scorecardresearch

മുബൈ മോഡൽ ഭീകരാക്രമണത്തിന് പാക്കിസ്ഥാൻ പദ്ധതിയിടുന്നു; തിരിച്ചടിക്കാൻ നാവികസേന സജ്ജമെന്ന് പ്രതിരോധ മന്ത്രി

ഇന്ത്യൻ തീരങ്ങളിൽ പാക്കിസ്ഥാനി ഭീകരരുടെ അക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് രാജ്നാഥ് സിങ്ങിന്റെ പ്രതികരണം

ഇന്ത്യൻ തീരങ്ങളിൽ പാക്കിസ്ഥാനി ഭീകരരുടെ അക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് രാജ്നാഥ് സിങ്ങിന്റെ പ്രതികരണം

author-image
WebDesk
New Update
Rajnath Singh, പിണറായി വിജയൻ, രാജ്നാഥ് സിംഗ്, സിപിഎം, ബിജെപി, സംഘർഷം, തിരുവനന്തപുരം അക്രമം,

മുംബൈയിൽ 2008ൽ നടത്തിയതുപോലൊരു ഭീകരാക്രമണത്തിന് രാജ്യത്ത് പാക്കിസ്ഥാൻ പദ്ധതിയിടുന്നുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. എന്നാൽ ശക്തമായി തിരിച്ചടിക്കുമെന്നും അയൽ രാജ്യത്തിന് ഇന്ത്യയുടെ മുന്നറിയിപ്പ്. ഇപ്പോൾ നാവികസേന കൂടുതൽ ശക്തമാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.

Advertisment

ഇന്ത്യൻ തീരങ്ങളിൽ പാക്കിസ്ഥാനി ഭീകരരുടെ അക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് രാജ്നാഥ് സിങ്ങിന്റെ പ്രതികരണം.

"സമാധാനം ആഗ്രഹിക്കുന്ന ഒരു രാജ്യത്തിനും നമ്മുടെ നാവിക സേന ഭീഷണിയല്ല. ഇന്ത്യൻ മഹാസമുദ്രത്തിലുള്ള ചെറു രാജ്യങ്ങളിൽ ആത്മവിശ്വാസം വളർത്താനാണ് ഇന്ത്യൻ നാവിക സേന ശ്രമിക്കുന്നത്. എന്നാൽ ചില ശക്തികൾ 2008ലെ മുംബൈ ആക്രമണം പോലെ പലതും ഇന്ത്യൻ തീരങ്ങളിൽ ആസൂത്രണം ചെയ്യുന്നുണ്ട്. അത് വിജയിക്കാൻ പോകുന്നില്ല," രാജ്നാഥ് സിങ് പറഞ്ഞു.

Also Read:ഭീകരർക്കു പെൻഷൻ നൽകുന്ന ഏക രാജ്യം പാക്കിസ്ഥാൻ; ആഞ്ഞടിച്ച് ഇന്ത്യ

Advertisment

അതേസമയം ഐക്യരാഷ്ട്ര സഭയിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്ത്യക്കെതിരെ രൂക്ഷ വിമർശനമുന്നയിക്കുകയും കശ്മീരിൽ രക്തച്ചൊരിച്ചിൽ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതിന് തൊട്ടു പിന്നാലെ, ആഞ്ഞടിച്ച് ഇന്ത്യ. ഇമ്രാന്‍ ഖാന്റെ ആണവയുദ്ധ ഭീഷണി രാഷ്ട്രതന്ത്രജ്ഞനു ചേര്‍ന്നതല്ലെന്നു വിദേശകാര്യമന്ത്രാലയം ഫസ്റ്റ് സെക്രട്ടറി വിധിഷ മെയ്ത്ര യു.എന്‍ പൊതുസഭയില്‍ പറഞ്ഞു.

യുഎന്‍ പൊതുസഭയില്‍ ഇന്ത്യയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഇമ്രാന്‍ഖാന്‍ ഉന്നയിച്ചത്. ഇരുരാജ്യങ്ങൾ തമ്മിൽ പരമ്പരാഗതമായ യുദ്ധം ആരംഭിച്ചാൽ എന്തും സംഭവിക്കാം. അയൽരാജ്യത്തെക്കാൾ ഏഴിരട്ടി ചെറുതായ ഒരു രാജ്യത്തിന് ഒന്നകിൽ കീഴടങ്ങുക അല്ലെങ്കിൽ സ്വാതന്ത്ര്യത്തിനായി മരണം വരെ പോരാടുക എന്നതു മാത്രമാണു മുന്നിലുള്ള പോംവഴി എന്ന് ഖാൻ പറഞ്ഞിരുന്നു. രണ്ട് ആണവ രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നത്തിന്റെ പ്രത്യാഘാതം അവിടെ മാത്രം ഒതുങ്ങില്ലെന്നും ലോകത്തിനെയാകെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read:ഇന്ത്യയിലേക്ക് ഇനി കത്തില്ല; തപാല്‍ കൈമാറ്റം പാക്കിസ്ഥാന്‍ നിര്‍ത്തി

27 പ്രധാന മാനദണ്ഡങ്ങളിൽ 20 ല്‍ കൂടുതല്‍ ലംഘനങ്ങള്‍ പാക്കിസ്ഥാന്‍ നടത്തിയതായുള്ള ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ റിപ്പോര്‍ട്ട് പാക്കിസ്ഥാന്‍ നിഷേധിക്കുമോയെന്നും 1971 ല്‍ പാകിസ്താന്‍ സ്വന്തം ജനതയ്ക്കെതിരെ നടത്തിയ ഭീകരമായ വംശഹത്യയെ മറക്കരുതെന്നും മെയ്ത്ര തിരിച്ചടിച്ചു. യു എന്നിന്റെ പട്ടികയിലുള്‍പ്പെട്ട 130 തീവ്രവാദികള്‍ക്കും 25 തീവ്രവാദ സംഘടനകള്‍ക്കും അഭയം നല്‍കുന്ന രാജ്യമാണ് പാകിസ്താനെന്ന് ഇന്ത്യ ആരോപിച്ചു.

Rajnath Singh Pakistan Indian Navy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: