scorecardresearch

ഒമിക്രോൺ: 'അപകടസാധ്യതയുള്ള' രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ മുൻകൂറായി ആർടി-പിസിആർ ബുക്ക് ചെയ്യണം

ഇന്ത്യയിൽ, നിയമം ഡിസംബർ 20 മുതൽ പ്രാബല്യത്തിൽ വരും, ആദ്യ ഘട്ടത്തിൽ ആറ് വിമാനത്താവളങ്ങളിൽ

ഇന്ത്യയിൽ, നിയമം ഡിസംബർ 20 മുതൽ പ്രാബല്യത്തിൽ വരും, ആദ്യ ഘട്ടത്തിൽ ആറ് വിമാനത്താവളങ്ങളിൽ

author-image
WebDesk
New Update
Airport, Delhi Airport, Covid, Omicron, IE Malayalam

ഒമിക്രോൺ ഭീഷണി കണക്കിലെടുത്ത്, 'അപകടസാധ്യതയുള്ള' രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർ അവരുടെ ആർടി-പിസിആർ ടെസ്റ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടത് കേന്ദ്രം നിർബന്ധമാക്കി. ടെസ്റ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാത്ത യാത്രക്കാരെയും വിമാനത്തിൽ കയറാൻ അനുവദിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. അത്തരം യാത്രക്കാർക്കായി ടെസ്റ്റുകൾ ബുക്ക് ചെയ്യേണ്ടത് ബന്ധപ്പെട്ട വിമാന ഉത്തരവാദിത്തമായിരിക്കും.

Advertisment

യുകെയിൽ സമാനമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ട്, അതനുസരിച്ച് രാജ്യത്ത് എത്തുന്ന എല്ലാ യാത്രക്കാരും ആർടി-പിസിആർ ടെസ്റ്റുകളുടെ മുൻകൂർ ബുക്കിംഗ് നടത്തിയിരിക്കണം. അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെടുന്ന ആരെയും ഏതെങ്കിലും ബ്രിട്ടീഷ് വിമാനത്താവളത്തിലേക്കുള്ള വിമാനത്തിൽ കയറാൻ അനുവദിക്കില്ല.

ഇന്ത്യയിൽ, നിയമം ഡിസംബർ 20 മുതൽ പ്രാബല്യത്തിൽ വരും. ആദ്യ ഘട്ടത്തിൽ, ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ ആറ് വിമാനത്താവളങ്ങളിൽ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് മാത്രമേ ഇത് ബാധകമാകൂ.

Also Read: അബൂദബി വിമാനത്തിന്റെ ലഗേജ് ഏരിയയിൽ വിമാനത്താവള ജീവനക്കാരൻ ഉറങ്ങിപ്പോയി; അന്വേഷണത്തിന് ഉത്തരവ്

Advertisment

അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നോ കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ അപകടസാധ്യതയുള്ള രാജ്യങ്ങൾ സന്ദർശിച്ചിട്ടോ വരുന്ന യാത്രക്കാർക്ക് ആർടി-പിസിആർ ടെസ്റ്റ് നിർബന്ധമായും മുൻകൂട്ടി ബുക്ക് ചെയ്യാൻ അനുവദിക്കുന്ന തരത്തിൽ എയർ സുവിധ പോർട്ടലിൽ മാറ്റം വരുത്തുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടുന്നു. കൂടാതെ ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബോട്സ്വാന, ചൈന, ഘാന, മൗറീഷ്യസ്, ന്യൂസിലാൻഡ്, സിംബാബ്‌വെ, ടാൻസാനിയ, ഹോങ്കോംഗ്, ഇസ്രായേൽ എന്നിവയും ഈ പട്ടികയിൽ ഉൾപ്പെടുന്നു.

Also Read: ബൂസ്റ്റർ ഡോസിന്റെ അനുയോജ്യതയോ ആവശ്യകതയോ ഇനിയും തീരുമാനിച്ചിട്ടില്ല; ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രം

“വിമാനത്തിൽ കയറുന്നതിന് മുമ്പ് തങ്ങളുടെ യാത്രക്കാരുടെ നിർബന്ധിത മുൻകൂർ ബുക്കിംഗ് പരിശോധിക്കാൻ എല്ലാ എയർലൈനുകൾക്കും നിർദേശം നൽകാൻ ഡിജിസിഎ അഭ്യർത്ഥിക്കുന്നു. മുൻകൂർ ബുക്കിംഗിൽ ഏതെങ്കിലും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ, അവർക്ക് ബോർഡിംഗ് നിഷേധിക്കപ്പെടില്ല, പക്ഷേ അത്തരം യാത്രക്കാരെ കണ്ടെത്തി വിമാനത്താവളത്തിലെ രജിസ്ട്രേഷൻ കൗണ്ടറിലേക്ക് പരിശോധനയ്ക്കായി കൊണ്ടുപോകുന്നത് എയർലൈനുകളുടെ ഉത്തരവാദിത്തമായിരിക്കും, ”കുറിപ്പിൽ പറയുന്നു.

Omicron Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: