scorecardresearch

എന്താണ് ഒളിപ്പിക്കുന്നത്? പ്രധാനമന്ത്രിയുടെ മൗനം ചോദ്യം ചെയ്‌ത് രാഹുൽ ഗാന്ധി

അതിർത്തിയിലെ സംഘർഷത്തിൽ ജീവൻ നഷ്‌ടപ്പെട്ട ജവാൻമാർക്ക് രാഗുൽ ഗാന്ധി അന്ത്യാഞ്ജലി അർപ്പിച്ചു

അതിർത്തിയിലെ സംഘർഷത്തിൽ ജീവൻ നഷ്‌ടപ്പെട്ട ജവാൻമാർക്ക് രാഗുൽ ഗാന്ധി അന്ത്യാഞ്ജലി അർപ്പിച്ചു

author-image
WebDesk
New Update
ആരുടെ ഭീരുത്വം കാരണമാണ് നമ്മുടെ മണ്ണ് ചെെന സ്വന്തമാക്കിയത്: രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഇന്ത്യ-ചെെന അതിർത്തി സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യം ചെയ്‌ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'എന്തുകൊണ്ട് പ്രധാനമന്ത്രി മിണ്ടുന്നില്ല' എന്ന് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ ചോദിച്ചു. ഇന്ത്യ-ചെെന അതിർത്തി സംഘർഷത്തിൽ എന്ത് ഒളിപ്പിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും രാഹുൽ ചോദ്യമുയർത്തി.

Advertisment

ഇന്ത്യൻ അതിർത്തി കെെവശപ്പെടുത്താനും നമ്മുടെ സെെനികരെ ആക്രമിക്കാനും ചെെനയ്‌ക്ക് എങ്ങനെ ധെെര്യം തോന്നിയെന്നും രാഹുൽ ട്വീറ്റ് ചെയ്‌തു. അതിർത്തിയിലെ സംഘർഷത്തിൽ ജീവൻ നഷ്‌ടപ്പെട്ട ജവാൻമാർക്ക് രാഗുൽ ഗാന്ധി അന്ത്യാഞ്ജലി അർപ്പിച്ചു. രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ച ഉദ്യോഗസ്ഥരെ കുറിച്ചുള്ള വേദന വിവരിക്കാൻ വാക്കുകളില്ലെന്നും ദുരിതപൂർണമായ ഈ കാലത്ത് അവരുടെ കുടുംബങ്ങൾക്കൊപ്പം ചേർന്നുനിൽക്കുന്നുവെന്നും രാഹുൽ പറഞ്ഞു.

Read Also: വെെദ്യുതി ബിൽ വർധനവ്: അധികതുക ഈടാക്കിയിട്ടില്ലെന്ന് കെഎസ്‌ഇബി കോടതിയിൽ

ലഡാക്കിലെ ഇന്ത്യ-ചെെന സംഘർഷത്തെക്കുറിച്ച് കേന്ദ്രസർക്കാർ മൗനം വെടിയണമെന്നും കൃത്യമായ വീശദീകരണം നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ലഡാക്കിലെ മൂന്ന് പോയിന്റുകളിൽനിന്ന് ചൈനീസ് അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ സർക്കാർ നിശബ്‌ദ കാഴ്‌ചക്കാരായി നിൽക്കുകയായിരുന്നുവെന്നും കോൺഗ്രസ് ആരോപിച്ചു.

Advertisment

ഗൽവാൻ താഴ്‌വരയിൽനിന്ന് ചെെനീസ് സെെന്യം പിൻമാറുകയാണെന്ന് അറിയിച്ച ശേഷം നമ്മുടെ സെെനികർ എങ്ങനെ കൊല്ലപ്പെട്ടുവെന്ന് രാജ്യത്തെ അറിയിക്കാൻ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും തയ്യാറാകണമെന്ന് കോൺഗ്രസ് മാധ്യമവിഭാഗം മേധാവി രൺദീപ് സുർജേവാല പറഞ്ഞു. ഏപ്രിൽ/മേയ് മാസത്തിനുശേഷം നമ്മുടെ പ്രദേശം ചൈനക്കാർ അനധികൃതമായി കൈവശപ്പെടുത്തിയത് എങ്ങനെയെന്ന് പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും രാജ്യത്തോട് വിശദീകരിക്കണമെന്നും സുർജേവാല ആവശ്യപ്പെട്ടു.

Read Also: ചെെനയിൽ വീണ്ടും കോവിഡ്; മാംസച്ചന്തയിലെ തൊഴിലാളികൾക്ക് രോഗം, ഉറവിടമറിയില്ല

അതിർത്തിയിൽ ഇത്രയും പ്രതിസന്ധികളുണ്ടാകുമ്പോഴും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മൗനം തുടരുന്നത് എന്തുകൊണ്ടെന്ന് മുൻ ആഭ്യന്തരമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ചിദംബരം ചോദിച്ചു. രാജ്യത്തേക്ക് വിദേശ സെെനികർ കടന്നുകയറി ഏഴ് ദിവസം കഴിഞ്ഞിട്ടും ഒരു സർക്കാർ മേധാവി പോലും കൃത്യമായി പ്രതികരിക്കാത്ത അവസ്ഥ ഊഹിക്കാൻ സാധിക്കുമോയെന്നും ചിദംബരം ചോദിച്ചു.

“ചർച്ചകൾ നടക്കുന്നതിനിടെയും ഇന്ത്യയ്‌ക്കെതിരെ ചെെന നടത്തിയ ക്രൂരകൃത്യത്തെക്കുറിച്ച് കേട്ട് രാജ്യം മുഴുവൻ ഞെട്ടിയിരിക്കുകയാണ്. നമ്മുടെ രക്തസാക്ഷികളുടെ ചോര വെറുതെയാകില്ല. അവർക്ക് മനസിലാകുന്ന ഭാഷയിൽ തന്നെ നമ്മുടെ ശത്രുക്കൾക്ക് തിരിച്ചടി നൽകണം.” കോൺഗ്രസ് ലോക്‌സഭാ നേതാവ് അധിർ രഞ്ജൻ ചൗധരി ട്വീറ്റ് ചെയ്തു.

India Indo China

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: