/indian-express-malayalam/media/media_files/uploads/2017/04/LK-Advani.jpg)
ന്യൂഡല്‍ഹി: അയോധ്യ കേസ് വിധിയെ സ്വാഗതം ചെയ്ത് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അഡ്വാനി. ആത്മസംതൃപ്തിയുടെ നിമിഷമാണെന്നും അഡ്വാനി പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ സുപ്രീം കോടതി വിധിയിലൂടെ വഴി തുറന്നതോടെ താന്‍ അനുഗ്രഹീതനായെന്നും അഡ്വാനി പറഞ്ഞു. 1992 ലെ ബാബറി മസ്ജിജ് തകര്‍ത്ത കേസില്‍ വിചാരണ നേടിയുന്ന വ്യക്തിയാണ് അഡ്വാനി.
''എനിക്ക് ആത്മസംതൃപ്തിയുടെ നിമിഷമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് ശേഷമുള്ള ഏറ്റവും വലിയ മുന്നേറ്റത്തിന്റെ ഭാഗമാകാനുള്ള അവസരമാണ് സര്‍വ്വ ശക്തന്‍ എനിക്ക് നല്‍കിയത്'' അഡ്വാനി പറഞ്ഞു.
Read More: നീതിന്യായ വ്യവസ്ഥയിലെ സുവര്‍ണ അധ്യായം, പുതിയ ഇന്ത്യയെ നിര്‍മിക്കാം: പ്രധാനമന്ത്രി
നേരത്തെ വിധി രാജ്യം അംഗീകരിച്ചതായും ഇന്ത്യയുടെ ജനാധിപത്യം എത്ര കരുത്തുറ്റതാണെന്ന് ലോകം കണ്ടുവെന്നും നരേന്ദ്ര മോദി പറഞ്ഞു. ഇന്നത്തെ സംഭവങ്ങള്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടും. വിധിയെ അംഗീകരിച്ചത് ഇന്ത്യയുടെ സഹിഷുണ്തയുടെ പ്രതിഫലനമാണ്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള തര്‍ക്കം അവസാനിച്ചു. ഇന്ത്യന്‍ ജനത പുതിയ ചരിത്രം എഴുതി. വരൂ പുതിയ ചരിത്രം രചിക്കാം, പുതിയ ഇന്ത്യ നിർമിക്കാമെന്നും അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.
രാജ്യം കാത്തിരിക്കുന്ന അയോധ്യ ഭൂമിത്തര്‍ക്ക കേസില്‍ ഇന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. രാവിലെ 10.30 നാണ് വിധി പ്രസ്താവം ആരംഭിച്ചത്. 40 ദിവസം നീണ്ടുനിന്ന തുടര്‍വാദങ്ങള്‍ക്കു ശേഷമാണ് വിധി പറഞ്ഞത്.
Also Read:അയോധ്യ ഭൂമിത്തര്‍ക്ക കേസ്: മുസ്‌ലിങ്ങൾക്ക് പള്ളി പണിയാൻ മറ്റൊരു സ്ഥലം, തർക്കഭൂമിയിൽ രാമക്ഷേത്രം
2010 ല്‍ അലഹബാദ് ഹൈക്കോടതി 2.77 ഏക്കര്‍ തര്‍ക്കഭൂമി മൂന്ന് കക്ഷികള്‍ക്കുമായി തുല്യമായി വിഭജിച്ചുകൊണ്ട് ഉത്തരവിട്ടിരുന്നു. ഇത് തെറ്റാണെന്ന് സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ഉത്തരവിട്ടു. തര്‍ക്ക ഭൂമിയില്‍ ഹിന്ദുക്കള്‍ക്ക് ക്ഷേത്രം നിർമിക്കാം.
അതേസമയം, മുസ്‌ലിങ്ങള്‍ക്ക് ആരാധന നടത്താനുള്ള സ്ഥലം അയോധ്യയില്‍ തന്നെ അനുവദിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. അയോധ്യയില്‍ തര്‍ക്കഭൂമിക്കു പുറത്തുള്ള സ്ഥലത്ത് അഞ്ച് ഏക്കര്‍ ഭൂമി മുസ്‌ലിങ്ങള്‍ക്ക് പള്ളി പണിയാന്‍ നല്‍കണം. ഇതിനു കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലുകളിലാണ് സുപ്രീം കോടതിയുടെ വിധി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.