scorecardresearch

ജാർഖണ്ഡിൽ ഏറ്റുമുട്ടല്‍; തലയ്‌ക്ക് 10 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റിനെ വധിച്ച് സുരക്ഷാ സേന

ജാർഖണ്ഡിലെ പലാമു ജില്ലയിൽ നിരോധിത മോവോയിസ്റ്റ് സംഘടനയായ തൃതീയ സമ്മേളന്‍ പ്രസ്‌തുതി കമ്മിറ്റിയിലെ അംഗങ്ങളുമായുണ്ടായ ഏറ്റുമുട്ടലിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവം

ജാർഖണ്ഡിലെ പലാമു ജില്ലയിൽ നിരോധിത മോവോയിസ്റ്റ് സംഘടനയായ തൃതീയ സമ്മേളന്‍ പ്രസ്‌തുതി കമ്മിറ്റിയിലെ അംഗങ്ങളുമായുണ്ടായ ഏറ്റുമുട്ടലിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവം

author-image
WebDesk
New Update
nazal leader

കൊല്ലപ്പെട്ട അമിത് ഹസ്‌ദ

റാഞ്ചി: ജാർഖണ്ഡിലെ ചൈബാസയിൽ തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റിനെ വധിച്ച് സുരക്ഷ സേന. ആപ്‌താൻ എന്ന അമിത് ഹസ്‌ദയയാണ് സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് സൂപ്രണ്ട് പരസ് റാണ വ്യക്തമാക്കി. വെസ്റ്റ് സിങ്‌ഭും ജില്ലയിലെ ഗോയിൽകേര പൊലീസ് സ്റ്റേഷന് കീഴിലുള്ള സാരന്ദ വനത്തിലാണ് സുരക്ഷ സേനയും മാവോയിസ്റ്റും തമ്മിലുള്ള ഏറ്റുമുട്ടൽ നടന്നത്.

Advertisment

രാവിലെ ഏകദേശം ആറുമണിയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആക്രമണം നടന്ന സ്ഥലത്ത് നിന്ന് എസ്എൽആർ റൈഫിൾ, സ്ഫോടകവസ്‌തുക്കൾ, മറ്റ് ആയുധങ്ങൾ എന്നിവ പിടിച്ചെടുത്തു. പ്രദേശത്ത് മറ്റ് മാവോയിസ്റ്റ് ഒളിത്താവളങ്ങൾ കണ്ടെത്തുന്നതിനായി വനമേഖലയിലുടനീളം സുരക്ഷാ ഉദ്യോഗസ്ഥർ വിപുലമായ തെരച്ചില്‍ നടത്തി.

Also Read:രക്ത ചുവപ്പണിഞ്ഞ ചന്ദ്രനെ കാണാൻ ലോകം; അപൂർവ്വ ദൃശ്യം എപ്പോൾ?

ഏറ്റുമുട്ടലുമായും മാവോയിസ്റ്റുകളുടെ ഒളിത്താവളങ്ങളുമായി ബന്ധപ്പെട്ടും നിലവിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ജാർഖണ്ഡിലെ പലാമു ജില്ലയിൽ നിരോധിത മോവോയിസ്റ്റ് സംഘടനയായ തൃതീയ സമ്മേളന്‍ പ്രസ്‌തുതി കമ്മിറ്റിയിലെ അംഗങ്ങളുമായുണ്ടായ ഏറ്റുമുട്ടലിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവം. ഈ ഏറ്റുമുട്ടലിൽ രണ്ട് പൊലീസുകാർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

Advertisment

Also Read: ജിഎസ്​‌ടി പരിഷ്കരണം; പരാതികൾ പരിഹരിക്കാൻ യോഗം വിളിച്ച് കാബിനറ്റ് സെക്രട്ടേറിയറ്റ്

സെപ്റ്റംബർമൂന്നിന് പുലർച്ചെ 1-നും 1:30-നും ഇടയിൽ മനാട്ടു പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഇടതൂർന്ന കേദൽ വനത്തിലാണ് വെടിവയ്പ്പ് നടന്നത്. ഇൻ്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തവെയാണ് വെടിവയ്‌പ്പുണ്ടായത്. തലയ്ക്ക് പത്ത് ലക്ഷം രൂപ വിലയിട്ട ടിഎസ്‌പിസിയുടെ സോണൽ കമാൻഡർ ശശികാന്ത് ഗഞ്ജു നാട്ടിലേക്ക് വരുമെന്നായിരുന്നു രഹസ്യ വിവരം. കർമ്മ ഉത്സവത്തിനായി ഇയാള്‍ തൻ്റെ ജന്മനാടായ കേദറിലേക്ക് എത്തുമെന്നായിരുന്നു വിവരം.

Also Read:രാജ്യവ്യാപകമായി തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; തയ്യാറെടുപ്പ് അവലോകനം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ

ഇതേതുടര്‍ന്നായിരുന്നു ഉദ്യോഗസ്ഥര്‍ ഓപ്പറേഷന്‍ ആരംഭിച്ചത്. ഇതിനിടെ ഗഞ്ജുവും കൂട്ടാളികളും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായിരുന്നു. ഇതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് പേരുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരായ ശാന്തൻ കുമാർ, സുനിൽ റാം എന്നിവര്‍ക്കാണ് വീരമൃത്യു വരിക്കേണ്ടി വന്നത്. ഗഞ്ജുവിനേയും കൂട്ടാളികളെയും കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ പ്രദേശത്ത് തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Read More:സേനകളുടെ സംയോജനം യാഥാർഥ്യമാവും; ഇന്ത്യ യുദ്ധത്തിന് സജ്ജമാവുകയാണെന്നും കരസേനാ മേധാവി

Jharkhand Naxals

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: