/indian-express-malayalam/media/media_files/RuM8zbuc2HdFxbpDKQtf.jpg)
ഫൊട്ടോ-സ്ക്രീൻ ഗ്രാബ്
തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ പ്രതിഷേധത്തിൽ പ്രക്ഷുബ്ധമായി നിയമസഭ. മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി വിഷയത്തിൽ അടിയന്തിര പ്രമേയത്തിന് പ്രതിപക്ഷം അനുമതി തേടിയെങ്കിലും സ്പീക്കർ ആവശ്യം അംഗീകരിച്ചില്ല. സംസ്ഥാനത്ത് 1000 ബാറുകൾക്ക് ലൈസൻസ് നൽകാൻ അമിതമായ അവേശം കാണിക്കുന്ന സർക്കാരിന് കുട്ടികളുടെ വിദ്യഭ്യാസ കാര്യങ്ങളിൽ ഒരു ഉത്തരവാദിത്വവുമില്ലെന്ന് മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം ഉന്നയിച്ചുകൊണ്ട് എൻ. ഷംസുദീൻ എംഎൽഎ വിമർശിച്ചു.
അടിയന്തരപ്രമേയ നോട്ടീസിന്മേൽ നടന്ന ചർച്ചയിൽ ഭരണപ്രതിപക്ഷ എംഎൽഎമാർ തമ്മിൽ ഒട്ടേറെ നേരം വാക്പോര് നടന്നു. നോട്ടീസ് അവതരിപ്പിച്ച ഷംസുദീൻ എംഎൽഎ സംസാരിക്കുന്നതിനിടെ ബഹളം വെച്ച ഭരണകക്ഷി എംഎൽഎമാർക്ക് നേരെ കാര്യം പറയുമ്പോൾ കിടന്ന് കുരയ്ക്കുന്നതെന്തിനെന്ന് ചോദിച്ചത് ഭരണപക്ഷത്തെ ചൊടിപ്പിച്ചു. ഭരണപക്ഷത്തിന്റെ പ്രതിഷേധത്തെ തുടർന്ന് പിന്നീട് എംസുദീൻ തന്റെ പരാമർശം പിൻവലിക്കുന്നതായി സഭയിൽ പറഞ്ഞു. തുടർന്ന് ഷംസുദീന്റെ പരാമർശങ്ങൾ സഭാ രേഖകളിൽ ഉണ്ടാവില്ലെന്ന് സ്പീക്കറും പറഞ്ഞതോടെ ഭരണപക്ഷം പ്രതിഷേധം അവസാനിപ്പിച്ചു.
അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി. എട്ട് കൊല്ലത്തിനിടയിൽ 1000 ബാർ നൽകി, സർക്കാർ കുട്ടികൾക്ക് പഠിക്കാൻ സീറ്റ് നൽകിയില്ല എന്ന് എൻ ഷംസുദ്ദീൻ എംഎൽഎ വിമർശിച്ചു. എന്നാൽ മലബാറിൽ എസ്എസ്എൽസി ജയിച്ച വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് പ്രതിസന്ധിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അടിയന്തരപ്രമേയ നോട്ടീസിനുള്ള മറുപടിയായി പറഞ്ഞു. മൂന്നാംഘട്ട അലോട്ട്മെന്റിന് ശേഷം സീറ്റുകളിൽ കുറവുണ്ടെങ്കിൽ പരിഹരിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
എന്നാൽ മന്ത്രി പറഞ്ഞ കണക്കുകൾ ശരിയല്ലെന്ന് എൻ ഷംസുദ്ദീൻ തിരിച്ചടിച്ചു. പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ സീറ്റ് ലഭിക്കാതെ പുറത്തു നിൽക്കുകയാണ്. മുഴുവൻ പ്ലസ് വൺ സീറ്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് പോലും ആദ്യ അലോട്ട്മെൻറ് സീറ്റ് ലഭിച്ചിട്ടില്ലെന്നും ഷംസുദ്ദീൻ പറഞ്ഞു. ഇതോടെ നിയമസഭയിൽ ഭരണപക്ഷ ബഹളം ആരംഭിച്ചു. തുടർന്ന് അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ച നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു.
സഭയ്ക്ക് പുറത്തും സർക്കാരിനെതിരെ വ്യാപക പ്രതിഷേധമാണ് ഇന്ന് അരങ്ങേറിയത്. എക്സൈസ്, ടൂറിസം വകുപ്പ് മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. നിയമസഭ കവാടത്തിന് സമീപം മാർച്ച് തടയാൻ പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച് പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.