മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
അടിസ്ഥാനപരമായ കാര്യങ്ങളില്‍ കഴിഞ്ഞ രണ്ടുമാസമായ് വലിയ മാറ്റമൊന്നുമുണ്ടായിട്ടില്ല. വ്യാഴം സൌഹൃദപരമായ സ്ഥാനത്താണെങ്കിലും ശുക്രന്‍റെ സ്ഥാനം വെല്ലുവിളി ഉയര്‍ത്തുന്ന നിലയിലാണ്. വലിയ മാറ്റത്തിന്‍റെ നടുവിലാണ് നിങ്ങളിപ്പോഴും നിലകൊള്ളുന്നത്..
ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)
അനുകൂല നിലയില്‍ നിലകൊളളുന്ന ചൊവ്വയുടെയും ശുക്രന്‍റെയും സഹായത്താല്‍ ബന്ധങ്ങളെല്ലാം നല്ല നിലയിലായിരിക്കും. ചൊവ്വ ബന്ധങ്ങള്‍ കണ്ടെത്താന്‍ പ്രേരിപ്പിക്കുമ്പോള്‍ ശുക്രന്‍ നിങ്ങളിലേക്ക് മറ്റുള്ളവരെ ആകര്‍ഷിക്കും. ഈ രണ്ട് ഗ്രഹങ്ങളും പരസ്പരം പിന്തുണയ്ക്കുന്ന നിലയിലായതിനാല്‍ നല്ല കാര്യങ്ങള്‍ മാത്രമാണ് സംഭവിക്കേണ്ടത്.
മിഥുനം രാശി (മേയ് 22- ജൂണ്‍ 21)
നിങ്ങളുടെ പരമാവധി കഴിവ് പ്രയോജനപ്പെടുത്തുന്നതിന് ചന്ദ്രനും സൂര്യനും ശ്രമിക്കുന്ന സമയമാണ്. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ നിങ്ങളുടെ നിയന്ത്രണത്തിനപ്പുറത്തേക്ക് പോകുന്ന അനുഭവങ്ങളുണ്ടാകാം. പ്രത്യേകിച്ച് നിങ്ങളുടെ പദ്ധതികളെക്കുറിച്ചും ആശയങ്ങളെക്കുറിച്ചും മതിപ്പില്ലാത്ത സുഹൃത്തുക്കള്‍ ഉപദേശങ്ങളും നിര്‍ദേശങ്ങളും നിരസിച്ചേക്കാം.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
നിങ്ങള്‍ ഇപ്പോഴും ദുഷ്ക്കരമായ മാനസീകാവസ്ഥയിലാണ്. അതോടൊപ്പം ചില സൂചനകള്‍ നിങ്ങളെ ആശങ്കയിലാഴ്ത്തുകയും ചെയ്യാം. ഒരു വഴിക്ക് വിജയത്തിലേക്ക് എത്തിക്കുമ്പോള്‍ മറ്റൊരു വഴിക്ക് തടസ്സങ്ങളും കാലതാമസങ്ങളും വന്നേക്കാം. ഒരു പ്രതിസന്ധി അതിജീവിച്ച് കഴിയുമ്പോള്‍ അടുത്തത് എന്താണെന്ന് നിങ്ങള്‍ക്ക് ഒരുപക്ഷേ, ചിന്തിക്കാന്‍ പോലും കഴിഞ്ഞെന്ന് വരില്ല.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
വീട്ടില്‍ വിപ്ലവകരമായ ഒരു മാറ്റം നിങ്ങളാഗ്രഹിക്കുന്നുവെങ്കില്‍, അടുത്തിടെയുണ്ടായ പ്രശ്നങ്ങളുടെ ശരിയായ കാരണം കണ്ടെത്തി അത് നല്ല രീതിയില്‍ തിരിച്ചുവിടുക. അതിന് മുന്‍പ് ഇനിയുള്ള കാലം നിങ്ങള്‍ എവിടെ, ആരുടെയൊക്കെ കൂടെ എങ്ങനെ ജീവിക്കണം എന്ന കാര്യങ്ങളെക്കുറിച്ച് നന്നായ് ആലോചിച്ച് തീരുമാനത്തിലെത്തുക.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )
നിങ്ങളുടെ ഗ്രഹനിലയിലെ ഗ്രഹങ്ങളെല്ലാം സൂര്യന്‍റെ പ്രഭാവത്തിലായിരിക്കുന്നതിനാല്‍ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചേക്കാം. ഒരു കൂട്ടത്തിലെന്നതിനേക്കാള്‍ വ്യക്തിയെന്ന നിലയില്‍ അംഗീകരിക്കപ്പെടാന്‍ താല്‍പര്യമുള്ള ആളാണ് നിങ്ങള്‍. സാമ്പത്തീക സഹകരണത്തിന് ഇറങ്ങി പുറപ്പെടുമ്പോള്‍ കൂടുതല്‍ കരുതല്‍ വേണ്ട സമയമാണ്.
തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
റൊമാന്‍റിക് ജീവിതത്തിലേക്ക് സമ്മിശ്രമായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യേണ്ട സമയമാണ്. ഭൂമിയിടപാടുകളില്‍ ഏര്‍പ്പെടുന്നവരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസമാണ്, അതില്‍ തന്നെ ആദ്യമായ് വീട് വാങ്ങുന്നവരെ സംബന്ധിച്ച് പ്രത്യേകിച്ചും. ഇങ്ങനെയുള്ള ഇടപാടുകള്‍ വളരെ വേഗത്തില്‍ മുന്നോട്ട് പോകുമെന്നതിനാല്‍ ധാരാളം ചതിക്കുഴികളുമുണ്ടാകാനിടയുണ്ട്. അതുകൊണ്ട് കരുതിയിരിക്കുക.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
നിങ്ങളുടെ ഗ്രഹനിലയെ ഭരിക്കുന്ന ചൊവ്വയും പ്ലൂട്ടോയും വൈകാരികതയ്ക്കൊപ്പം പ്രായോഗിക കാര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കാന്‍ ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ നിങ്ങള്‍ വിട്ടുവീഴ്ചയ്ക്കോ മറ്റുള്ളവരുടെ വീക്ഷണത്തില്‍ നിന്ന് കാര്യങ്ങള്‍ കാണാനോ തയ്യാറായിരിക്കില്ല;ഇത് വലിയ രീതിയിലുള്ള പ്രതികരണങ്ങളുണ്ടാക്കുമെന്നതിനാല്‍ അത് നേരിടാനും തയ്യാറാവുക.
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
വൈകാരികമായ നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇനി ചിന്തിക്കേണ്ടത് നിങ്ങളുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് മാനസീകാവസ്ഥയെ എങ്ങനെ മെച്ചപ്പെടുത്താമെന്നാണ്. ഒരു തുടക്കമെന്നവണ്ണം നിങ്ങള്‍ നിങ്ങളുടെ ബുദ്ധിയെക്കുറിച്ചും ലക്ഷ്യങ്ങളുടെ ഉദ്ദേശശുദ്ധിയെക്കുറിച്ചും സുഹൃത്തുക്കളുമായുള്ള ബന്ധങ്ങളുമൊക്കെ വിശകലനം ചെയ്യുക. ഒപ്പം ജീവിത സാഹചര്യങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലാക്കാനും ശ്രമിക്കുക.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ഊര്‍ജ്ജസ്വലവും തീവ്രതയുള്ളതും ശുഭാപ്തിവിശ്വാസമുള്ളതുമായ ചൊവ്വ, ബുധനും ശുക്രനുമായ് കൂടിച്ചേരുന്ന മാന്ത്രികനിമിഷമാണ്. വൈകാരികമായ സമ്മര്‍ദ്ദങ്ങളെല്ലാം എളുപ്പത്തില്‍ അതിജീവിക്കുമെന്നതാണ് ഈ ഗ്രഹനിലയുടെ ഫലം. ഏത് രീതിയിലും ഒരു ഏറ്റുമുട്ടലിന് താല്‍പര്യമില്ലാത്ത വ്യക്തിയാണ് നിങ്ങളെന്ന തെറ്റിദ്ധാരണയും മറ്റുളളവരിലുണ്ടാകാനിടയുണ്ട്.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
രണ്ട് ദിശകളില്‍ നിന്നും ഒരേ സമയം നിങ്ങള്‍ക്ക് സമ്മര്‍ദ്ദമുണ്ടായേക്കാം. സാമൂഹ്യപരമായ് ഇടപെടാനുളള നിങ്ങളുടെ വലിയ ആഗ്രഹവും അതിനുള്ള നിങ്ങളുടെ കഴിവും ഒരുവശത്ത്. മറുവശത്ത് സമാധാനവും സ്വസ്ഥതയും ആഗ്രഹിക്കുന്ന ഏകാന്തജീവിതവും. ഇതിനിടയില്‍പ്പെട്ട് നിങ്ങള്‍ വലഞ്ഞേക്കാം. നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ നിസ്വാര്‍ത്ഥമായ ചില സഹായങ്ങളിലേക്ക് ഈ സാഹചര്യത്തെ വഴി തിരിച്ചുവിടാം.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
ചൊവ്വയുടെ ആക്രമണത്താല്‍ വികാരങ്ങള്‍ ഉച്ചസ്ഥായിയിലെത്തിയേക്കാം. ഒരു കാരണവുമില്ലാതെ നിരപരാധികളായ ആളുകളോട് വഴക്കുണ്ടാക്കുന്നത് ഗുണം ചെയ്യില്ലെന്ന് ഓര്‍മിക്കുക. മറുവശത്ത് വ്യാഴം നിങ്ങളുടെ വൈകാരിക സന്തോഷം നിലനിര്‍ത്തുന്നതിന് ആവശ്യമായതൊക്കെ ചെയ്യുന്നുണ്ട്. അതുകൊണ്ട് ഇപ്പോള്‍ നിങ്ങള്‍ ഉദാരമായ് പെരുമാറുന്നതിന്‍റെയൊക്കെ പ്രതിഫലം ഭാവിയില്‍ ലഭിക്കും.