scorecardresearch

കെ കവിതയ്ക്ക് ജാമ്യമില്ല; ഏപ്രിൽ 9 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിലാണ് തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ അറസ്റ്റിലായത്

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിലാണ് തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ അറസ്റ്റിലായത്

author-image
WebDesk
New Update
K Kavitha

കവിതയെ 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്ന് ഇഡി കോടതിയോട് ആവശ്യപ്പെട്ടിരുന്നു

ഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിൽ ബിആർഎസ് നേതാവ് കെ കവിതയെ  ഏപ്രിൽ 9 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഡൽഹി കോടതിയുടെ ഉത്തരവ്. കവിതയെ 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്ന് ഇഡി കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ 16 വയസ്സുള്ള തന്റെ മകന്റെ പരീക്ഷ ആരംഭിക്കാൻ പോകുന്നതിനാൽ ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കവിത കോടതിയെ സമീപിച്ചകയായിരുന്നു. ഈ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. 

Advertisment

ഇടക്കാല ജാമ്യം പരിഗണിക്കണമെങ്കിൽ മറുപടി നൽകാൻ ഏജൻസിയെ അനുവദിക്കണമെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കി. ഇതേ തുടർന്ന് മറുപടി നൽകാൻ ഇഡിക്ക് കോടതി ഒരാഴ്ച സമയം അനുവദിച്ചു. തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളായ കവിതയെ ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ടുള്ള കേസിലെ അറസ്റ്റിന് ശേഷം  മാർച്ച് 17 നാണ് ഏഴ് ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടത്. മാർച്ച് 23 ന് കോടതി അവരുടെ ഇഡി കസ്റ്റഡി മൂന്ന് ദിവസത്തേക്ക് നീട്ടിയിരുന്നു.

മാർച്ച് 22 ന് സുപ്രീം കോടതി ബിആർഎസ് നേതാവിന് ഇളവ് നൽകാൻ വിസമ്മതിക്കുകയും ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

റദ്ദാക്കിയ ഡൽഹി എക്‌സൈസ് നയത്തിന് കീഴിലുള്ള അനാവശ്യ ആനുകൂല്യങ്ങൾക്കായി ആം ആദ്മി പാർട്ടി നേതാക്കൾക്ക് 100 കോടി രൂപ കിക്ക്ബാക്ക് നൽകിയ ‘സൗത്ത് ഗ്രൂപ്പിന്റെ’ ഭാഗമാണ് കവിതയെന്ന് ഇ.ഡി കുറ്റപത്രത്തിൽ ആരോപിച്ചു. ആരോപണങ്ങൾ നിഷേധിച്ച കവിത, ഇഡി നോട്ടീസുകളെ മോദി നോട്ടീസ് എന്നാണ് വിശേഷിപ്പിച്ചത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, മൂന്ന് പ്രധാന എഎപി നേതാക്കളായ  മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, വിജയ് നായർ എന്നിവർ കേസുമായി ബന്ധപ്പെട്ട് നിലവിൽ ജയിലിലാണ്.

Advertisment

2022 ഡിസംബർ 1 ന്, സിബിഐ ഉദ്യോഗസ്ഥരുടെ ഒരു സംഘം കവിതയുടെ ഹൈദരാബാദിലെ വസതിയിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. അടുത്ത ദിവസം, ഡൽഹി സർക്കാരിന്റെ വിവാദമായ എക്സൈസ് നയത്തിലെ അഴിമതിയെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ഡിസംബർ 6 ന് അന്വേഷണത്തിന് ഹാജരാവാൻ സിആർപിസി സെക്ഷൻ 160 പ്രകാരം സിബിഐ അവർക്ക് നോട്ടീസ് നൽകി.

Read More

BRS

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: