/indian-express-malayalam/media/media_files/uploads/2018/02/cpm.jpg)
സിപിഎം പിബി യോഗം ഇന്ന് പിബി യോഗംചേരുന്നുണ്ട്
തിരുവനന്തപുരം: അന്തരിച്ച സീതാറാം യെച്ചൂരിയുടെ പിൻഗാമിയായി പാർട്ടി ജനറൽ സെക്രട്ടറിയുടെ ചുമതല ആർക്കു നൽകണം എന്നതിൽ ഇന്നു ചേരുന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗം പ്രാഥമിക ധാരണയിൽ എത്തിയേക്കും. സീതാറാം യെച്ചൂരിയുടെ ഭൗതിക ദേഹം എയിംസിനു പഠനത്തിനായി കൈമാറിയതിനു ശേഷം ഇന്ന് പാർട്ടി പിബി യോഗംചേരുന്നുണ്ട്. പിബിയുടെ ശുപാർശ കൂടി പരിഗണിച്ച് 27ന് ചേരുന്ന കേന്ദ്ര കമ്മിറ്റിയാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.
അടുത്ത ഏപ്രിലിൽ പാർട്ടി കോൺഗ്രസ് ചേരാനിരിക്കെ ജനറൽ സെക്രട്ടറിയായി ഏതെങ്കിലും മുതിർന്ന നേതാവിനു ചുമതല നൽകാനാണ് സാധ്യത. ബൃന്ദ കാരാട്ട്, കേരളത്തിൽ നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി, ആന്ധ്രയിൽ നിന്നുള്ള ബിവി രാഘവലു എന്നിവരുടെ പേരുകൾ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.
എഴുപത്തിയഞ്ചു വയസ്സിനു മുകളിലുള്ളവർ പിബിയിൽ വേണ്ടെന്നാണ് നിലവിൽ പാർട്ടി പിന്തുടരുന്ന മാനദണ്ഡം. അതുകൊണ്ട് മുഴുവൻ സമയ ജനറൽ സെക്രട്ടറിയെ നിയോഗിക്കുകയാണെങ്കിൽ എഴുപത്തിയഞ്ച് വയസ്സിന് താഴെയുള്ളവരെയാകും അതിനാൽ തിരഞ്ഞെടുക്കുക. അതേസമയം ഏതെങ്കിലും നേതാവിന് ഇളവു വേണമോയെന്നും പാർട്ടി കോൺഗ്രസിനു തീരുമാനിക്കാം. കഴിഞ്ഞ പാർട്ടികോൺഗ്രസിൽ മുഖ്യമന്ത്രി പിണറായി വിജയന് ഇത്തരത്തിൽ ഇളവുനൽകിയിരുന്നു.
Read More
- സീതാറാം യെച്ചൂരിക്ക് രാജ്യം ഇന്ന് അവസാന യാത്രയപ്പ് നൽകും
- റെഡ് സല്യൂട്ട് യെച്ചൂരി; മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും
- നിറഞ്ഞചിരിയിൽ സർവ്വരെയും കീഴടക്കുന്ന യെച്ചൂരി
- സീതാറാം യെച്ചൂരി ഇന്ത്യയെന്ന ആശയത്തിന്റെ സംരക്ഷകൻ: രാഹുൽ ഗാന്ധി
- സീതാറാം യച്ചൂരി അന്തരിച്ചു
- സീതാറാം യെച്ചൂരി സമാനതകളില്ലാത്ത ധീരനേതാവ്: പിണറായി വിജയൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.