/indian-express-malayalam/media/media_files/uploads/2017/01/crime.jpg)
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും കുറ്റബോധമുണ്ടെന്നും പരാതിക്കാരിയായ വധു
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും കുറ്റബോധമുണ്ടെന്നും പരാതിക്കാരിയായ വധു. രാഹുലിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ യുവതി ക്ഷമാപണം നടത്തി. സംഭവത്തിൽ കുറ്റാരോപിതനായ രാഹുലിനെ നാട്ടിലെത്തിക്കാൻ സിബിഐ അടക്കം രംഗത്തിറങ്ങിയ ഘട്ടത്തിലാണ് യുവതിയുടെ ഈ മൊഴിമാറ്റം. സമൂഹ മാധ്യമത്തിലൂടെയാണ് യുവതി ക്ഷമാപണം നടത്തി വീഡിയോ പങ്കുവച്ചത്.
ആരോപണം വീട്ടുകാരുടെ പ്രേരണയെ തുടർന്നാണെന്നാണ് പുതിയ വീഡിയോ സന്ദേശത്തിൽ യുവതി ആരോപിക്കുന്നത്. എന്നാൽ മകളെ കാണാനില്ലെന്നും, മകളുള്ളത് ഭർത്താവിന്റെ കുടുംബത്തിന്റെ കസ്റ്റഡിയിലാണെന്നും, മകളെ ഭീഷണിപ്പെടുത്തിയാണ് ഇതെല്ലാം പറയിക്കുന്നതെന്നും യുവതിയുടെ പിതാവ് പ്രതികരിച്ചു.
യൂട്യൂബ് ചാനലിലൂടെയാണ് യുവതി മൊഴി മാറ്റിപ്പറഞ്ഞത്. "രാഹുലേട്ടൻ എന്നെ തല്ലിയത് ശരിയാണ്. അന്ന് തര്‍ക്കമുണ്ടായിരുന്നു. അതിന്റെ പേരിലാണ് തല്ലിയത്. രണ്ട് തവണ തല്ലി. അന്ന് ഞാൻ കരഞ്ഞ് ബാത്ത്‌റൂമിൽ പോയി. അവിടെ വച്ച് വീണു. തലയിടിച്ച് വീണാണ് മുഴ വന്നത്. അന്ന് തന്നെ ആശുപത്രിയിൽ പോയി. കാര്യങ്ങളെല്ലാം ആശുപത്രിയിൽ ഡോക്ടറോട് സംസാരിച്ചു. മാട്രിമോണിയിൽ അക്കൗണ്ട് ഉണ്ടായിരുന്നു. അതുവഴി പരിചയപ്പെട്ട ഒരാളുമായി സംസാരിച്ചതാണ് തര്‍ക്കത്തിന് കാരണം. തെറ്റ് എന്റെ ഭാഗത്ത് തന്നെയാണ്. എന്നെ രണ്ട് അടി അടിച്ചത് ശരിയാണ്. എന്നാൽ ആരോപണങ്ങളെല്ലാം തെറ്റാണ്," യുവതി പറഞ്ഞു.
"അടി നടന്നതിന്റെ അടുത്ത ദിവസമാണ് അടുക്കള കാണൽ ചടങ്ങിന് തന്റെ വീട്ടിൽ നിന്ന് 26 പേര്‍ വന്നത്. അപ്പോഴേക്കും തങ്ങൾ പ്രശ്നങ്ങൾ പറഞ്ഞു തീര്‍ത്തിരുന്നു. മുഖത്ത് അടിയേറ്റ പാട് കണ്ട് വീട്ടുകാര്‍ക്ക് സംശയം തോന്നി. വീട്ടുകാര്‍ തുടരെ ചോദിച്ചപ്പോൾ അടിച്ചെന്ന് പറഞ്ഞു. അന്ന് തന്നെ വീട്ടുകാര്‍ തന്നെ കൂട്ടിക്കൊണ്ടുപോയി. ബലംപ്രയോഗിച്ചാണ് കൊണ്ടുപോയത്. പൊലീസ് സ്റ്റേഷനിൽ പോയി വീട്ടുകാര്‍ പരാതി നൽകി. പൊലീസുകാരനോട് രാഹുലേട്ടന്റെ കൂടെ തിരികെ പോകണം എന്നാണ് പറഞ്ഞത്," യുവതി പറഞ്ഞു.
മകളെ ഒരാഴ്ചയായി കാണാനില്ലെന്നും ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും യുവതിയടെ അച്ഛൻ മാധ്യമങ്ങളോട് പ്രതികരിച്ചു. "ഇന്ന് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകും. മകളെ ഭീഷണിപ്പെടുത്തി പറയിച്ചതാണ്. രാഹുൽ മർദ്ദിച്ചിട്ടില്ലെന്ന് പറഞ്ഞത് കള്ളമാണ്. മകളെ ഇന്നലെ മുതൽ ഫോണിൽ കിട്ടുന്നില്ല. തിങ്കളാഴ്ച മുതൽ ജോലിക്ക് പോയെന്ന് അറിയിച്ചെങ്കിലും അവിടെ എത്തിയിരുന്നില്ല. മകളെ രാഹുൽ അടിച്ചു എന്നത് വാസ്തവമാണ്. അതിനു തെളിവുകൾ ഉണ്ട്. ബെൽറ്റ് കൊണ്ട് അടിച്ചത് ഡോക്ടർ സാക്ഷ്യപ്പെടുത്തിയതാണ്. ഫോറൻസിക് തെളിവുകളും ഉണ്ട്," അച്ഛൻ പറഞ്ഞു.
Read More
- എക്സൈസ് വകുപ്പും റിയാസിന്റെ കൈയ്യിലാണോ? നിയമസഭയിൽ ബാർ കോഴയുയർത്തി പ്രതിപക്ഷം
- 'ചില വിവരദോഷികൾ അവർക്കിടയിലുമുണ്ടാകും': മാർ കൂറിലോസിനെതിരെ പിണറായി വിജയൻ
- 'മുസ്ലീങ്ങൾക്കായി എന്തും ചെയ്യുമെന്ന നയം': സർക്കാരിനെതിരെ വെള്ളപ്പാള്ളി നടേശൻ
- 'ഇത് ലോക്സഭയിലെ അവസാനത്തെ ഊഴം, മരിക്കുമ്പോഴും എംപിയാകണമെന്ന് വാശിയില്ല': ശശി തരൂരുമായുള്ള അഭിമുഖം ശ്രദ്ധേയമാകുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.