scorecardresearch

എല്ലാവരും ഒന്നാണെന്ന് സന്ദേശം ശ്രീനാരായണ ഗുരു ലോകത്തിന് നൽകി;ഫ്രാൻസിസ് മാർപാപ്പ

ശിവഗിരി മഠം സംഘടിപ്പിക്കുന്ന സർവ്വ മത സമ്മേളനത്തിനുള്ള ആശീർവാദ പ്രഭാഷണത്തിൽ ആണ് മാർപാപ്പ ഗുരുവിനെ അനുസ്മരിച്ച് സംസാരിച്ചത്

ശിവഗിരി മഠം സംഘടിപ്പിക്കുന്ന സർവ്വ മത സമ്മേളനത്തിനുള്ള ആശീർവാദ പ്രഭാഷണത്തിൽ ആണ് മാർപാപ്പ ഗുരുവിനെ അനുസ്മരിച്ച് സംസാരിച്ചത്

author-image
WebDesk
New Update
മാര്‍പാപ്പയെ   ഇന്ത്യയിലേയ്ക്ക് ക്ഷണിക്കാത്ത കേന്ദ്രസർക്കാർ തീരുമാനം ഖേദകരം: രമേശ് ചെന്നിത്തല

വെള്ളിയാഴ്ച തുടങ്ങിയ സമ്മേളനം ഡിസംബർ മൂന്നിന് സമാപിക്കു

വത്തിക്കാൻ: ശ്രീ നാരായണ ഗുരുവിന്റെ സന്ദേശത്തിന് ഏറെ പ്രസക്തിയുള്ള കാലമെന്ന് ഫ്രാൻസിസ് മാർപാപ്പ. വേർതിരിവില്ലാത്തെ മനുഷ്യർ ഒന്നെന്ന സന്ദേശം നൽകിയത് ശ്രീനാരായണ ഗുരുവാണ്. ഗുരു ലോകത്തിന് നൽകിയത് എല്ലാവരും മനുഷ്യകുടുംബത്തിലെ അംഗങ്ങളാണെന്ന സന്ദേശമാണ്.-പോപ്പ് പറഞ്ഞു.

Advertisment

ശിവഗിരി മഠം സംഘടിപ്പിക്കുന്ന സർവ്വ മത സമ്മേളനത്തിനുള്ള ആശീർവാദ പ്രഭാഷണത്തിൽ ആണ് മാർപാപ്പ ഗുരുവിനെ അനുസ്മരിച്ച് സംസാരിച്ചത്. ശ്രീനാരായണഗുരു തന്റെ ജീവിതം സമൂഹത്തിന്റെ വീണ്ടെടുപ്പിനായി സമർപ്പിച്ച വ്യക്തിയാണ്. രാഷ്ട്രങ്ങൾക്കിടയിലും വ്യക്തികൾക്ക് ഇടയിലും അസഹിഷ്ണുതയും വിദ്വേഷവും വർദ്ധിച്ചുവരുന്ന ഈ കാലത്ത് ഗുരുവിന്റെ സന്ദേശം ഏറെ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച തുടങ്ങിയ സമ്മേളനം ഡിസംബർ മൂന്നിന് സമാപിക്കും. വിവിധ രാജ്യങ്ങളിൽനിന്നുള്ള നൂറോളം പ്രതിനിധികൾക്കൊപ്പം ഇന്ത്യയിൽ നിന്നുള്ള ജനപ്രതിനിധികളും സന്യാസിമാരും, ഇറ്റലിയിലെ ജനപ്രതിനിധികളും പങ്കെടുക്കും. ഇന്ത്യയ്ക്കു പുറമേ ഇറ്റലി, ബഹ്‌റൈൻ, ഇൻഡൊനീഷ്യ, അയർലൻഡ്, ദുബായ്, അബുദാബി, ഇംഗ്‌ളണ്ട്, അമേരിക്ക തുടങ്ങി 15ൽ പരം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് ഒത്തുചേരുന്നത്.

Read More

Advertisment
Pope Francis Francis Pope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: