/indian-express-malayalam/media/media_files/uploads/2022/10/Nobel-2022-Economy.jpg)
സ്‌റ്റോക്ക്‌ഹോം: സാമ്പത്തിക ശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം അമേരിക്കയിലെ മൂന്നു സാമ്പത്തി വിദഗ്ധര്‍ക്ക്. യു എസ് ഫെഡറല്‍ റിസര്‍വ് മുന്‍ ചെയര്‍മാന്‍ ബെന്‍ എസ് ബെര്‍നാങ്കെ, ഡഗ്ലസ് ഡബ്ല്യു ഡയമണ്ട്, ഫിലിപ്പ് എച്ച് ഡൈബ്വിഗ് എന്നിവര്‍ക്കാണു പുരസ്‌കാരം.
ബാങ്കുകളെക്കുറിച്ചും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുമുള്ള ഗവേഷണമാണ് ഇവരെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. സ്‌റ്റോക്ക്‌ഹോമിലെ റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസിലാണു നൊബേല്‍ സമിതി പുരസ്‌കാരം പ്രഖ്യാപിച്ചത്.
ബാങ്കുകള്‍ തകരുന്നത് ഒഴിവാക്കേണ്ടത് എന്തുകൊണ്ടാണെന്ന് അവരുടെ ഗവേഷണം തെളിയിച്ചതായി കമ്മിറ്റി അഭിപ്രായപ്പെട്ടു. ഏതാണ്ട 9,00,000 യു എസ് ഡോളര്‍ വരുന്ന പുരസ്‌കാരത്തുക ഡിസംബര്‍ 10നു സമര്‍പ്പിക്കും.
BREAKING NEWS:
— The Nobel Prize (@NobelPrize) October 10, 2022
The Royal Swedish Academy of Sciences has decided to award the 2022 Sveriges Riksbank Prize in Economic Sciences in Memory of Alfred Nobel to Ben S. Bernanke, Douglas W. Diamond and Philip H. Dybvig “for research on banks and financial crises.”#NobelPrizepic.twitter.com/cW0sLFh2sj
മറ്റു നൊബേല്‍ സമ്മാനങ്ങളില്‍നിന്ന് വ്യത്യസ്തമായി, സാമ്പത്തികശാസ്ത്ര പുരസ്‌കാരം 1895-ലെ ആല്‍ഫ്രഡ് നോബലിന്റെ വില്‍പത്രം പ്രകാരം നിലവില്‍ വന്നതല്ല. മറിച്ച് അദ്ദേഹത്തിന്റെ സ്മരണയ്ക്കായി സ്വീഡിഷ് സെന്‍ട്രല്‍ ബാങ്ക് സ്ഥാപിച്ചതാണ്. 1969 ലാണ് ആദ്യ വിജയിയെ തിരഞ്ഞെടുത്തത്.
കഴിഞ്ഞവര്‍ഷം പുരസ്‌കാരത്തിന്റെ ഒരു പകുതി ഡേവിഡ് കാര്‍ഡും മറ്റേ പകുതി ജോഷ്വ ആന്‍ഗ്രിസ്റ്റും ഗൈഡോ ഇംബെന്‍സും നേടുകയായിരുന്നു. മിനിമം വേതനം, കുടിയേറ്റം, വിദ്യാഭ്യാസം എന്നിവ തൊഴില്‍ വിപണിയെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഗവേഷണത്തിനായിരുന്നു ഡേവിഡ് കാര്‍ഡ് പുരസ്‌കാരത്തിന് അര്‍ഹനായത്.
പരമ്പരാഗത ശാസ്ത്രീയ രീതികള്‍ക്ക് അനുയോജ്യമല്ലാത്ത പ്രശ്‌നങ്ങള്‍ എങ്ങനെ പഠിക്കാമെന്ന് നിര്‍ദേശിച്ചതിനായിരുന്നു ജോഷ്വ ആന്‍ഗ്രിസ്റ്റും ഗൈഡോ ഇംബെന്‍സിനും പുരസ്‌കാരം.
രോഗപ്രതിരോധ വ്യവസ്ഥയെക്കുറിച്ചുള്ള പ്രധാന ഉള്‍ക്കാഴ്ചകള്‍ നല്‍കിയ നിയാണ്ടര്‍ത്തല്‍ ഡിഎന്‍എയുടെ രഹസ്യങ്ങള്‍ പുറത്തുവിട്ടതിന് സ്വീഡിഷ് ശാസ്ത്രജ്ഞന്‍ സ്വാന്റേ പാബോയ്ക്ക് വൈദ്യശാസ്ത്രത്തില്‍ പുരസ്കാരം ലഭിച്ചതോടെയാണ് ഈ വർഷത്തെ നൊബേല്‍ സമ്മാന പ്രഖ്യാപനങ്ങള്‍ ആരംഭിച്ചത്.
ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ സയന്‍സ് പ്രവര്‍ത്തനത്തിന്റെ ഭാഗമായ മൂന്നു ശാസ്ത്രജ്ഞര്‍ക്ക് ഈ വര്‍ഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു. അലൈന്‍ അസ്‌പെക്റ്റ്, ജോണ്‍ എഫ് ക്ലോസര്‍, ആന്റണ്‍ സെയ്‌ലിംഗര്‍ എന്നിവരാണ് പുരസ്‌കാര നേട്ടത്തിന് അര്‍ഹരായവര്‍.
രസതന്ത്രത്തിലെ നൊബേലും മൂന്നു ശാസ്ത്രജ്ഞർ പങ്കിടുകയായിരുന്നു. കരോലിന്‍ ആര്‍. ബെര്‍ട്ടോസി, മോര്‍ട്ടന്‍ മെല്‍ഡല്‍, കെ. ബാരി ഷാര്‍പ്ലെസ് എന്ന നൊബേല്‍ പങ്കിട്ടത്. ‘തന്മാത്രകളെ ഒന്നിച്ചുനിര്‍ത്തുന്ന’ രീതി വികസിപ്പിച്ചതിനാണ് അംഗീകാരം.
സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ഫ്രഞ്ച് എഴുത്തുകാരി അനീ എര്‍നോവിനു ലഭിച്ചു. എണ്‍പത്തി രണ്ടുകാരിയായ അനീ എര്‍നോവിനെ സ്വന്തം ഓര്‍മകളെ അവിശ്വസിക്കുന്ന ഓര്‍മക്കുറിപ്പുകാരി എന്നാണു വിശേഷിക്കപ്പെടുന്നത്.
സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം തടവില്‍ കഴിയുന്ന ബെലാറുസിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അലെസ് ബിയാലിറ്റ്‌സ്‌കിയും റഷ്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് മെമ്മോറിയല്‍, യുക്രൈനിയന്‍ ഹ്യൂമന്‍ റൈറ്റസ് ഓര്‍ഗനൈസേഷന്‍ സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്നീ സംഘടനകളും പങ്കിട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us