scorecardresearch

പിആർ ശ്രീജേഷിനും ഡോ.ജോസ് ചാക്കോ പെരിയപുറത്തിനും ശോഭനയ്ക്കും പദ്മഭൂഷൺ; ഐഎം വിജയനും ഓമനക്കുട്ടിക്കും പദ്മശ്രീ

നടി ശോഭന, നടൻ അജിത് എന്നിവർക്കും പദ്മഭൂഷൺ ലഭിച്ചു. വിവിധമേഖലകളിൽ സംഭാവനകൾ നൽകിയ 20-പേർക്കാണ് പദ്മഭൂഷൺ നൽകി രാജ്യം ആദരിക്കുന്നത്

നടി ശോഭന, നടൻ അജിത് എന്നിവർക്കും പദ്മഭൂഷൺ ലഭിച്ചു. വിവിധമേഖലകളിൽ സംഭാവനകൾ നൽകിയ 20-പേർക്കാണ് പദ്മഭൂഷൺ നൽകി രാജ്യം ആദരിക്കുന്നത്

author-image
WebDesk
New Update
padmaq

പിആർ ശ്രീജേഷ്, ഡോ.ജോസ് ചാക്കോ പെരിയപുറം

ന്യൂഡൽഹി: പദ്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ വീണ്ടും മലയാളി തിളക്കം. മലയാളത്തിന്റെ അനശ്വര സാഹിത്യകാരൻ എംടി വാസുദേവൻ നായർക്ക് രാജ്യം മരണാനന്തര ബഹുമതിയായി പദ്മവിഭൂഷൺ നൽകി ആദരിച്ചപ്പോൾ ഇന്ത്യ ഹോക്കിയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച പിആർ ശ്രീജേഷിനും ആരോഗ്യരംഗത്തെ സേവനങ്ങളെ മുൻനിർത്തി ഡോ. ജോസ് ചാക്കോ പെരിയപുറത്തിനും രാജ്യം പദ്മഭൂഷൺ നൽകി.

Advertisment

തകർച്ചയുടെ വക്കിൽ നിന്ന് ഇന്ത്യൻ ഹോക്കി ടീമിനെ വിജയത്തിലേക്ക് കരപിടിച്ചുയർത്തിയതിൽ നിർണായകമായിരുന്നു മുപ്പത്താറുകാരനായ ശ്രീജേഷിന്റെ സാന്നിധ്യം. ഇന്ത്യൻ ഹോക്കി ടീമിന്റെ നായകനായും ഗോൾക്കീപ്പറായും തിളങ്ങിയ ശ്രീജേഷ് 2016ലെ റിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിനെ നയിച്ചു. 2020ലെ ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയുടെ വെങ്കല മെഡൽ നേട്ടത്തിലെയും ചാലകശക്തിയായി.  2014 ഏഷ്യൻ ഗെയിംസിലും 2022ൽ ഏഷ്യൻ ഗെയിംസിലും ഇന്ത്യക്ക് സ്വർണം സമ്മാനിച്ചതും ശ്രീജേഷിൻറെ കൈക്കരുത്തായിരുന്നു.

actor
അജിത്ത്

മെഡിക്കൽ രംഗത്തെ സംഭാവനകളെ മുൻനിർത്തിയാണ് മലയാളിയായ ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന് പദ്മഭൂഷൺ സമ്മാനിച്ചത്.ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനും മെഡിക്കൽ എഴുത്തുകാരനുമായ അദ്ദേഹം എറണാകുളം സ്വദേശിയാണ്. കേരളത്തിന്റെ ആരോഗ്യരംഗത്തിന് ലഭിച്ച അംഗീകാരമാണ് തന്റെ പുരസ്‌കാരമെന്ന് ഡോ ജോസ് ചാക്കോ പെരിയപ്പുറം പ്രതികരിച്ചു.

Advertisment
Shobana
ശോഭന

നടി ശോഭന, നടൻ അജിത് എന്നിവർക്കും പദ്മഭൂഷൺ ലഭിച്ചു. വിവിധമേഖലകളിൽ സംഭാവനകൾ നൽകിയ 20-പേർക്കാണ് പദ്മഭൂഷൺ നൽകി രാജ്യം ആദരിക്കുന്നത്.തെലുങ്ക് നടൻ ബാലകൃഷ്ണനും പത്മഭൂഷൺ സമ്മാനിക്കും.അന്തരിച്ച ബിജെപി നേതാവ് സുശീൽ കുമാർ മോദിക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷൺ നൽകും.ഗായകൻ പങ്കജ് ഉദ്ദാസിന് മരണാനന്തര ബഹുമതിയായി പത്മഭൂഷൺ നൽകും.

im vijayan, election, congress, iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,
ഐഎം വിജയൻ

മലയാകകളായ  ഐഎം വിജയൻ, കെ ഓമനക്കുട്ടിയമ്മ എന്നിവർ പദ്മശ്രീ പുരസ്‌കാരത്തിന് അർഹരായി. ക്രിക്കറ്റ് താരം ആർ അശ്വിൻ ,തമിഴ്‌നാട്ടിൽ നിന്നുള്ള വാദ്യ സംഗീതഞ്ജൻ വേലു ആശാൻ, പാരാ അത്‌ലറ്റ് ഹർവീന്ദ്രർ സിങ്ങ്, നടോടി ഗായിക ബാട്ടുൽ ബീഗം, സ്വാതന്ത്രസമര സേനാനി ലീബാ ലോ ബോ സർദേശായി എന്നിവരും പത്മശ്രീ പുരസ്‌കാരത്തിന് അർഹരായി.

സുപ്രീം കോടതി അഭിഭാഷകൻ സി എസ് വൈദ്യനാഥൻ,ഗായകൻ അർജിത്ത് സിങ് , മൃദംഗ വിദ്വാൻ ഗുരുവായൂർ ദൊരൈ എന്നിവരും പത്മശ്രീ പുരസ്‌കാരത്തിന് അർഹരായി.ആകെ ഏഴു പേർക്കാണ് പത്മവിഭൂഷൺ പ്രഖ്യാപിച്ചത്. 

Read More

Republic Day Padma Awards

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: