scorecardresearch

'രാജ്യത്തെ അവസ്ഥ മനസ്സിലാക്കി വാക്സിൻ നയം രൂപീകരിക്കണം;' കേന്ദ്രത്തോട് സുപ്രീംകോടതി

"നിങ്ങൾ ഡിജിറ്റൽ ഇന്ത്യ എന്ന് പറയുന്നുണ്ടെങ്കിലും ഗ്രാമീണ മേഖലയിലെ സ്ഥിതി വ്യത്യസ്തമാണ്. നിരക്ഷരനായ ഒരു തൊഴിലാളി എങ്ങനെ മറ്റൊരു സംസ്ഥാനത്തിലാണെങ്കിൽ രജിസ്റ്റർ ചെയ്യും," കോടതി ചോദിച്ചു

"നിങ്ങൾ ഡിജിറ്റൽ ഇന്ത്യ എന്ന് പറയുന്നുണ്ടെങ്കിലും ഗ്രാമീണ മേഖലയിലെ സ്ഥിതി വ്യത്യസ്തമാണ്. നിരക്ഷരനായ ഒരു തൊഴിലാളി എങ്ങനെ മറ്റൊരു സംസ്ഥാനത്തിലാണെങ്കിൽ രജിസ്റ്റർ ചെയ്യും," കോടതി ചോദിച്ചു

author-image
WebDesk
New Update
India Covid-19, India covid-19 cases, India covid-19 vaccine, supreme court covid-19, supreme court grills centre covid-19, supreme court centre vaccine policy, supreme court news, delhi news, India covid-19 vaccine news, Indian Express, കോവിഡ്, കോവിഡ് വാക്സിൻ, വാക്സിൻ, news, malayalam news, news in malayalam, ie malayalam

രാജ്യത്ത് കോവിഡ് വാക്സിൻ ലഭിക്കാൻ ഓൺലൈൻ സംവിധാനമായ 'കോവിൻ (CoWin)' വഴിയുള്ള രജിസ്ട്രേഷൻ നിർബന്ധമാക്കിയ നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതി. ഇന്ത്യയിലെ ഡിജിറ്റൽ വിഭജനം പരിഗണിക്കാതെയാണ് വാക്സിനുവേണ്ടി ഓൺലൈൻ സംവിധാനം നിർബന്ധിതമാക്കിയതെന്ന് കോടതി നിരീക്ഷിച്ചു. രാജ്യത്തെ വാക്സിൻ നയത്തിന് വിവിധ പിഴവുകളുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.

Advertisment

രാജ്യത്ത് നയം രൂപീകരിക്കുന്നവർ രാജ്യത്തെ താഴേക്കിടയിലുള്ള അവസ്ഥ മനസ്സിലാക്കണമെന്ന് നിരീക്ഷിച്ച ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എൽ എൻ റാവു, എസ് രവീന്ദ്രഭട്ട് എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് കേന്ദ്രത്തോട് വാക്സിനേഷന് കോവിൻ രജിസ്ട്രേഷൻ നിർബന്ധമാക്കിയതിനാൽ വന്ന ഡിജിറ്റൽ വിഭജനം എങ്ങനെ പരിഹരിക്കാമെന്ന് ആലോചിക്കണമെന്ന് ആവശ്യപ്പെട്ടു.

“സാഹചര്യം മാറിക്കൊണ്ടിരിക്കുന്നതാണെന്ന് നിങ്ങൾ വീണ്ടും പറയുന്നു, പക്ഷേ നയം രൂപീകരിക്കുന്നവർക്ക് രാജ്യത്തെ അടിസ്ഥാന തലങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണം . നിങ്ങൾ ഡിജിറ്റൽ ഇന്ത്യ എന്ന് പറയുന്നുണ്ടെങ്കിലും ഗ്രാമീണ മേഖലയിലെ സ്ഥിതി വ്യത്യസ്തമാണ്. ഝാർഖണ്ഡിൽ നിന്നുള്ള നിരക്ഷരനായ ഒരു തൊഴിലാളി എങ്ങനെ രാജസ്ഥാനിൽ രജിസ്റ്റർ ചെയ്യും? ഈ ഡിജിറ്റൽ വിഭജനം നിങ്ങൾ എങ്ങനെ പരിഹരിക്കുമെന്ന് ഞങ്ങളോട് പറയുക,” ബെഞ്ച് സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയോട് ആരാഞ്ഞു.

Read More: സെൻട്രൽ വിസ്ത പദ്ധതി ദേശീയ പ്രാധാന്യമുള്ളത്; നിർമാണം സ്റ്റേ ചെയ്യാനാകില്ല: ഡൽഹി ഹൈക്കോടതി

Advertisment

“നിങ്ങൾ രാജ്യത്താകെ എന്താണ് സംഭവിക്കുന്നതെന്ന് കാണുകയും വേണം. നിങ്ങൾ അടിസ്ഥാന സാഹചര്യം അറിയുകയും അതിനനുസരിച്ച് നയം മാറ്റുകയും വേണം,” കോടതി കൂട്ടിച്ചേർത്തു.

ഒരു വ്യക്തിക്ക് രണ്ടാമത്തെ ഡോസ് ലഭിക്കുന്നതിനായി അവരെ കണ്ടെത്താൻ രജിസ്ട്രേഷൻ നിർബന്ധമാണെന്നും ഗ്രാമീണ മേഖലയെ സംബന്ധിച്ചിടത്തോളം ഒരു ഷോട്ട് ലഭിക്കുന്നതിന് ഒരു വ്യക്തിക്ക് രജിസ്റ്റർ ചെയ്യാൻ കഴിയുന്ന കമ്മ്യൂണിറ്റി സെന്ററുകളുണ്ടെന്നും മേത്ത മറുപടി നൽകി.

ഈ പ്രക്രിയ പ്രായോഗികമാണെന്ന് സർക്കാർ കരുതുന്നുണ്ടോയെന്ന് ബെഞ്ച് ചോദ്യം ചെയ്യുകയും നയ രേഖ രേഖപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു.

Read More: ഇന്ധന വില കുതിക്കുന്നു; പെട്രോളിന് ഈ മാസം കൂട്ടിയത് മൂന്ന് രൂപയിലധികം

രാജ്യത്തെ കോവിഡ് -19 സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് സ്വമേധയാ സ്വീകരിച്ച കേസ് പരിഗണിക്കുകയായിരുന്നു കോടതി.

Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: