/indian-express-malayalam/media/media_files/uploads/2022/12/Mallikarjun-Kharge.jpg)
ഫയൽ ചിത്രം
ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ രാഹുൽ ഗാന്ധി പരാജയപ്പെട്ടാൽ നരേന്ദ്ര മോദിക്ക് കീഴിൽ ജനം കഷ്ടപ്പെടുന്ന കാഴ്ച്ച കാണേണ്ടിവരുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജ്യത്തെ ജനാധിപത്യത്തെയും ഭരണഘടനയെയും രക്ഷിക്കാൻ പ്രതികൂല സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്നത്. ഈ സമരം പരാജയപ്പെട്ടാൽ മോദി സർക്കാരിന് കീഴിൽ ജനങ്ങൾ ദുരിതമനുഭവിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. കോൺഗ്രസിനായി രാഹുലിനോട് നന്ദി പറഞ്ഞ ഖാർഗെ, യാത്ര നടത്താനുള്ള രാഹുലിന്റെ തീരുമാനം പാർട്ടിയിലെ ഇതുവരെയുള്ള ഏതൊരു നേതാവും സ്വീകരിച്ച ഏറ്റവും വലിയ നിലപാടാണെന്നും പറഞ്ഞു.
യുവാക്കളും സ്ത്രീകളും കർഷകരും പാവപ്പെട്ടവരുമടക്കം എല്ലാവർക്കുമുള്ള നീതിക്ക് വേണ്ടിയാണ് രാഹുലിന്റെ പോരാട്ടം. നിരവധിയായ പ്രതികൂല സാഹചര്യങ്ങളും തണുപ്പും അവഗണിച്ചാണ് അദ്ദേഹം യാത്ര തുടരുന്നത്. ബിജെപി സർക്കാരിന്റെ അതിക്രമങ്ങൾക്കെതിരെയാണ് തങ്ങൾ പോരാടുന്നതെന്ന് കിഴക്കൻ ഡൽഹിയിൽ നടന്ന ‘ന്യായ് സങ്കൽപ് സമ്മേളന’ റാലിയിൽ ഖാർഗെ പറഞ്ഞു.“രാജ്യത്തിന്റെ ജനാധിപത്യത്തെയും ഭരണഘടനയെയും രക്ഷിക്കാനാണ് ഈ പോരാട്ടം. ഈ പോരാട്ടത്തിൽ കോൺഗ്രസിനെ പിന്തുണയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ നിങ്ങൾ മോദിയുടെ അടിമയാകും" ഖാർഗെ പറഞ്ഞു.
യുവാക്കൾക്ക് ജോലി നൽകുമെന്നും രാജ്യത്തെ കള്ളപ്പണം വീണ്ടെടുക്കുമെന്നും തുടങ്ങിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചുകൊണ്ട് കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു. 'മോദിയുടെ ഉറപ്പ് എന്താണ്? അദ്ദേഹത്തിന്റെ ഉറപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നില്ല എന്നതാണെന്ന് ഖാർഗെ പറഞ്ഞു. "തന്റെ കാഴ്ചപ്പാടുകൾ രാജ്യത്ത് അടിച്ചേൽപ്പിക്കാനും അധികാരം നേടുന്നതിനായി എല്ലാവരേയും ശിക്ഷിക്കാനും" പ്രധാനമന്ത്രി ശ്രമിക്കുന്നതായി ഖാർഗെ ആരോപിച്ചു.
'ആർഎസ്എസിനും ബിജെപിക്കും എതിരെയാണ് ഞങ്ങളുടെ പോരാട്ടം. രാജ്യത്തെ നശിപ്പിക്കാനും പാവപ്പെട്ടവരെ അകറ്റാനും അവർ ആഗ്രഹിക്കുന്നു. ബിജെപിയുടെ വിഭജന നയത്തിനെതിരെ ബോധവൽക്കരണം നടത്താൻ കോൺഗ്രസിന് എല്ലാ വീടുകളിലും പോകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കോൺഗ്രസ്സുകാർ ഉൾപ്പെടെ ബുദ്ധിപരമായി സംസാരിക്കുന്ന ആരെയും എഫ്ഐആർ ഉപയോഗിച്ച് കുടുക്കാറുണ്ടെന്നും രാജ്യത്തെ ജനങ്ങളെയും പ്രതിപക്ഷ പാർട്ടികളെയും അധികാരത്തിൽ തുടരുന്നതിനായി ‘ഭയപ്പെടുത്താനാണ്’ ബിജെപി ആഗ്രഹിക്കുന്നതെന്നും ഖാർഗെ പറഞ്ഞു.
പ്രതിപക്ഷ പാർട്ടികളുടെ 411 നിയമസഭാംഗങ്ങൾക്കെതിരെ കേസെടുത്ത് ജയിലിലേക്ക് അയച്ചിട്ടുണ്ടെന്നും അവിടെ ഭരിക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ എംഎൽഎമാരെ പ്രതിക്കൂട്ടിലാക്കി സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി ശ്രമിച്ചുവെന്നും ഖാർഗെ ആരോപിച്ചു. ജാർഖണ്ഡിൽ പ്രതിപക്ഷ എംഎൽഎമാരെ തകർക്കാൻ ബിജെപി ശ്രമിച്ചെങ്കിലും കോൺഗ്രസിന്റെയും ജെഎംഎമ്മിന്റേയും നിയമസഭാംഗങ്ങൾ അത്തരമൊരു നീക്കത്തെ ചെറുക്കാൻ ദൃഢനിശ്ചയം കാണിച്ചുകൊണ്ട് സഖ്യ സർക്കാർ വീണ്ടും രൂപീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.
മഹാഗത്ബന്ധൻ സഖ്യം ഉപേക്ഷിച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയും ഖാർഗെ ആഞ്ഞടിച്ചു. അദ്ദേഹം സോഷ്യലിസത്തെക്കുറിച്ച് ധാരാളം സംസാരിക്കാറുണ്ടെങ്കിലും പല്തു കുമാറായി മാറി. ബൂത്ത് തല പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വോട്ടെടുപ്പിൽ ക്രമക്കേടുകളൊന്നും ഉണ്ടാകാതിരിക്കാൻ കഴിവുള്ള പാർട്ടി പ്രവർത്തകരെ നിയമിക്കണമെന്നും അദ്ദേഹം ഡൽഹി കോൺഗ്രസ് നേതാക്കളോടും പ്രവർത്തകരോടും ആവശ്യപ്പെട്ടു.
ഡൽഹിയിൽ വിജയിച്ചാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസിന് എത്ര സീറ്റുകൾ ലഭിക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പിന് മുന്നോടിയായി ഓരോ മണ്ഡലത്തിലും എല്ലാ വീടുകളും സന്ദർശിക്കാനും കഠിനാധ്വാനം ചെയ്യാനും പാർട്ടി പ്രവർത്തകരോട് ഖാർഗെ അഭ്യർത്ഥിച്ചു.
Read More
- മോദിക്ക് കീഴിൽ ബിജെപി അജയ്യരല്ല, രാഹുലിന്റെ യാത്ര അസമയത്ത്: പ്രശാന്ത് കിഷോർ
- അധികാരസ്ഥാനത്തുള്ള പുരുഷ കായികതാരങ്ങൾ ലൈംഗിക പീഡന ആരോപണങ്ങൾക്ക് വിധേയരാകുന്നു; ബ്രിജ് ഭൂഷൺ കോടതിയിൽ
- 40 ലോക്‌സഭാ സീറ്റുകൾ പോലും ലഭിക്കില്ല; കോൺഗ്രസിനെ കടന്നാക്രമിച്ച് മമത
- ഇനി പാസ്പോർട്ട് പുതുക്കാൻ നാട്ടിലേക്ക് മടങ്ങേണ്ട; ഇന്ത്യൻ പാസ്പോർട്ട് ദുബായിൽ പുതുക്കാനുള്ള നടപടിക്രമങ്ങൾ ഇതാ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us