scorecardresearch

'നാടുകടത്തൽ മോശമായി കലാശിക്കും'; ട്രംപിനെ രൂക്ഷമായി വിമർശിച്ച് ഫ്രാൻസിസ് മാർപ്പാപ്പ

ബലപ്രയോഗത്തിൽ നിർമ്മിച്ച ഏതൊരു നയവും മോശമായി ആരംഭിക്കുകയും മോശമായി അവസാനിക്കുകയും ചെയ്യുമെന്ന് മാർപാപ്പ ഓർമിപ്പിച്ചു

ബലപ്രയോഗത്തിൽ നിർമ്മിച്ച ഏതൊരു നയവും മോശമായി ആരംഭിക്കുകയും മോശമായി അവസാനിക്കുകയും ചെയ്യുമെന്ന് മാർപാപ്പ ഓർമിപ്പിച്ചു

author-image
WebDesk
New Update
Pope Francis speaks during the Festival of Families at Croke Park during his visit to Dublin, Ireland, August 25 2018 Reuters

ട്രംപിനെ രൂക്ഷമായി വിമർശിച്ച് ഫ്രാൻസിസ് മാർപ്പാപ്പ

റോം: അനധികൃത കുടിയേറ്റക്കാരെ കൂട്ടമായി നാടുകടത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപ്പാപ്പ രംഗത്ത്്. യുഎസിലെ ബിഷപ്പുമാർക്കെഴുതിയ കത്തിലാണ് മാർപ്പാപ്പ ട്രംപ് ഭരണകൂടത്തെ രൂക്ഷമായി വിമർശിക്കുന്നത്. 

Advertisment

ദുർബലവിഭാഗങ്ങളെ ദോഷകരമായി ബാധിക്കുന്നതാണ്  ട്രംപ് സർക്കാരിന്റെ നടപടികളെന്നും ഇത് മോശമായി ഭവിക്കുമെന്നും മാർപ്പാപ്പ പറഞ്ഞു.  കുടിയേറ്റ വിരുദ്ധ പ്രചരണങ്ങൾ പാടില്ലെന്നും മാർപാപ്പ കത്തിൽ ആവശ്യപ്പെട്ടു. ഇതാദ്യമായാണ് ട്രംപ് ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി ഫ്രാൻസിസ് മാർപ്പാപ്പ രംഗത്തെത്തിയത്. 

'രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നു എന്നതിന്റെ പേരിൽമാത്രം കുടിയേറ്റക്കാരെ ബലംപ്രയോഗിച്ച് നാടുകടത്തുന്നത് അവരുടെ അന്തസ്സിനെ ഇല്ലായ്മ ചെയ്യുന്ന പ്രവർത്തിയാണ്. നാടുകടത്തൽ മോശമായി കലാശിക്കും. പ്രയാസകരമായ സാഹചര്യങ്ങളിൽ നിന്നെത്തിയവരാണ് കുടിയേറ്റക്കാർ. അവരെ ബലമായി നാടുകടത്തുന്നത് സ്ത്രീകളുടേയും പുരുഷന്മാരുടേയുമൊക്കെ അന്തസും അഭിമാനവും ഇല്ലാതാക്കുന്നതാണ്. ബലപ്രയോഗത്തിൽ നിർമ്മിച്ച ഏതൊരു നയവും  മോശമായി ആരംഭിക്കുകയും മോശമായി അവസാനിക്കുകയും ചെയ്യും'- മാർപാപ്പ ഓർമിപ്പിച്ചു. 

പ്രസിഡൻറ് സ്ഥാനാർത്ഥിയായി ട്രംപ് വന്നപ്പോൾ തന്നെ അദ്ദേഹത്തിൻറെ കുടിയേറ്റ വിരുദ്ധ നിലപാടുകളെ ഫ്രാൻസിസ് മാർപാപ്പ വിമർശിച്ചിരുന്നു. കുടിയേറ്റക്കാരെ സംരക്ഷിക്കുന്നതിന് മുൻഗണന നൽകണമെന്ന് എക്കാലത്തും വാദിക്കുന്നയാളാണ് ലാറ്റിൻ അമേരിക്കയിൽനിന്നുള്ള ആദ്യ മാർപാപ്പയായ ഫ്രാൻസിസ്.

Advertisment

Read More

Donald Trump Francis Pope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: