ന്യൂഡൽഹി: മാധ്യമപ്രവർത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും വാട്സാപ്പ് സന്ദേശങ്ങൾ ചോർന്നത് അറിയില്ലെന്ന കേന്ദ്ര വാദം തള്ളി വാട്സാപ്. ഇസ്രയേൽ ചാരസംഘടന വാട്സാപ്പ് സന്ദേശങ്ങൾ ചോർത്തിയെന്ന വിവരം കഴിഞ്ഞ മെയിൽ കേന്ദ്ര സർക്കാരിനെ അറിയിച്ചതിന് പിന്നാലെ സെപ്റ്റംബറിൽ 121 ഇന്ത്യക്കാരുടെ വാട്സാപ് സന്ദേശങ്ങൾ ചോർന്നതായി ചൂണ്ടികാട്ടി കേന്ദ്ര സർക്കാരിന് കത്ത് നൽകിയിരുന്നതായും വാട്സാപ്പ്. ഐടി വകുപ്പിനെയാണ് ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പ് മുന്നറിയിപ്പ് കത്ത് നൽകിയതെന്ന് സൻഡേ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യക്കാരായ അഭിഭാഷകരും മാധ്യമപ്രവർത്തകരും ഉൾപ്പെടുന്നവരുടെ വാട്സാപ്പ് സന്ദേശങ്ങൾ ചോർന്നതിൽ വിശദീകരണം നൽകണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാട്സാപ്പിന്റെ വെളിപ്പെടുത്തൽ. മ്പരുകൾ ഏതൊക്കെയാണെന്ന് ദ് ഇന്ത്യൻ എക്സ്പ്രസിന് സ്വതന്ത്രമായി പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല, എന്നാൽ ഈ നമ്പരുകൾ ഇതുവരെ മാറിയിട്ടില്ലെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്.
പെഗാസസിന്റെ സഹായത്തോടെ 1400 പേരുടെ വിവരങ്ങൾ വാട്സാപ് ചോർത്തിയെന്ന് കഴിഞ്ഞ വ്യാഴാഴ്ച ദ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ ഇന്ത്യയിൽനിന്നുളള മനുഷ്യാവകാശ പ്രവർത്തകർ, മാധ്യമപ്രവർത്തകർ അടക്കമുളളവരും ഉൾപ്പെട്ടിരുന്നു.
ഇസ്രയേലി സ്പൈവെയറായ പെഗാസസ് ഉപയോഗിച്ച് എന്‍എസ്ഒ നിരീക്ഷിച്ചവരില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ഗോത്രമേഖലയില്‍ ജോലി ച്യെുന്ന അഭിഭാഷകര്‍, എല്‍ഗര്‍ പരിഷത്ത് കേസ് പ്രതി, ഭീമ കൊറേഗാവ് കേസ് അഭിഭാഷകന്, ദലിത് ആക്ടിവിസ്റ്റ്, പ്രതിരോധ-നയതന്ത്ര റിപ്പോര്‍ട്ടിങ് ചുമതലയുള്ള മാധ്യമപ്രവര്‍ത്തകര്‍, ഡല്‍ഹി യൂണിവേഴ്സിറ്റി ലെക്ചറര്‍ തുടങ്ങിയവരാണ് ഉള്ളത്.
#ExpressFrontPage | Besides May alert, WhatsApp sent another in Sept on 121 Indians breached//t.co/G9NMBQINVi pic.twitter.com/rFO227R6ZZ
— The Indian Express (@IndianExpress) November 3, 2019
ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരേയും സാമൂഹ്യ പ്രവര്‍ത്തകരേയും നിരീക്ഷിച്ചു വരുന്നതായി വാട്സ്ആപ്പ് തന്നെ വെളിപ്പെടുത്തിയ കാര്യം വ്യാഴാഴ്ച ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്രായേലി സ്പൈവെയറായ പെഗാസസ് ഉപയോഗിച്ചാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നും വാട്സ്ആപ്പ് വെളിപ്പെടുത്തിയിരുന്നു. ഇസ്രായേലി കമ്പനിയായ എന്‍എസ്ഒയാണ് നിരീക്ഷണം നടത്തിയതെന്നാണ് വെളിപ്പെടുത്തല്‍. സാന്‍ ഫ്രാന്‍സിസ്കോ ഫെഡറല്‍ കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് വാട്സ്ആപ്പിന്റെ വെളിപ്പെടുത്തല്‍. വാട്സ്ആപ്പില്‍ നിന്നും 1400 ഓളം വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് വിവരം.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook