/indian-express-malayalam/media/media_files/uploads/2018/09/Rajiv-Gandhi.jpg)
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ എല്ലാ പ്രതികളെയും വിട്ടയക്കാൻ തമിഴ്‌നാട്ടിലെ എഐഎഡിഎംകെ സർക്കാർ തീരുമാനിച്ചു. ഇന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച ശുപാർശ മന്ത്രിസഭ യോഗം തിങ്കളാഴ്ച ഗവർണർക്ക് കൈമാറും.
Tamil Nadu cabinet recommends release of 7 convicts of Rajiv Gandhi assassination case. The recommendation will be sent to the TN governor immediately: D Jayakumar, Tamil Nadu minister after TN cabinet meeting in Chennai pic.twitter.com/uxDhO2cUAQ
— ANI (@ANI) September 9, 2018
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട തീരുമാനം സംസ്ഥാന സർക്കാരിന് കൈക്കൊളളാമെന്നും കഴിഞ്ഞ ദിവസം സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
ഭരണഘടനയിലെ ആർട്ടിക്കിൾ 161 പ്രകാരം ഇനി ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഗവർണർ ബൻവാരിലാൽ പുരോഹിതാണ്. 27 വർഷമായി ഈ കേസിൽ തടവിൽ കഴിയുന്ന നളിനി ശ്രീഹരൻ, മരുഗൻ (ശ്രീഹരൻ), പേരറിവാളൻ, ശാന്തൻ, രവിചന്ദ്രൻ, റോബർട്ട് പയസ്, ജയകുമാർ ഇതോടെ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്താൻ സാധിക്കും.
പ്രതികളെ മോചിപ്പിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സർക്കാരിന് ഗവർണർക്ക് ശുപാർശ ചെയ്യാമെന്നും കഴിഞ്ഞ ദി വസം സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. മന്ത്രിസഭാ തീരുമാനം തിങ്കളാഴ്ച ഗവർണർ ബൻവാരിലാൽ പുരോഹിതിന് കൈമാറും. ഗവർണർ അനുമതി നൽകിയാൽ 27 വർഷമായി വെല്ലൂർ സെൻട്രൽ ജയിലിൽ കഴിയുന്ന നളിനി, മുരുകൻ, എന്നിവർ മോചിതരാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.