/indian-express-malayalam/media/media_files/yT1ql9lHqmR3Am7VxZXO.jpg)
ഫയൽ ചിത്രം
ഡൽഹി: പതിറ്റാണ്ടുകളായി പാർലമെന്റിലെ പ്രതിഷേധങ്ങൾ പുറത്തേക്കെത്തുമ്പോൾ എംപിമാരുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കുന്ന സ്ഥലമാണ് പ്രധാന കവാടത്തിന് സമീപമുള്ള മഹാത്മാഗാന്ധി പ്രതിമയുടെ മുൻവശം. എന്നാൽ 18-ാം ലോക്‌സഭാ സമ്മേളന കാലം മുതൽ അതിൽ മാറ്റം വരും. സ്ഥിരം പ്രതിഷേധ സ്പോട്ടായ ഗാന്ധി പ്രതിമയെ പാർലമെന്റ് സമുച്ചയത്തെ ചുറ്റിപ്പറ്റിയുള്ള മറ്റ് 14 പ്രതിമകൾക്കൊപ്പം മാറ്റി സ്ഥാപിച്ചിരിക്കുകയാണിപ്പോൾ. പ്രേരണ സ്ഥലം എന്ന് പേരിട്ടിരിക്കുന്ന ഗാന്ധി പ്രതിമയുടെ പുതിയ സ്ഥാനം വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ ഞായറാഴ്ച ഉദ്ഘാടനം ചെയ്തു.
പ്രതിമ മാറ്റി സ്ഥാപിച്ചതിൽ സർക്കാരിന് പ്രത്യേക ഉദ്ദേശങ്ങളൊന്നും തന്നെയില്ലെന്ന് സ്പീക്കർ ഓം ബിർള വ്യക്തമാക്കി. കഴിഞ്ഞ വർഷം സംവിധാൻ സദൻ എന്ന് പുനർനാമകരണം ചെയ്ത പഴയ പാർലമെന്റ് മന്ദിരത്തിന് സമീപമുള്ള ലൈബ്രറി കെട്ടിടത്തിന്റെ പിൻഭാഗം വരെ പ്രതിമകൾ ഇപ്പോൾ സ്ഥാപിച്ചിട്ടുണ്ട്. സംവിധാൻ സദന്റെ ഏഴാം നമ്പർ ഗേറ്റിന് സമീപം പഴയ കെട്ടിടത്തിന് അഭിമുഖമായി മഹാത്മാഗാന്ധിയുടെയും ഡോ.ബി.ആർ.അംബേദ്കറിന്റെയും പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.
വർഷങ്ങളായി, പ്രതിപക്ഷവും ഭരണകക്ഷിയും എംപിമാർ ധർണകൾ നടത്തുകയും മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. പാർലമെന്റ് മന്ദിരത്തിന് അഭിമുഖമായുള്ള ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ യോഗം ചേരുകയും ചെയ്തിരുന്നു. പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ നിർമ്മാണം സമയമായ 2021 ൽ ഗാന്ധി പ്രതിമ പുതിയ കെട്ടിടത്തിന് പുറത്തേക്ക് മാറ്റി സ്ഥാപിച്ചിരുന്നു.
അതേ സമയം പ്രതിമ മാറ്റിയ നിലപാട് ജനാധിപത്യ വിരുദ്ധവും ഏകപക്ഷീയവുമാണെന്ന് ആരോപിച്ചുകൊണ്ട് കോൺഗ്രസ് രംഗത്തെത്തി. തീർത്തും ഏകപക്ഷീയമായ രീതിയിലാണ് പ്രമുഖരുടെ പ്രതിമകൾ നീക്കം ചെയ്തതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രസ്താവനയിൽ പറഞ്ഞു. ഒരു കൂടിയാലോചനയും കൂടാതെ ഏകപക്ഷീയമായി ഈ പ്രതിമകൾ നീക്കം ചെയ്യുന്നത് നമ്മുടെ ജനാധിപത്യത്തിന്റെ അടിസ്ഥാന മനോഭാവത്തെ ലംഘിക്കുന്നതാണ്..പാർലമെന്റ് മന്ദിര സമുച്ചയത്തിലുടനീളം ഓരോ പ്രതിമയ്ക്കും അതിന്റെ സ്ഥാനത്തിനും വലിയ മൂല്യവും പ്രാധാന്യവും ഉണ്ട്, ”അദ്ദേഹം പറഞ്ഞു.
“ഇന്ന്, പാർലമെന്റ് സമുച്ചയത്തിലെ പ്രതിമകളുടെ ഒരു പ്രധാന പുനർരൂപകൽപ്പന ഉദ്ഘാടനം ചെയ്യുന്നു. ഭരണകൂടം ഏകപക്ഷീയമായി എടുത്ത തീരുമാനമാണിത്. സമാധാനപരവും നിയമാനുസൃതവും ജനാധിപത്യപരവുമായ പ്രതിഷേധങ്ങളുടെ പരമ്പരാഗത സൈറ്റുകൾ - മഹാത്മാഗാന്ധിയുടെയും ഡോ. മഹാത്മാഗാന്ധി പ്രതിമ ഒരിക്കൽ മാത്രമല്ല യഥാർത്ഥത്തിൽ രണ്ടുതവണ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് ഇൻചാർജും രാജ്യസഭാ എംപിയുമായ ജയറാം രമേഷ് എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
Read More
- സമവായത്തിന്റെ ‘ക്ലാസിക് ഉദാഹരണം’; അയോധ്യാ തർക്കത്തിൽ തിരുത്തിയെഴുത്തുമായി എൻസിഇആർടി പാഠപുസ്തകം
- കുവൈത്തിലെത്തിയത് 5 ദിവസം മുൻപ്, ഒരു വിളിപ്പാടകലെ അച്ഛൻ; വിങ്ങലായി ശ്രീഹരി
- കുവൈത്ത് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം ധനസഹായം, കൈത്താങ്ങായി പ്രമുഖ വ്യവസായികളും
- കുവൈത്ത് തീപിടിത്തത്തിൽ മരിച്ചത് 24 മലയാളികൾ, 16 പേരെ തിരിച്ചറിഞ്ഞു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us