/indian-express-malayalam/media/media_files/2025/04/15/e5tOTrTWchnzNq4xoi5G.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയ്ക്കും രാഹുൽ ഗാന്ധിയ്ക്കും എതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം സമർപ്പിച്ചു. ഡല്‍ഹി റോസ്അവന്യൂ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തുടർ നടപടികൾക്കായി കേസ് ഏപ്രിൽ 25ന് കോടതി പരിഗണിക്കും.
കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ഇ.ഡി സമർപ്പിച്ച കുറ്റപത്രത്തിൽ, കോൺഗ്രസ് നേതാക്കളായ സാം പിത്രോദ, സുമൻ ദുബെ എന്നിവരെയും പ്രതിചേർത്തിട്ടുണ്ട്. ഏപ്രിൽ 25ന് കേസ് പരിഗണിക്കുമ്പോൾ, ഇ.ഡിയുടെയും ഇൻസ്പെക്ടർ ഓഫീസിന്റെയും പ്രത്യേക അഭിഭാഷകൻ കോടതിയുടെ പരിശോധനയ്ക്കായി കേസ് ഡയറികൾ ഹാജരാക്കുന്നത് ഉറപ്പാക്കുമെന്ന് കോടതി വ്യക്തമാക്കി.
പാർട്ടി മുഖപത്രമായിരുന്ന നാഷനല്‍ ഹെറാള്‍ഡിന് 90 കോടി രൂപ കോണ്‍ഗ്രസ് വായ്പയായി അനുവദിച്ചിരുന്നു. എന്നാല്‍, 2000 കോടി ആസ്തിയുള്ള ഹെറാള്‍ഡിന്‍റെ സ്വത്തുക്കള്‍ 50 ലക്ഷത്തിന് സോണിയക്കും രാഹുലിനും ഓഹരിയുള്ള യങ് ഇന്ത്യ കമ്പനിയിലേക്ക് മാറ്റിയതിൽ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ആരോപണം.
2015 ല്‍ കേസ് ഇ.ഡി അവസാനിപ്പിച്ചിരുന്നു. പിന്നീട് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി തുടരന്വേഷണത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീങ്ങുകയായിരുന്നു.
Read More
- 'പീഡനക്കേസിലെ ഇര പ്രശ്നങ്ങൾ സ്വയം ക്ഷണിച്ചുവരുത്തി;' അലഹബാദ് ഹൈക്കോടതിക്ക് വീണ്ടും സുപ്രീം കോടതിയുടെ വിമർശനം
- ബെംഗളൂരുവിൽ ലഹരി വേട്ട ; 6.77 കോടിയിലധികം വിലവരുന്ന ലഹരിവസ്തുക്കൾ പിടിച്ചെടുത്തു, മലയാളികളും പിടിയിൽ
- സംസ്ഥാനങ്ങളുടെ അവകാശങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിച്ച് തമിഴ്നാട്
- ഭൂമി ഇടപാട്; റോബർട്ട് വാദ്ര ഇ.ഡി.യ്ക്ക് മുമ്പിൽ ഹാജരായി
- Waqf Amendment Bill: വഖഫ് നിയമത്തിനെതിരായ പ്രതിഷേധം;കലാപഭൂമിയായി പശ്ചിമബംഗാൾ, ഗ്രാമങ്ങളിൽ കൂട്ടപലായനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.