scorecardresearch

'ഭാരത് മാതാ കീ ജയ്' വിളിക്കുന്നവര്‍ മാത്രം ഇന്ത്യയില്‍ ജീവിച്ചാല്‍ മതി: ബിജെപി മന്ത്രി

അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്ത് സംഘടിപ്പിച്ച പൊതുപരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം

അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്ത് സംഘടിപ്പിച്ച പൊതുപരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം

author-image
WebDesk
New Update
'ഭാരത് മാതാ കീ ജയ്' വിളിക്കുന്നവര്‍ മാത്രം ഇന്ത്യയില്‍ ജീവിച്ചാല്‍ മതി: ബിജെപി മന്ത്രി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരുമ്പോള്‍ വിവാദ പ്രസ്താവനയുമായി ബിജെപി കേന്ദ്രമന്ത്രി. 'ഭാരത് മാതാ കീ ജയ്' എന്നു വിളിക്കുന്നവര്‍ മാത്രം ഇന്ത്യയില്‍ ജീവിച്ചാല്‍ മതിയെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്ത് സംഘടിപ്പിച്ച പൊതുപരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Advertisment

Read Also: Horoscope of the Week (Dec 29 -Jan 04 28 2019-2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

"ജനസംഖ്യാ കണക്കെടുപ്പിനെ കുറിച്ചാണ്, പൗരത്വത്തെ കുറിച്ചാണ് രാജ്യം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. ഇന്ത്യയിലെ പൗരത്വത്തെ കുറിച്ച് കണക്കെടുപ്പ് വേണ്ട എന്നാണോ ഒരു കൂട്ടര്‍ വാദിക്കുന്നത്? ഈ രാജ്യത്തിലേക്ക് വരുന്നവരെ മുഴുവന്‍ ഇവിടെ താമസിപ്പിക്കണമെന്നാണോ പറയുന്നത്? ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ 'ഭാരത് മാതാ കീ ജയ്' എന്ന് വിളിക്കണം. അങ്ങനെ വിളിക്കുന്നവര്‍ക്ക് മാത്രമേ ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമുള്ളൂ" കേന്ദ്രമന്ത്രി പറഞ്ഞു.

Read Also: സമനിലയിൽ നിലയുറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്; പെനാൽറ്റിയിലൂടെ തന്നെ മറുപടി പറഞ്ഞ് ഹൈലാൻഡേഴ്സ്

Advertisment

രാജ്യത്തെ തൊഴിലില്ലായ്മ ഇല്ലാതാക്കാന്‍ എബിവിപി പോലുള്ള വിദ്യാര്‍ഥി സംഘടനകള്‍ക്ക് സാധിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. തൊഴിലില്ലായ്മ നീക്കാന്‍ ആവശ്യമായ മാറ്റങ്ങളെ കുറിച്ച് എബിവിപി ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Bjp Citizenship Amendment Act

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: