/indian-express-malayalam/media/media_files/BuShRj7Dy0BbjHeLz5aa.jpg)
ലഡാക്ക് സീറ്റിലേക്കുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ ബ്ലോക്ക് സ്ഥാനാർത്ഥി ടി നംഗ്യാലിനെ പിന്തുണയ്ക്കാൻ എൻസി പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയാണ് പാർട്ടിയുടെ കാർഗിൽ യൂണിറ്റിനോട് നിർദ്ദേശിച്ചത്
ശ്രീനഗർ: കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാനുള്ള ഹൈക്കമാൻഡിന്റെ സമ്മർദ്ദം ചൂണ്ടിക്കാട്ടി നാഷണൽ കോൺഫറൻസിന്റെ കാർഗിൽ യൂണിറ്റിൽ കൂട്ട രാജി. എൻ സിയുടെ കാർഗിൽ ജില്ലാ പ്രസിഡന്റ് ഹാജി ഹനീഫ ജാൻ ലഡാക്ക് പാർലമെന്റ് മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് പാർട്ടിയിലെ പൊട്ടിത്തെറി.
തിങ്കളാഴ്ച ഉച്ചതിരിഞ്ഞ്, ലഡാക്ക് സീറ്റിൽ നിന്നുള്ള ഇന്ത്യാ സഖ്യ സ്ഥാനാർത്ഥി സെറിംഗ് നംഗ്യാലിനെ പിന്തുണയ്ക്കാൻ ലഡാക്ക് യൂണിറ്റിനോട് നിർദ്ദേശിച്ചുകൊണ്ട് എൻ.സി ഒരു പ്രസ്താവന പുറത്തിറക്കി. എൻസിയും കോൺഗ്രസും തമ്മിലുള്ള സീറ്റ് വിഭജന കരാറിന്റെ ഭാഗമായി, ജമ്മു, ഉധംപൂർ എന്നിവയ്‌ക്കൊപ്പം ലഡാക്ക് സീറ്റിലും കോൺഗ്രസാണ് മത്സരിക്കുന്നത്. താഴ്‌വരയിലെ മറ്റ് മൂന്ന് സീറ്റുകൾ നാഷണൽ കോൺഫറസിനാണ് നൽകിയിരിക്കുന്നത്.
ലഡാക്ക് സീറ്റിലേക്കുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ ബ്ലോക്ക് സ്ഥാനാർത്ഥി ടി നംഗ്യാലിനെ പിന്തുണയ്ക്കാൻ എൻസി പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയാണ് പാർട്ടിയുടെ കാർഗിൽ യൂണിറ്റിനോട് നിർദ്ദേശിച്ചത്. ഈ നിർദ്ദേശം പാലിക്കുന്നതിൽ പരാജയപ്പെടുന്നത് പാർട്ടി അച്ചടക്കത്തിന്റെ ഗുരുതരമായ ലംഘനമായി കാണുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്” പാർട്ടി പ്രസ്താവനയിൽ പറയുന്നു.
എന്നാൽ വൈകിട്ടോടെ എൻസിയുടെ അഡീഷണൽ ജനറൽ സെക്രട്ടറി ഖമർ അലി അഖൂൻ കാർഗിലിൽ ഒരു പത്രസമ്മേളനം നടത്തി ഹനീഫ ജാനിനെ പിന്തുണയ്ക്കാനാണ് തീരുമാനമെന്ന് വ്യക്തമാക്കുകയായിരുന്നു. പാർട്ടി ഭാരവാഹികൾ "പാർട്ടിയെക്കാൾ ഐക്യം" മറ്റൊന്നിനുമല്ലെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും അതിനാൽ ഹനീഫ ജാനിന്റെ ലോക്‌സഭയിലേക്കുള്ള സ്ഥാനാർത്ഥിത്വത്തെ പിന്തുണയ്ക്കുമെന്നും പ്രസ്താവിച്ചു.
“ലഡാക്കിലെ ജനങ്ങളുടെ താൽപ്പര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കാൻ പാർട്ടി ഞങ്ങളെ നിർബന്ധിക്കുകയാണ്, അതിനാൽ ഞങ്ങൾ കൂട്ടമായി രാജിവയ്ക്കാൻ നിർബന്ധിതരാകുന്നു… ഈ കത്ത് എല്ലാ പാർട്ടി പ്രവർത്തകരുടെയും കൂട്ട രാജിയായി കണക്കാക്കാം. ജമ്മു കശ്മീർ നാഷണൽ കോൺഫറൻസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഞങ്ങൾ രാജി വെക്കുന്നു” പാർട്ടി പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയ്ക്ക് അയച്ച കത്തിൽ അഖൂൺ പറഞ്ഞു,
മെയ് 3 നാണ് കോൺഗ്രസ് ലഡാക്കിലെ പാർട്ടി സ്ഥാനാർത്ഥിയായി നംഗ്യാലിനെ പ്രഖ്യാപിച്ചത്. മെയ് 20 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയുടെ താഷി ഗ്യാൽസൺ, ഹാജി ഹനീഫ എന്നിവരാണ് നംഗ്യാലിന്റെ പ്രധാന എതിരാളികൾ. കാർഗിൽ ഓട്ടോണമസ് ഹിൽ ഡെവലപ്‌മെന്റ് കൗൺസിലിന്റെ മുൻ ചീഫ് എക്‌സിക്യൂട്ടീവ് കൗൺസിലറായ ഹനീഫ കാർഗിലിൽ സ്വാധീനമുള്ള നേതാവാണ് . കൂടാതെ കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെഡിഎ) പിന്തുണയും ഹനീഫയ്ക്കുണ്ട്.
മെയ് ഒന്നിന് നടന്ന വാർത്താ സമ്മേളനത്തിൽ എൻസിയുടെയും കോൺഗ്രസിന്റേയും കാർഗിൽ യൂണിറ്റുകൾ ഹനീഫയെ കാർഗിലിന്റെ സമവായ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ വ്യാഴാഴ്ച നടന്ന ഔദ്യോഗിക പ്രഖ്യാപനത്തിൽ കോൺഗ്രസ് ലേയിൽ നിന്ന് നംഗ്യാലിനെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ദീർഘകാലങ്ങളായി കോൺഗ്രസ് പ്രവർത്തകനായ നംഗ്യാൽ ലേ സ്വയംഭരണ ഹിൽ കൗൺസിലിൽ ലോവർ ലേ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.
ലേയ്ക്കും കാർഗിലിനും പാർലമെന്റിൽ രണ്ട് പ്രത്യേക സീറ്റുകൾ വേണമെന്ന ആവശ്യം ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച ഉന്നതാധികാര സമിതിയിലേക്ക് മേഖലയിലെ പ്രതിനിധികൾ മുന്നോട്ട് വെച്ചിരുന്നു. “കാർഗിലിന് പാർലമെന്റിൽ പ്രാതിനിധ്യം ലഭിച്ചിട്ട് ഒരു പതിറ്റാണ്ടിലേറെയായി. ലഡാക്കിനെ പ്രധാനമായും പ്രതിനിധീകരിക്കുന്നത് ലേയാണ്, ഞങ്ങൾ ന്യായമായ പ്രാതിനിധ്യം കണ്ടെത്തേണ്ട സമയമാണിത്. താനും സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നുവെങ്കിലും ഹനീഫ ജാനിനെ ഐക്യകക്ഷി സ്ഥാനാർത്ഥിയായി കണ്ട് അത് പിൻവലിച്ചു. ഇന്ത്യൻ എക്‌സ്പ്രസിനോട് സംസാരിച്ച ആക്ടിവിസ്റ്റും കെഡിഎ അംഗവുമായ സജ്ജാദ് കാർഗിലി പറഞ്ഞു.
Read More
- അധികാരത്തിലെത്തിയാൽ 50% സംവരണ പരിധി ഉയർത്തും: എൻഡിഎ 150 കടക്കില്ലെന്ന് രാഹുൽ ഗാന്ധി
- കന്യാകുമാരിക്കടുത്ത് കടലിൽ കുളിക്കാനിറങ്ങിയ 5 മെഡിക്കൽ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
- പൂഞ്ചിൽ സൈനിക വാഹനവ്യൂഹത്തിനുനേരെ ഭീകരാക്രമണം; ഒരു വ്യോമസേനാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു, 4 പേർക്ക് പരുക്ക്
- ലൈംഗികാതിക്രമം: എച്ച്.ഡി. രേവണ്ണ പൊലീസ് കസ്റ്റഡിയില്; പ്രജ്വലിനെതിരെ ബ്ലൂ കോര്ണര് നോട്ടീസ് പുറപ്പെടുവിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.