക്കൊല അന്വേഷിക്കുന്ന സീൽദയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് (എസിജെഎം) സിബിഐ അപ്പീൽ നൽകിയിരിക്കുന്നത്. ഇതിനായി പ്രതിയുടെ സമ്മതവും സിബിഐ തേടിയിട്ടുണ്ട്. 

കേസിൽ ഇതുവരെ അറസ്റ്റിലായ ഏക പ്രതിയാണ് സഞ്ജയ് റോയ്‌. ആഗസ്റ്റ് 10നാണ് ഇയാളെ കൊൽക്കത്ത പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ മൊഴിയിലെ ചില വസ്തുതകൾ പരിശോധിക്കുന്നതിനും ബലാത്സംഗ- കൊലപാതക കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്താനുമാണ് ഈ നീക്കമെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു.

കൂട്ടബലാത്സംഗമാണോ നടന്നതെന്നു കണ്ടെത്തുന്നതിന് പരിശോധന നിർണായകമാണെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ മാസം 24ന് ജയിലിൽവച്ച് സിബിഐ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സഞ്ജയ് റോയ്​‌യെ നുണപരിശോധനയ്ക്ക് വിധേയനായിരുന്നു.

Advertisment

എന്താണ് നാർക്കോ ടെസ്റ്റ്?

നാർക്കോ അല്ലെങ്കിൽ നാർക്കോ അനാലിസിസ് ടെസ്റ്റിൽ, സോഡിയം പെന്റോതാൽ എന്ന മരുന്ന് കുറ്റാരോപിതന്റെ ശരീരത്തിൽ കുത്തിവയ്ക്കുന്നു. മരുന്നിന്റെ പ്രവർത്തനത്തിൽ അവർ ഹിപ്നോട്ടിക് അല്ലെങ്കിൽ മയക്കമുള്ള അവസ്ഥയിൽ എത്തുന്നു. അതോടെ ഉത്തരങ്ങൾ ഭാവനയിലൂടെ പറയുന്ന അവസ്ഥ അവസാനിക്കും.

ഈ അവസ്ഥയിൽ കുറ്റാരോപിതന് കള്ളം പറയാൻ സാധിക്കില്ല. അതിലൂടെ സത്യമായ വിവരങ്ങൾ മനസ്സിലാക്കാം എന്ന പ്രതീക്ഷിക്കുന്നു. സോഡിയം പെന്റോതാൽ അല്ലെങ്കിൽ സോഡിയം തയോപെന്റൽ എന്നത് വളരെ പെട്ടെന്ന് പ്രവർത്തിക്കുന്ന അനസ്തെറ്റിക് ആണ്. ശസ്ത്രക്രിയയ്ക്കിടെ രോഗികളെ മയക്കുന്നതിനാണ് ഇവ കൂടുതലായി ഉപയോഗിക്കുന്നത്.

ഇതിന്റെ പ്രവർത്തനം കുറച്ചു സമയത്തേക്ക് മാത്രമാണ് പ്രവർത്തിക്കുക. കേന്ദ്ര നാഡീവ്യൂഹത്തിൽ ഡിപ്രസന്റുകളായി പ്രവർത്തിക്കുന്ന ഇത് ബാർബിറ്റ്യൂറേറ്റ് വിഭാഗത്തിൽ പെട്ടതാണ്. ഈ ഡ്രഗ് നുണ പറയുന്നത് ദുർബലപ്പെടുത്തുന്നുന്നതിനാൽ ഇതിനെ "ട്രൂത്ത് സെറം" എന്ന് വിളിക്കാറുണ്ട്. ഇത് രണ്ടാം ലോകമഹായുദ്ധസമയത്ത് ഇന്റലിജൻസ് പ്രവർത്തകർ ഉപയോഗിച്ചതായി പറയപ്പെടുന്നു.

Read More

Kolkata Rape Cases

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: