/indian-express-malayalam/media/media_files/CyTiM2D4phXgjpxj29vy.jpg)
നീറ്റ് പ്രതിഷേധം (ഫയൽ ചിത്രം)
ഡൽഹി: നീറ്റ്-യുജി ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ ഒരു വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് പേരെ കൂടി അറസ്റ്റ് ചെയത് സിബിഐ. പട്‌നയിൽ നിന്നുമാണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ കേസിൽ സിബിഐ കസ്റ്റഡിയിലെടുത്ത മൊത്തം ആളുകളുടെ എണ്ണം 11 ആയി. അറസ്റ്റിലായത് നളന്ദയിൽ നിന്നുള്ള സണ്ണിയും ഗയയിൽ നിന്നുള്ള മറ്റൊരു വിദ്യാർത്ഥി രഞ്ജിത് കുമാറിന്റെ പിതാവുമാണെന്നാണ് വിവരം.
ബിഹാർ നീറ്റ്-യുജി പേപ്പർ ചോർച്ച കേസിൽ ഇതുവരെ എട്ട് പേരെയും ഗുജറാത്തിലെ ലാത്തൂരിലും ഗോധ്രയിലും കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട് ഒരാളെ വീതവും പൊതു ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഡെറാഡൂണിൽ നിന്ന് ഒരാളെയുമാണ് സിബിഐ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കേസിൽ ഹസാരിബാഗ് ആസ്ഥാനമായുള്ള ഒയാസിസ് സ്‌കൂളിലെ പ്രിൻസിപ്പലിനെയും വൈസ് പ്രിൻസിപ്പലിനെയും ബിഹാർ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മെഡിക്കൽ പ്രവേശന പരീക്ഷയിലെ ക്രമക്കേട് അന്വേഷിക്കുന്ന സി.ബി.ഐ ആറ് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബീഹാറിൽ നിന്നുള്ള എഫ്ഐആർ കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ടതാണ്, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള ബാക്കിയുള്ളവ സ്ഥാനാർത്ഥികളെ ആൾമാറാട്ടവും വഞ്ചനയുമായി ബന്ധപ്പെട്ടതാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരാമർശത്തിൽ ഏജൻസിയുടെ സ്വന്തം എഫ്ഐആർ പരീക്ഷയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള സമഗ്ര അന്വേഷണം സംബന്ധിച്ചുള്ളതാണ്.
സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ എംബിബിഎസ്, ബിഡിഎസ്, ആയുഷ് തുടങ്ങിയ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി എൻടിഎയാണ് നീറ്റ്-യുജി നടത്തുന്നത്. ഈ വർഷം മെയ് 5 ന് വിദേശത്തുള്ള 14 നഗരങ്ങൾ ഉൾപ്പെടെ 571 നഗരങ്ങളിലെ 4,750 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. 23 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതിയിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.