/indian-express-malayalam/media/media_files/uploads/2020/07/Rahul-Gandhi-759.jpg)
**EDS: VIDEO GRAB** New Delhi: Congress leader Rahul Gandhi addresses a press conference via video conferencing on COVID-19 economic package, during the ongoing nationwide lockdown to curb the spread of coronavirus, in New Delhi, Saturday, May 16, 2020. (PTI Photo)(PTI16-05-2020_000128A)
ന്യൂഡൽഹി: രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് വീഡിയോ പരമ്പര ആരംഭിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. “നമ്മുടെ നിലവിലെ അവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ചരിത്രം, പ്രതിസന്ധികൾ എന്നിവയെക്കുറിച്ച് വ്യക്തവും സത്യത്തോട് താൽപ്പര്യമുള്ളവർക്ക് ആശ്രയിക്കാവുന്നതുമായ തരത്തിൽ ആശയ വിനിമയം നടത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,” രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ചൊവ്വാഴ്ച മുതൽ സീരീസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“ഇന്ന് ഇന്ത്യൻ വാർത്താ മാധ്യമങ്ങളിൽ വലിയൊരു വിഭാഗത്തെയും ഫാസിസ്റ്റ് താൽപ്പര്യങ്ങൾ പിടികൂടിയിട്ടുണ്ട്. ടെലിവിഷൻ ചാനലുകൾ, വാട്ട്‌സ്ആപ്പ് ഫോർവേഡുകൾ വ്യാജ വാർത്തകൾ എന്നിവ വഴി വിദ്വേഷം നിറഞ്ഞ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. നുണകളുടെ ഈ ആശയവിനിമയ ലോകം ഇന്ത്യയെ കീറിമുറിക്കുകയാണ്, ”അദ്ദേഹം ട്വീറ്റ് ചെയ്തു. “നാളെ മുതൽ, ഞാൻ എന്റെ ചിന്തകൾ നിങ്ങളുമായി വീഡിയോയിൽ പങ്കിടുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
I want to make our current affairs, history and crisis clear and accessible for those interested in the truth.
From tomorrow, I’ll be sharing my thoughts with you on video.
— Rahul Gandhi (@RahulGandhi) July 13, 2020
കഴിഞ്ഞ കുറച്ച് മാസങ്ങളായി കേന്ദ്രത്തോടും പ്രത്യേകിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും രാജ്യത്തെ അഭിസംബോധന ചെയ്യാൻ രാഹുൽ ആവശ്യപ്പെടുന്നുണ്ട്. കോവിഡ്-19 രോഗവ്യാപനം, ലഡാക്കിൽ ചൈനയുമായുള്ള സംഘർഷാവസ്ഥ എന്നീ വിഷയങ്ങളിലെല്ലാം സർക്കാരിന്റെ നയം വ്യക്തമാക്കാൻ രാഹുൽ മോദിയോട് ആവശ്യപ്പെട്ടിരുന്നു.
"പ്രധാനമന്ത്രി മോദി എന്തിനാണ് മൗനം പാലിക്കുന്നത്? അദ്ദേഹം എന്തിനാണ് ഒളിച്ചിരിക്കുന്നത്? രാഷ്ട്രം ഉത്തരങ്ങൾ ആഗ്രഹിക്കുന്നു,” എന്ന് രാഹുൽ അടുത്തിടെ ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു.
‘ധൈര്യത്തോടെ സംസാരിക്കൂ’ എന്ന് വാർത്താ മാധ്യമങ്ങളോട് മുൻപ് രാഹുൽ ആവശ്യപ്പെട്ടിരുന്നു. മാധ്യമങ്ങൾക്ക് മേൽ സർക്കാർ കടിഞ്ഞാണിടുന്നതായും രാഹുൽ വിമര്‍ശിച്ചിരുന്നു.
Read More: 'സർക്കാരിന് വേണ്ടത് വാട്സ്ആപ്പ് യൂണിവേഴ്സിറ്റി വിദ്യാഭ്യാസം': സിലബസ് മാറ്റത്തിനെതിരെ പ്രതിപക്ഷം
“പ്രധാനമന്ത്രി മോദി കോർബറ്റ് പാർക്കിൽ പോവുകയോ അല്ലെങ്കിൽ ചാന്ദ്ര ദൗത്യങ്ങളെക്കുറിച്ച് പറയുകയോ മാത്രമാണ് ചെയ്യുന്നത്. ഇതെല്ലാം നല്ലതാണ്… പക്ഷേ ചന്ദ്രനിലേക്ക് ഒരു റോക്കറ്റ് അയച്ചുകൊണ്ട് യുവാക്കൾക്ക് ഭക്ഷണം ലഭിക്കില്ല,” എന്ന് കഴിഞ്ഞ വർഷം മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനായി പ്രചാരണത്തിനിറങ്ങവേ അദ്ദേഹം പറഞ്ഞിരുന്നു.
നേരത്തേ കൊറോണ വൈറസ് പ്രതിസന്ധി, സമ്പദ്‌വ്യവസ്ഥ എന്നിവ അടക്കമുള്ള
വിവിധ വിഷയങ്ങളിൽ പ്രൊഫസർ ആശിഷ് ഝാ, പ്രൊഫസർ ജോഹാൻ ഗീസെക്കെ, ആർബിഐ മുൻ ഗവർണർ രഘുറാം രാജൻ, നോബൽ ജേതാവ് അഭിജിത് ബാനർജി തുടങ്ങിയ വിദഗ്ധരുമായി സോഷ്യൽ മീഡിയയിൽ രാഹുൽ വീഡിയോ വഴി ആശയവിനിമയം നടത്തിയിരുന്നു.
Read More: മതേതരത്വത്തിന് പകരം അവർ ഹിറ്റ്ലറുടെ ആത്മകഥ പഠിപ്പിക്കും: കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് കമൽഹാസൻ
കഴിഞ്ഞ ഏതാനും ആഴ്ചകളായി, കോൺഗ്രസ് പാർട്ടി 'സ്പീക്ക് അപ്പ് ഇന്ത്യ' എന്ന പേരിൽ ഒരു സോഷ്യൽ മീഡിയ പരമ്പര നടത്തുന്നുണ്ട്. അവിടെ രാജ്യമെമ്പാടുമുള്ള വ്യക്തികൾക്ക് വിദ്യാർത്ഥികളുടെ പരീക്ഷ, കോവിഡ് -19 മഹാമാരി, ഇന്ത്യ-ചൈന പ്രശ്നം തുടങ്ങിയ വിഷയങ്ങളിൽ അഭിപ്രായം രേഖപ്പെടുത്തി വീഡിയോ സന്ദേശങ്ങൾ പോസ്റ്റ് ചെയ്യാൻ സൗകര്യവും ഒരുക്കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.