scorecardresearch

'അയൽക്കാർ തമ്മിൽ സഹകരണം വേണം'; മാലിദ്വീപ് വിഷയത്തിൽ മന്ത്രി ജയശങ്കർ

പാകിസ്ഥാൻ, ഇറാനിയൻ മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തിയെന്നും അയൽപക്കത്തെ ഇത്തരം സംഭവങ്ങൾ നമ്മൾ അവഗണിച്ചാൽ ഇന്ത്യയെ ഉത്തരവാദിത്വമുള്ള രാജ്യമായി ലോകം കണക്കാക്കില്ലെന്നും മന്ത്രി

പാകിസ്ഥാൻ, ഇറാനിയൻ മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തിയെന്നും അയൽപക്കത്തെ ഇത്തരം സംഭവങ്ങൾ നമ്മൾ അവഗണിച്ചാൽ ഇന്ത്യയെ ഉത്തരവാദിത്വമുള്ള രാജ്യമായി ലോകം കണക്കാക്കില്ലെന്നും മന്ത്രി

author-image
WebDesk
New Update
S Jaishankar

എക്സ്പ്രസ് ഫൊട്ടോ

മാലിദ്വീപിൽ 'ഇന്ത്യ ഔട്ട്' കാമ്പെയ്ൻ അരങ്ങേറുമ്പോഴും ഇരു രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ആവശ്യമാണെന്ന പ്രസ്താവനയുമായി  വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ. മാലി സർക്കാരിലെ മൂന്ന് മന്ത്രിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ കമന്റുകൾ പോസ്റ്റ് ചെയ്തതിനെ തുടർന്ന് മാലിദ്വീപുമായുള്ള സമീപകാല സംഘർഷത്തിനിടയിലാണ് മന്ത്രിയുടെ പ്രസ്താവന. ചൊവ്വാഴ്ച മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ (ഐഐഎം) വിദ്യാർത്ഥികളോട് 'ആഗോള വേദിയിൽ ഇന്ത്യയുടെ പങ്ക്' എന്ന വിഷയത്തിലും അടുത്തിടെ പ്രസിദ്ധീകരിച്ച 'വൈ ഭാരത് മെറ്റേഴ്‌സ്' എന്ന പുസ്തകത്തെക്കുറിച്ചും സംസാരിക്കുകയായിരുന്നു മന്ത്രി. 

Advertisment

“എല്ലാ രാജ്യങ്ങൾക്കും അയൽ രാജ്യങ്ങളുമായി പ്രശ്‌നങ്ങളുണ്ട്,” ജയശങ്കർ പറഞ്ഞു, ഒടുവിൽ അവർ ഒരു ധാരണയിലെത്തുന്നു. “ഞങ്ങൾ ശക്തമായ നിലപാടുകൾ സ്വീകരിക്കുന്നത് രാഷ്ട്രീയത്തിന്റെ സ്വഭാവത്തിലാണ്, എന്നാൽ നയതന്ത്രം ഇതിൽ നിന്നും തീർത്തും വ്യത്യസ്തമാണ്” അദ്ദേഹം പറഞ്ഞു.

ചെങ്കടലിലെ പ്രതിസന്ധിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഇന്ത്യൻ നാവികസേന പത്ത് കപ്പലുകൾ ആ മേഖലയിൽ വിന്യസിച്ചിട്ടുണ്ടെന്ന് ജയശങ്കർ മറുപടി നൽകി. ഐഎൻഎസ് വിശാഖപട്ടണം വാണിജ്യ എണ്ണക്കപ്പലിലെ തീ കെടുത്തിയതെങ്ങനെയെന്ന് പങ്കുവെച്ച കേന്ദ്രമന്ത്രി, പാകിസ്ഥാൻ, ഇറാനിയൻ മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തിയെന്നും അയൽപക്കത്തെ ഇത്തരം സംഭവങ്ങൾ നമ്മൾ അവഗണിച്ചാൽ ഇന്ത്യയെ “ഉത്തരവാദിത്തമുള്ള രാജ്യമായി” ലോകം കണക്കാക്കില്ലെന്നും കൂട്ടിച്ചേർത്തു.

 തന്റെ പുതിയ പുസ്തകം വിവിധ നയതന്ത്ര പാഠങ്ങളെ രാമായണവുമായി എങ്ങനെ ബന്ധിപ്പിക്കുന്നുവെന്നതിനെക്കുറിച്ച് ജയശങ്കർ സംസാരിക്കുകയും വിദേശനയത്തിൽ താൽപ്പര്യം കാണിക്കാൻ യുവാക്കളോട് നിർദ്ദേശിക്കുകയും ചെയ്തു. “ഇന്നത്തെ ആഗോളവൽക്കരിക്കപ്പെട്ട ലോകത്ത്, വിദേശനയം നിങ്ങൾക്കെല്ലാവർക്കും പ്രധാനമാണ്,” അദ്ദേഹം പറഞ്ഞു.

Advertisment

വിദേശനയത്തിന്റെ കാര്യത്തിൽ എംബിഎ ബിരുദധാരിയായ ഒരാൾക്ക് എങ്ങനെ പ്രാധാന്യമുണ്ടെന്ന് ഒരു വിദ്യാർത്ഥി ചോദിച്ചപ്പോൾ, ജയശങ്കർ പറഞ്ഞു, “അന്താരാഷ്ട്ര സമ്പദ്‌വ്യവസ്ഥ എങ്ങനെ പ്രവർത്തിക്കും എന്നതിന്റെ വലിയൊരു ഭാഗം നിങ്ങൾ എങ്ങനെ കണക്ഷനുകൾ, ബിസിനസ്സുകൾ, ലോജിസ്റ്റിക്‌സ്, സപ്ലൈ ചെയിൻ മാനേജ്‌മെന്റ് എന്നിവ നിർമ്മിക്കുന്നു എന്നതാണ്. അവർ യഥാർത്ഥ ജീവിതത്തിൽ പ്രവർത്തിക്കുന്നു, അതാണ് നിങ്ങളുടെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശക്തി.

ലോകത്തിൽ ഇന്ത്യയെക്കുറിച്ചുള്ള ധാരണ അവരുടെ അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അദ്ദേഹം സംസാരിച്ചു. ആഗോള ടെക് ഭീമന്മാർ, ബാങ്കുകൾ തുടങ്ങിയവയുടെ തലപ്പത്തുള്ള ഇന്ത്യക്കാർ എങ്ങനെയാണ് ലോകത്തെ അതിനെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത് എന്ന് ജയശങ്കർ പറഞ്ഞു, “ഭൗമരാഷ്ട്രീയത്തിലും നെറ്റ്‌വർക്കിംഗിലും രാജ്യത്തിന്റെ ബ്രാൻഡിംഗ് ശരിക്കും പ്രധാനമാണ്.” അദ്ദേഹം  പറഞ്ഞു.

ReadMore:

Maldives S Jaishankar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: