scorecardresearch
Latest News

രസതന്ത്രത്തിലെ നൊബേല്‍ മൂന്ന് ശാസ്ത്രജ്ഞര്‍ക്ക്

കരോലിന്‍ ആര്‍. ബെര്‍ട്ടോസി, മോര്‍ട്ടന്‍ മെല്‍ഡല്‍, കെ. ബാരി ഷാര്‍പ്ലെസ് എന്നിവരാണ് നൊബേല്‍ പങ്കിട്ടത്

nobel

സ്‌റ്റോക്ക്‌ഹോം:ഈ വര്‍ഷത്തെ രസതന്ത്രത്തിലെ നൊബേല്‍ മൂന്ന് ശാസ്ത്രജ്ഞര്‍ക്ക്. കരോലിന്‍ ആര്‍. ബെര്‍ട്ടോസി, മോര്‍ട്ടന്‍ മെല്‍ഡല്‍, കെ. ബാരി ഷാര്‍പ്ലെസ് എന്നിവരാണ് നൊബേല്‍ പങ്കിട്ടത്. ‘തന്മാത്രകളെ ഒന്നിച്ചുനിര്‍ത്തുന്ന’ രീതി വികസിപ്പിച്ചതിനാണ് അംഗീകാരം. സ്വീഡനിലെ സ്റ്റോക്ക്ഹോമിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ് സെക്രട്ടറി ജനറല്‍ ഹാന്‍സ് എലെഗ്രെന്‍ ആണ് ജേതാക്കളെ പ്രഖ്യാപിച്ചത്.

നിയാണ്ടര്‍ത്തല്‍ ഡിഎന്‍എയുടെ രഹസ്യങ്ങള്‍ പുറത്തുവിട്ട ശാസ്ത്രജ്ഞനെ ആദരിക്കുന്ന വൈദ്യശാസ്ത്രത്തിനുള്ള പുരസ്‌കാരത്തോടെയാണ് ഒരാഴ്ചത്തെ നൊബേല്‍ സമ്മാന പ്രഖ്യാപനങ്ങള്‍ക്ക് തുടക്കമായത്. വേര്‍പിരിഞ്ഞാലും ചെറിയ കണങ്ങള്‍ക്ക് പരസ്പരം ബന്ധം നിലനിര്‍ത്താന്‍ കഴിയുമെന്ന് കാണിച്ചതിന് മൂന്ന് ശാസ്ത്രജ്ഞര്‍ സംയുക്തമായി ചൊവ്വാഴ്ച ഭൗതികശാസ്ത്രത്തില്‍ പുരസ്‌കാരം നേടിയിരുന്നു. വ്യാഴാഴ്ച സാഹിത്യത്തിനുള്ള നൊബേല്‍ പ്രഖ്യാപനവും, 2022 ലെ സമാധാനത്തിനുള്ള നൊബല്‍ വെള്ളിയാഴ്ചയും, സാമ്പത്തിക ശാസ്ത്ര പുരസ്‌കാരം ഒക്ടോബര്‍ 10 നും പ്രഖ്യാപിക്കും.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Bertozzi meldal and sharpless win 2022 nobel prize in chemistry

Best of Express