/indian-express-malayalam/media/media_files/uploads/2018/12/g-sat-7ISROGSAT7A-759-003.jpg)
ISRO Successfulluy Launches GSAT-7A
കൂടംകുളം ആണവനിലയത്തിന് പുറമെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഇസ്രോയിലും സൈബർ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ട്.
കൂടംകുളത്തും ഇസ്രോയിലും സൈബർ ആക്രമണത്തിന് സാധ്യതയുണ്ടെന്നു ഇന്ത്യയിലെ സൈബർ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന നാഷ്ണൽ സൈബർ കോർഡിനേഷൻ സെന്ററിന് അമേരിക്ക ആസ്ഥാനമായുള്ള സൈബർ സെക്യൂരിറ്റി കമ്പനിയാണു സെപ്റ്റംബർ മൂന്നിന് മുന്നറിയിപ്പ് നൽകിയത്.
ഒക്ടോബർ അവസാന വാരമാണ് തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയിന്ന് നേരെ സൈബർ ആക്രമണം നടന്നത്. ഇതിനുപിന്നിൽ ഉത്തരകൊറിയൻ ഹാക്കർമാരുടെ സംഘമെന്ന് ദക്ഷിണകൊറിയ നേരത്തെ സ്ഥിരീകരിച്ചിരുന്നു. മാൽ വെയർ ഉപയോഗിച്ച് കംപ്യൂട്ടർ ശൃംഖലയിലേക്കു നുഴഞ്ഞു കയറാനായിരുന്നു ശ്രമമെന്ന് ആണവോർജ വകുപ്പിനു കീഴിലുള്ള ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐഎൽ) വിശദീകരണമിറക്കിയി രുന്നു.
Also Read:പ്രിയങ്കയുടെ ഫോണും ചോര്‍ത്തി; പിന്നില്‍ ബിജെപി സര്‍ക്കാരെന്ന് കോണ്‍ഗ്രസ്
സമാനമായ രീതിയിലാണ് ഇസ്രോയിലും സൈബർ ആക്രമണത്തിന് പദ്ധതിയിട്ടതെന്നാണ് വിവരം. ഇക്കാര്യത്തിൽ കേന്ദ്ര ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ പ്രതികരണത്തിന് ഇന്ത്യൻ എക്സപ്രസ് ശ്രമിച്ചെങ്കിലും വ്യക്തമായ മറുപടി ഇതുവരെ ലഭിച്ചട്ടില്ല.
Also Read:വിവരചോർച്ച: സംഭവത്തെ കുറിച്ച് രണ്ടു തവണ സർക്കാരിനെ അറിയിച്ചിരുന്നുവെന്ന് വാട്സാപ്
ഉത്തര കൊറിയയിലെ ലസാറസ് ഹാക്കിങ് സംഘം വികസിപ്പിച്ച ഡിട്രാക് (Dtrack) എന്ന വൈറസാണ് കൂടംകുളത്തു കണ്ടെത്തിയതെന്നാണ് സൂചന. മുതിർന്ന ആണവ ശാസ്ത്രജ്ഞരായ അനിൽ കാക്കോദ്‌കർ, എസ്.എ.ഭരദ്വാജ് എന്നിവരുടെ ഉൾപ്പെടെ കംപ്യൂട്ടറുകളിലേക്കു നുഴഞ്ഞു കയറാനും ഡിട്രാക്ക് ശ്രമിച്ചതായി റിപ്പോർട്ടുകളുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.