/indian-express-malayalam/media/media_files/bIvRwFNaDd2XGEGnbfny.jpg)
ഗുരുപത്വന്ത് സിംഗ് പന്നൂൻ (ഫയൽ ചിത്രം)
അമേരിക്കയിൽ ഖലിസ്ഥാൻ വിഘടനവാദിയുടെ കൊലപാതക ഗൂഢാലോചനയിൽ പങ്ക് ആരോപിച്ച് ചെക്ക് റിപബ്ലിക്കിൽ തടവിൽ കഴിയുന്ന നിഖിൽ ഗുപ്തയെ യു എസ് കൈമാറാൻ വിധിച്ച് ചെക്ക് കോടതി. നിഖിൽ ഗുപ്തയെ അമേരിക്കയ്ക്ക് കൈമാറുന്നതിൽ യാതൊരു തടസ്സവുമില്ലെന്ന് ചെക്ക് അപ്പീൽ കോടതി വിധിച്ചതായി നിയമ മന്ത്രാലയം അറിയിച്ചു. 52 കാരനായ നിഖിൽ ഗുപ്തയെ കൈമാറുന്നത് സംബന്ധിച്ച അന്തിമ തീരുമാനം നീതിന്യായ മന്ത്രി പവൽ ബ്ലാസെക്കിന്റെ കൈയിലായിരിക്കുമെന്ന് മന്ത്രാലയ വക്താവ് പറഞ്ഞു.
ഖലിസ്ഥാൻ വാദിയായ ഗുരുപത്വന്ത് സിങ് പന്നൂനിനെ ന്യൂയോർക്കിൽ വെച്ച് കൊല്ലാനുള്ള ഗൂഢാലോചനയിൽ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥനുമായി ചേർന്ന് നിഖിൽ ഗുപ്ത പ്രവർത്തിച്ചതായി യുഎസ് ഫെഡറൽ പ്രോസിക്യൂട്ടർമാരാണ് കണ്ടെത്തിയത്. യു എസ് നൽകിയ വിവരങ്ങൾ പ്രകാരം കഴിഞ്ഞ വർഷം ജൂണിൽ ഇന്ത്യയിൽ നിന്ന് പ്രാഗിലേക്കുള്ള യാത്രയ്ക്കിടെയാണ് ഗുപ്തയെ ചെക്ക് അധികൃതർ അറസ്റ്റ് ചെയ്തത്. അപ്പീൽ തീരുമാനത്തെക്കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്ത ചെക്ക് വാർത്താ വെബ്‌സൈറ്റ് ഗുപ്ത തന്റെ ഐഡന്റിറ്റി തെറ്റായിപ്പോയെന്നും അമേരിക്ക അന്വേഷിക്കുന്ന ആളല്ല താനെന്നും വാദിച്ചതായി പറഞ്ഞു.
“മന്ത്രിയുടെ തീരുമാനത്തിനുള്ള സമയപരിധി ഇപ്പോൾ ഊഹിക്കാൻ കഴിയില്ല,” നീതിന്യായ മന്ത്രാലയ വക്താവ് പറഞ്ഞു, കീഴ്‌ക്കോടതിയുടെ തീരുമാനങ്ങളിൽ സംശയമുണ്ടെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാൻ മന്ത്രിക്ക് മൂന്ന് മാസത്തെ സമയമുണ്ട്, വക്താവ് പറഞ്ഞു. കൈമാറൽ അനുവദനീയമാണെന്ന കീഴ്‌ക്കോടതിയുടെ ഡിസംബർ തീരുമാനത്തിനെതിരെ ഗുപ്തയുടെ അപ്പീൽ പ്രാഗ് ഹൈക്കോടതി തള്ളി.
യുഎസ് കൈമാറൽ അഭ്യർത്ഥനകൾ ചെക്ക് റിപ്പബ്ലിക് നേരത്തെ അംഗീകരിച്ചിരുന്നു. അതേ സമയം കേസിലെ തീരുമാനം നിയമമന്ത്രിക്ക് വിട്ട കോടതിയുടെ വിധിയോട് പ്രതികരിക്കാൻ ഗുപ്തയുടെ അഭിഭാഷകൻ തയ്യാറായില്ല. എന്നാൽ ഗുപ്തയെ കൈമാറരുതെന്ന് മന്ത്രിയോട് ആവശ്യപ്പെടുമെന്നും കേസ് ഭരണഘടനാ കോടതിയിലേക്ക് കൊണ്ടുപോകുമെന്നും അഭിഭാഷകനെ ഉദ്ധരിച്ച് ചെക്ക് ന്യൂസ് വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തു.
Read More
- രാമക്ഷേത്രത്തിലേക്ക് പൊതുജന പ്രവേശനം എന്നുമുതൽ? വിഗ്രഹ പ്രതിഷ്ഠക്ക് മുന്നോടിയായി നടക്കുന്ന പൂജാവിധികൾ; 'രാം ലല്ലയുടെ' പ്രതിഷ്ഠാ വിശേഷങ്ങൾ
- ദേശീയ നേതൃത്വത്തിന്റെ എതിർപ്പിനിടയിലും അയോധ്യ സന്ദർശിച്ച് യു പിയിലെ കോൺഗ്രസ് നേതൃത്വം
- മണിപ്പൂരിനെ ഇന്ത്യയുടെ ഭാഗമായി മോദി കാണുന്നില്ല; നഷ്ടപ്പെട്ടതെല്ലാം കോൺഗ്രസ് തിരിച്ചുപിടിക്കും: രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us