/indian-express-malayalam/media/media_files/2025/07/24/russia-plane-2025-07-24-13-01-37.jpg)
ഫയൽ ഫൊട്ടോ
Russia Plane: മോസ്‌കോ: റഷ്യയുടെ കിഴക്കൻ മേഖലയിൽ നിന്നും ഏകദേശം അൻപതോളം ആളുകളുമായി പുറപ്പെട്ട യാത്രാ വിമാനം തകർന്നുവീണ് അപകടം. വിമാനത്തിലുണ്ടായിരുന്ന അഞ്ചു കുട്ടികളും ആറു ജീവനക്കാരും ഉൾപ്പെടെ 43 യാത്രക്കാർ കൊല്ലപ്പെട്ടതായി സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു.
Also Read:എയർ ഇന്ത്യയുടെ ബോയിംഗ് വിമാനങ്ങളിൽ ഇന്ധന നിയന്ത്രണ സ്വിച്ചുകളിൽ പരിശോധന
എഎൻ - 24 എന്ന യാത്രാവിമാനമാണ് തകർന്നുവീണത്. സൈബീരിയ ആസ്ഥാനമായുള്ള അങ്കാറ എന്ന എയർലൈൻസിൻറേതാണ് വിമാനം. ചൈന അതിർത്തിയോട് ചേർന്നുള്ള അമുർ മേഖലയിലെ ടൈൻഡ എന്ന ലക്ഷ്യസ്ഥാനത്തേക്ക് അടുക്കുമ്പോളാണ് റഡാർ സ്‌ക്രീനുകളിൽ നിന്ന് അപ്രത്യക്ഷമായതെന്ന് പ്രാദേശിക എമർജൻസി മന്ത്രാലയം വ്യക്തമാക്കി.
Also Read:എയർ ഇന്ത്യ വിമാനാപകടം; അഭ്യൂഹങ്ങൾ ഒഴിവാക്കണം: എൻ.ടി.എസ്.ബി. മേധാവി
അഞ്ച് കുട്ടികളടക്കം 43 യാത്രക്കാരും ആറ് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നതായി റീജിയണൽ ഗവർണർ വാസിലി ഓർലോവ് ടെലിഗ്രാമിലൂടെ അറിയിച്ചിരുന്നു. അതേസമയം, എമർജൻസി മന്ത്രാലയം നൽകുന്ന കണക്കനുസരിച്ച് ഏകദേശം 40 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം കണ്ടെത്തുന്നതിനായി ആവശ്യമായ സൈനികരെയടക്കം വിന്യസിച്ചിരുന്നു. .
Read More
മോദി ലണ്ടനിൽ; ഇന്ത്യ-യുകെ വ്യാപാരകരാറിന് ധാരണ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.