/indian-express-malayalam/media/media_files/GswDqpx6lHR0lhrSg6Rm.jpg)
ചിത്രം: എക്സ്
ബെംഗളരു: മുഡ അഴിമതിയാരോപണത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണ ചെയ്യുന്നതിന് ഹൈക്കോടതിയുടെ താത്കാലിക സ്റ്റേ. മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭാര്യക്ക് അനുവദിച്ച പാർപ്പിടസ്ഥലങ്ങളുമായി ബന്ധപ്പെട്ട അഴിമതിക്കേസുകൾ ഫയൽ ചെയ്യാൻ ഗവർണർ നൽകിയ അനുമതിയ്‌ക്കെതിരെ സിദ്ധരാമയ്യ നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് കർണാടക ഹൈക്കോടതി ഓഗസ്റ്റ് 29 ലേക്ക് മാറ്റി.
എന്നാൽ ഗവർണറുടെ അനുമതിക്ക് വിലക്ക് നൽകിയിട്ടില്ലെന്ന് ജസ്റ്റിസ് എം.നാഗപ്രസന്ന വ്യക്തമാക്കി. ഹൈക്കോടതിയുടെ നടപടികളെ നിരാശപ്പെടുത്തുന്ന ഒരു ഉത്തരവും കീഴ്ക്കോടതി പുറപ്പെടുവിക്കരുതെന്നും, കോടതി നിർദേശിച്ചു.
ഭൂമി കുംഭകോണക്കേസിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആരംഭിക്കാൻ അനുമതി നൽകണമെന്ന അപേക്ഷ തള്ളണമെന്ന സംസ്ഥാന മന്ത്രിസഭയുടെ ഉപദേശം ഗവർണർ അവഗണിച്ചെന്നും, അനുമതി നൽകാനുള്ള കാരണം ഗവർണർ വ്യക്തമാക്കിയിട്ടില്ലെന്നും സിദ്ധരാമയ്യയ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനായ അഭിഷേക് മനു സിങ്വി കോടതിയിൽ വാദിച്ചു.
ഭൂമി കുംഭകോണത്തിൽ സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ ഗവർണർ തവർചന്ദ് ഗെലോട്ടാണ് അനുമതി നൽകിയത്. ഭൂമി കൈമാറ്റത്തിലൂടെ മുഖ്യമന്ത്രിയുടെ ഭാര്യ ഉൾപ്പെടെയുള്ളവർക്ക് നേട്ടമുണ്ടായി എന്നാണ് ആരോപണം. ടി ജെ എബ്രഹാം, പ്രദീപ്, സ്നേഹമയി കൃഷ്ണ എന്നിവരുടെ പരാതിയിലാണ് മുഖ്യമന്ത്രിക്കെതിരെ കർണാടക ഗവർണർ നടപടി സ്വീകരിച്ചത്.
വിലയേറിയ ഭൂമിയ്ക്ക് പകരം നഗരത്തിന്റെ വിദൂര ഭാഗത്തുള്ള ഒരു പ്രദേശം കൈമാറി എന്നതാണ് മൈസൂരു നഗര വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട് ഉയർന്ന ഭൂമി കുംഭകോണ ആരോപണം. 3,000 കോടി രൂപയുടെ അഴിമതി നടന്നതായാണ് പ്രതിപക്ഷം ആരോപിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ഉൾപ്പെടെയുള്ളവർക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ ആരോപണം സിദ്ധരാമയ്യ നിഷേധിച്ചിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.