scorecardresearch
Latest News

Ayodhya verdict: അയോധ്യ ഭൂമിത്തര്‍ക്ക കേസ്: മുസ്‌ലിങ്ങൾക്ക് പള്ളി പണിയാൻ മറ്റൊരു സ്ഥലം, തർക്കഭൂമിയിൽ രാമക്ഷേത്രം

Ayodhya Verdict, Ram Mandir-Babri Masjid Case Supreme Court Verdict: അയോധ്യ ഭൂമിത്തർക്ക കേസിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബഞ്ചാണ് വിധി പറഞ്ഞത്

Ayodhya verdict: അയോധ്യ ഭൂമിത്തര്‍ക്ക കേസ്: മുസ്‌ലിങ്ങൾക്ക് പള്ളി പണിയാൻ മറ്റൊരു സ്ഥലം, തർക്കഭൂമിയിൽ രാമക്ഷേത്രം

Ayodhya Ram Mandir-Babri Masjid Case Verdict: രാജ്യം കാത്തിരിക്കുന്ന അയോധ്യ ഭൂമിത്തർക്ക കേസിൽ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് കേസിൽ വിധി പറഞ്ഞത്. രാവിലെ 10.30 നാണ് വിധി പ്രസ്‌താവം ആരംഭിച്ചത്.  40 ദിവസം നീണ്ടുനിന്ന തുടര്‍വാദങ്ങള്‍ക്കു ശേഷമാണ് വിധി പറയുന്നത്. രാജ്യമെങ്ങും വന്‍ സുരക്ഷാ സജ്ജീകരണമാണ് ഒരുക്കിയിട്ടുള്ളത്.

Read Also: Ayodhya Case Timeline: അയോധ്യ കേസ് നാള്‍വഴി

2010 ല്‍ അലഹബാദ് ഹൈക്കോടതി 2.77 ഏക്കര്‍ തര്‍ക്കഭൂമി മൂന്ന് കക്ഷികള്‍ക്കുമായി തുല്യമായി വിഭജിച്ചുകൊണ്ട് ഉത്തരവിട്ടിരുന്നു. ഇത് തെറ്റാണെന്ന് സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ഉത്തരവിട്ടു. തർക്ക ഭൂമിയിൽ ഹിന്ദുക്കൾക്ക് ക്ഷേത്രം നിർമ്മിക്കാം. അതേസമയം, മുസ്ലീങ്ങൾക്ക് ആരാധന നടത്താനുള്ള സ്ഥലം അയോധ്യയിൽ തന്നെ അനുവദിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. അയോധ്യയിൽ തർക്കഭൂമിക്കു പുറത്തുള്ള സ്ഥലത്ത് അഞ്ച് ഏക്കർ ഭൂമി മുസ്ലീങ്ങൾക്ക് പള്ളി പണിയാൻ നൽകണം. ഇതിനു കേന്ദ്ര സർക്കാർ മുൻകെെയെടുക്കണം. അലഹാബാദ് ഹെെക്കോടതി വിധിക്കെതിരെ നൽകിയ അപ്പീലുകളിലാണ് സുപ്രീം കോടതിയുടെ വിധി.

Read Also: Ayodhya Verdict: അയോധ്യ വിധി: കാസര്‍കോട് ജില്ലയില്‍ നിരോധനാജ്ഞ

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് അയോധ്യ കേസില്‍ വിധി പ്രസ്താവം നടത്തിയത്. ജസ്റ്റിസ് എസ്.എ.ബോബ്‌ഡേ, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് അബ്ദുള്‍ നാസര്‍ എന്നിവരാണ് ഭരണഘടനാ ബഞ്ചിലെ മറ്റ് ജഡ്ജിമാര്‍. 40 ദിവസത്തെ തുടര്‍ച്ചയായ വാദം കേള്‍ക്കലിനു ശേഷമാണ് അയോധ്യ കേസില്‍ വിധി പറഞ്ഞത്. നവംബര്‍ 17 ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കും.

Live Blog

Ayodhya Ram Mandir-Babri Masjid Case Verdict: അയോധ്യ രാമജന്മഭൂമി-ബാബറി മസ്‌ജിദ് കേസ് വിധി, വാർത്തകൾ തത്സമയം














13:45 (IST)09 Nov 2019





















കാന്തപുരത്തിന്റെ പ്രതികരണം

അയോധ്യ വിധി അംഗീകരിക്കുന്നുവെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞു. വിജയിച്ചവരും പരാജയപ്പെട്ടവരും പ്രശ്നങ്ങള്‍ ഉണ്ടാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് സമാധാനം വേണം. ജയ പരാജയത്തിന് മുകളിലാണ് രാജ്യത്തിന്റെ അഖണ്ഡതയെന്നും കാന്തപുരം പറഞ്ഞു. വിധി വേദനാജനകവും ദുഃഖകരവുമെന്ന് ജമാഅത്തെ ഇസ്ലാമി പറഞ്ഞു. നിയമപരമായും ജനാധിപത്യപരമായും കഴിയുന്നത് സുന്നി വഖഫ് ബോർഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വിധിയെ മാനിക്കണം, സാമുദായിക സൗഹാർദ്ദം തകർക്കുന്ന നടപടികള്‍ ഉണ്ടാകരുതെന്നും അമീർ എം.ഐ അബ്ദുൾ അസീസ് പറഞ്ഞു.

13:33 (IST)09 Nov 2019





















കോടതി വിധി ഉൾക്കൊള്ളണമെന്ന് പിണറായി വിജയൻ

സുപ്രീം കോടതി വിധി ഉള്‍ക്കൊള്ളാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംയമനത്തോടെ എല്ലാവരും വിധിയോട് പ്രതികരിക്കണമെന്നും സമാധാനം നിലനിര്‍ത്തണമെന്നും പിണറായി ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധി അന്തിമമാണെന്നതിനാല്‍ വിധി ഉള്‍ക്കൊള്ളാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. ജനങ്ങളുടെ സമാധാന ജീവിതം തകരുന്ന ഇടപെടലുകള്‍ സമൂഹത്തില്‍ ഉണ്ടാകരുത്. ശാന്തിയും സമാധാനവും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിക്കുന്ന സമീപനമാണ് എല്ലാവരിലും ഉണ്ടാകേണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു.

12:43 (IST)09 Nov 2019





















12:19 (IST)09 Nov 2019





















ലീഗിന്റെ പ്രതികരണം

അയോധ്യ ഭൂമിത്തര്‍ക്ക കേസിലെ സുപ്രീം കോടതി വിധി മാനിക്കുമെന്ന് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍. കോടതി വിധി വന്നതിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതി വിധി മാനിക്കും. സംഘര്‍ഷമുണ്ടാക്കാന്‍ പാടില്ല. എല്ലാവരും ആത്മസംയമനം പാലിക്കണം. കോടതി വിധി പഠിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ പ്രതികരിക്കാം. സമാധാനപരമായി മുന്നോട്ടു പോകാനാണ് ആഹ്വാനം ചെയ്യുന്നതെന്നും ഹൈദരാലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

11:56 (IST)09 Nov 2019





















സുപ്രീം കോടതി വിധിയെ പ്രസക്ത ഭാഗങ്ങള്‍

തര്‍ക്കഭൂമി രാമജന്മഭൂമി ട്രസ്റ്റിനു നല്‍കും

2.77 ഏക്കര്‍ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാം

ക്ഷേത്ര നിര്‍മ്മാണത്തിനായി മൂന്നു മാസത്തിനകം കേന്ദ്ര സര്‍ക്കാര്‍ ട്രസ്റ്റ് രൂപീകരിക്കണം

അയോധ്യയില്‍ തന്നെ മുസ്ലീങ്ങള്‍ മറ്റൊരു ആരാധനാലയം നിര്‍മ്മിക്കാം.

മുസ്ലീം പള്ളി നിര്‍മ്മിക്കാന്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കണം.

അയോധ്യയിലെ തര്‍ക്ക പ്രദേശത്തിനു പുറത്തുള്ള സ്ഥലത്തായിരിക്കണം ഇത്.

11:40 (IST)09 Nov 2019





















രാമജന്മഭൂമി ട്രസ്റ്റ് രൂപീകരിക്കും

രാമജന്മഭൂമി ട്രസ്റ്റ് രൂപീകരിക്കും. അവർക്കായിരിക്കും രാമക്ഷേത്ര നിർമ്മാണത്തിനുള്ള ചുമതല. 

11:32 (IST)09 Nov 2019





















അയോധ്യ തർക്ക ഭൂമി കേസ്: സമാധാനം തകർക്കുന്നതിനുള്ള ശ്രമങ്ങളെ ശക്തമായി നേരിടും

ബാബറി മസ്ജിദ് -രാമജന്മ ഭൂമി തര്‍ക്ക വിഷയത്തിലെ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് സമാധാനാന്തരീക്ഷം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് കലക്ടറേറ്റിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കാം. നമ്പര്‍ 0471 2730045, 2730067. സമാധാനം തകർക്കുന്നതിനുള്ള ശ്രമങ്ങളെ ശക്തമായി നേരിടും. സോഷ്യൽ മീഡിയയിലെ പ്രവർത്തനങ്ങളും നിരീക്ഷിക്കും. നടപടിയുണ്ടാകും.

11:18 (IST)09 Nov 2019





















മുസ്ലീങ്ങൾക്ക് ആരാധന നടത്താൻ മറ്റൊരു സ്ഥലം

തർക്കഭൂമിക്ക് പകരം മുസ്ലീങ്ങൾക്ക് ആരാധന നടത്താൻ മറ്റൊരു സ്ഥലം നൽകണമെന്ന് സുപ്രീം കോടതി ഭരണഘടനാ ബഞ്ച്. കേന്ദ്ര സർക്കാർ ഇഥിനു മുൻകെെ എടുക്കണം. 

11:13 (IST)09 Nov 2019





















അലഹാബാദ് ഹെെക്കോടതി വിധി തെറ്റെന്ന് സുപ്രീം കോടതി

അലഹാബാദ് ഹെെക്കോടതി വിധി തെറ്റെന്ന് സുപ്രീം കോടതി ഭരണഘടനാ ബഞ്ച്. 2010 ലെ അലഹാബാദ് ഹെെക്കോടതി വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. അയോധ്യയിലെ തർക്ക പ്രദേശം മൂന്നായി തിരിച്ചുള്ള വിധിയാണ് സുപ്രീം കോടതി തിരുത്തിയത്. മുസ്ലീം വിഭാഗം കേസിൽ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തിൽ വായിച്ചു. മുസ്ലീങ്ങൾക്ക് പള്ളി പണിയാനായി സർക്കാർ മുൻകെെയെടുത്ത് മറ്റൊരു സ്ഥലം നൽകണമെന്നും കോതി. 

11:09 (IST)09 Nov 2019





















ഉടമസ്ഥാവകാശം മുസ്ലീം വിഭാഗത്തിനു സാധിച്ചില്ല

ഭൂമിക്കുവേണ്ടിയുള്ള അവകാശം തെളിയിക്കാൻ മുസ്ലീം വിഭാഗത്തിനു സാധിച്ചില്ലെന്ന് സുപ്രീം കോടതി 

11:07 (IST)09 Nov 2019





















രാമജന്മഭൂമിക്ക് നിയമവ്യക്തിത്വമില്ല

രാമജന്മഭൂമിക്ക് നിയമവ്യക്തിത്വമില്ല. അതേസമയം, രാമജന്മഭൂമി എന്ന വിശ്വാസത്തെ കോടതി അംഗീകരിച്ചു. 

11:05 (IST)09 Nov 2019





















വിധി ഭൂമിയുടെ ഉടമസ്ഥതയിൽ

ഭൂമിയുടെ ഉടമസ്ഥതയിൽ മാത്രമാണ് വിധിയെന്ന് ഭരണഘടനാ ബഞ്ച്. 

11:01 (IST)09 Nov 2019





















ഹിന്ദുക്കൾ ആരാധന നടത്തിയിരുന്നു

അയോധ്യയിൽ ബാബറി മസ്ജിദിനു താഴെ ഹിന്ദുക്കൾ ആരാധന നടത്തിയിരുന്നു. രാമന്റെ ജന്മഭൂമി എന്ന വിശ്വാസത്തിലാണ് ആരാധന നടത്തിയിരുന്നതെന്നും കോടതി. 

10:55 (IST)09 Nov 2019





















രാമൻ ജനിച്ചതു അയോധ്യയിൽ തന്നെ; അക്കാര്യത്തിൽ സംശയമില്ലെന്ന് സുപ്രീം കോടതി

രാമൻ ജനിച്ചതു അയോധ്യയിലാണെന്ന ഹിന്ദുക്കളുടെ വിശ്വാസത്തിൽ സംശയമില്ലെന്ന് സുപ്രീം കോടതി ഭരണഘടനാ ബഞ്ച്. 

10:52 (IST)09 Nov 2019





















കെട്ടിടാവിശ്ഷടങ്ങൾ ഇസ്ലാമിക രീതിയിലുള്ളതല്ല

ബാബറി മസ്ജിദ് നിലനിൽക്കുന്ന സ്ഥലത്തുനിന്ന് ലഭിച്ചിട്ടുള്ള അവശിഷ്ടങ്ങൾ ഇസ്ലാമിക രീതിയിലുള്ള കെട്ടിടത്തിന്റേതല്ലെന്ന് സുപ്രീം കോടതി. മസ്‌ജിദിനു മുൻപ് അവിടെ മറ്റൊരു കെട്ടിടമുണ്ടായിരുന്നു എന്ന പുരാവസ്തു ഗവേഷകരുടെ റിപ്പോർട്ടിനെ സാധൂകരിക്കുന്ന രീതിയിലാണ് സുപ്രീം കോടതിയുടെ വിധി പ്രസ്താവം. എന്നാൽ, അതൊരു ക്ഷേത്രമായിരുന്നു എന്ന് ഉറപ്പില്ലെന്നും കോടതി. 

10:49 (IST)09 Nov 2019





















ഒഴിഞ്ഞുകിടന്ന സ്ഥലത്തല്ല ബാബറി മസ്ജിദ് പണിതിരിക്കുന്നത്

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് തള്ളാതെ സുപ്രീം കോടതി. ഒഴിഞ്ഞ സ്ഥലത്തല്ല ബാബറി മസ്ജിദ് നിർമ്മിച്ചിരിക്കുന്നതെന്ന് കോടതി പറഞ്ഞു. ബാബറി മസ്ജിദ് നിർമ്മിക്കുന്നതിനു മുൻപ് ആ സ്ഥലത്ത് ഒരു ക്ഷേത്രമുണ്ടായിരുന്നതായി വാദമുണ്ടായിരുന്നു. 

10:46 (IST)09 Nov 2019





















10:45 (IST)09 Nov 2019





















ഷിയ വഖഫ് ബോർഡിനു തിരിച്ചടി, ഹർജി തള്ളി

ഷിയ വഖഫ് ബോർഡിന്റെ ഹർജി സുപ്രീം കോടതി തള്ളി

10:36 (IST)09 Nov 2019





















വിധി വായിക്കുന്നു

അയോധ്യ ഭൂമിത്തർക്ക കേസിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വിധിപ്രസ്താവം വായിക്കുന്നു 

10:34 (IST)09 Nov 2019





















അയോധ്യ കേസിൽ ഒറ്റവിധി

അയോധ്യ ഭൂമിത്തർക്ക കേസിൽ ഒറ്റവിധിയെന്ന് സൂചന. അഞ്ചംഗ ഭരണഘടനാ ബഞ്ചിൽ ഭിന്നവിധികളില്ല. 

10:33 (IST)09 Nov 2019





















ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി സുപ്രീം കോടതിയിലേക്ക് എത്തുന്നതിന്റെ ദൃശ്യം

10:30 (IST)09 Nov 2019





















ജഡ്‌ജിമാർ കോടതി മുറിയിൽ

അയോധ്യ വിധി പ്രസ്‌താവനത്തിനായി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ഭരണഘടനാ ബഞ്ചിലെ ജഡ്‌ജിമാർ കോടതി മുറിയിലെത്തി.

10:25 (IST)09 Nov 2019





















ജഡ്ജിമാർ കോടതിയിലെത്തി

അയോധ്യ കേസിൽ വിധി പറയാൻ ഇനി മിനിറ്റുകൾ മാത്രം. ഭരണഘടനാ ബഞ്ചിലെ ജഡ്‌ജിമാർ സുപ്രീം കോടതിയിലെത്തി. 

10:00 (IST)09 Nov 2019





















പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം

അയോധ്യ കേസില്‍ വിധി വരാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ സമാധാനത്തിനു ആഹ്വാനം നല്‍കി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. എല്ലാവരും സമാധാന അന്തരീക്ഷം കാത്തുസൂക്ഷിക്കണമെന്ന് പ്രിയങ്ക ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഇത് മഹാത്മാ ഗാന്ധിയുടെ മണ്ണാണ്. “സമാധാനവും അഹിംസാ അന്തരീക്ഷവും കാത്തുസൂക്ഷിക്കാന്‍ നാം ബാധ്യസ്ഥരാണ്.” പ്രിയങ്ക ട്വീറ്റ് ചെയ്തു.

09:59 (IST)09 Nov 2019





















അയോധ്യ വിധി; സമാധാന അന്തരീക്ഷം കാത്തുസൂക്ഷിക്കണമെന്ന് പ്രിയങ്ക ഗാന്ധി

09:43 (IST)09 Nov 2019





















അയോധ്യ കേസിൽ മൂന്ന് പ്രധാന കക്ഷികൾ ഉയർത്തിയ വാദമുഖങ്ങൾ വായിക്കാം

09:40 (IST)09 Nov 2019





















സുന്നി വഖഫ് ബോർഡിന്റെ വാദമുഖങ്ങൾ ഇങ്ങനെ

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടുകള്‍ മാത്രം തെളിവുകളായി അംഗീകരിക്കാന്‍ കഴിയില്ല. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പഠനങ്ങളും റിപ്പോര്‍ട്ടും അഭിപ്രായങ്ങള്‍ മാത്രമാണ്. ബാബറി മസ്ജിദിന്റെ മധ്യഭാഗത്തുള്ള താഴികക്കുടത്തില്‍ ഹിന്ദു ദേവന്‍മാരുടെ വിഗ്രഹങ്ങള്‍ കണ്ടെത്തിയതിനെ അംഗീകരിക്കാന്‍ സാധിക്കില്ല. 1949 ഡിസംബര്‍ 22,23 തീയതികളില്‍ അതിക്രമിച്ചു കയറികൊണ്ടാണ് അവ സ്ഥാപിച്ചത്. 1950 ലെ ചില ഫോട്ടോകളില്‍ ‘അള്ളാഹു’ എന്ന് മസ്ജിദിന്റെ ചുമരില്‍ അറബിക് ഭാഷയില്‍ എഴുതിയതായി കാണാം. 1934 ലെ കലാപത്തിനു ശേഷവും ബാബറി മസ്ജിദില്‍ മുസ്ലീങ്ങള്‍ ആരാധന നടത്തിയിരുന്നു. തര്‍ക്കസ്ഥലം എല്ലായ്‌പ്പോഴും ഒരു മുസ്ലീം പള്ളി മാത്രമായിരുന്നു. അത് നിര്‍മ്മിച്ച കാലം മുതല്‍ മുസ്ലീം പള്ളി മാത്രമാണ്. ക്ഷേത്രം തകര്‍ക്കപ്പെട്ടതിനു തെളിവുകളൊന്നുമില്ല. ക്ഷേത്രം പൊളിച്ചാണ് പള്ളി നിര്‍മ്മിച്ചതെന്ന് പറയാന്‍ ആധികാരികമായ ചരിത്ര രേഖകളൊന്നും ലഭ്യമല്ല. മസ്ജിദ് നിന്ന സ്ഥലത്തല്ല രാമൻ ജനിച്ചതെന്ന ചരിത്രരേഖകൾ അലഹാബാദ് ഹൈക്കോടതി പരിഗണിച്ചില്ല.

08:58 (IST)09 Nov 2019





















രാംലല്ലയുടെ വാദമുഖങ്ങൾ ഇങ്ങനെ

ബാബറി മസ്ജിദ് നിര്‍മ്മിക്കുന്നതിനു മുന്‍പ് അയോധ്യയിലെ ഭൂമിയില്‍ ഒരു ക്ഷേത്രമുണ്ടായിരുന്നു. അയോധ്യയില്‍ ക്ഷേത്രമുണ്ടായിരുന്നതായി പുരാവസ്തു പഠനങ്ങളില്‍ ഉണ്ട്. ക്ഷേത്രത്തിനു സമാനമായ കൂറ്റന്‍ കെട്ടിട അവശിഷ്ടങ്ങള്‍ ബാബറി മസ്ജിദ് നില്‍ക്കുന്നിടത്തു നിന്ന് കണ്ടെത്തിയതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പറയുന്നു. മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തുനിന്ന് ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. തുറസായ സ്ഥലത്തോ ഏതെങ്കിലും കൃഷിഭൂമിയിലോ അല്ല ബാബറി മസ്ജിദ് നിര്‍മിച്ചിരിക്കുന്നത്. ക്ഷേത്ര സമാനമായ ഒരു കൂറ്റന്‍ കെട്ടിടം നിലനിന്നിരുന്നിടത്താണ് ബാബറി മസ്ജിദിന്റെ നിര്‍മാണം. ബിസി രണ്ടാം നൂറ്റാണ്ടിലെ കെട്ടിടമാണ് അത്. 

08:42 (IST)09 Nov 2019





















മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. ഡിജിപിയും ഗവർണറെ കണ്ട് സ്ഥിതിഗതികൾ വിലയിരുത്തി. 

08:34 (IST)09 Nov 2019





















കേരളത്തിലും അതീവ ജാഗ്രത

അയോധ്യ ഭൂമിത്തര്‍ക്ക കേസില്‍ വിധി വരാനിരിക്കെ കാസര്‍കോട് ജില്ലയില്‍ നിരോധനാജ്ഞ. ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ചന്ദേര, ഹൊസ്ദുര്‍ഗ് എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നു മുതൽ മൂന്നു ദിവസത്തേക്കാണ് നിരോധനാജ്ഞയെന്ന് കല‌ക്‌ടർ അറിയിച്ചു. നവംബർ 11 രാത്രി 12 വരെ നിരോധനാജ്ഞ തുടരുന്നതായിരിക്കും.  വിധി എന്തു തന്നെയായാലും സംയമനത്തോടെയുള്ള പ്രതികരണങ്ങളേ കേരളത്തിലുണ്ടാവൂ എല്ലാവരും ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്. ബാബ്‌റി മസ്‌ജിദ് തകർക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ കേരളം മാതൃകാപരമായായാണ് പ്രതികരിച്ചത്. കേരളത്തിന്റെ പ്രബുദ്ധത ഉയർത്തിപ്പിടിക്കുന്നതായിരുന്നു സമാധാന പൂർവ്വമായുള്ള ആ പ്രതികരണം. അയോധ്യ കേസിൽ സുപ്രീം കോടതി വിധി എന്തായാലും സമാധാനപരമായി അതിനെ സ്വീകരിക്കാൻ എല്ലാ ജനങ്ങളും തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. 

08:33 (IST)09 Nov 2019





















അയോധ്യ കേസ് വിധിപ്രസ്താവം റിപ്പോർട്ട് ചെയ്യാൻ സുപ്രീം കോടതിക്കു മുന്നിൽ കാത്തുനിൽക്കുന്ന മാധ്യമപ്രവർത്തകൻ

08:25 (IST)09 Nov 2019





















മാധ്യമപ്രവർത്തകരെ കോടതിക്കുള്ളിൽ പ്രവേശിപ്പിച്ചു

അയോധ്യ വിധിക്കു മുന്നോടിയായി സജ്ജീകരണങ്ങൾ ആരംഭിച്ചു. മാധ്യമപ്രവർത്തകരെ സുപ്രീം കോടതിക്കുള്ളിലേക്ക് പ്രവേശിപ്പിച്ചു. രാവിലെ 10.30 നാണ് വിധി പ്രസ്താവം. 

08:24 (IST)09 Nov 2019





















വിധി പ്രസ്താവം നടത്തുക അഞ്ചംഗ ഭരണഘടനാ ബഞ്ച്

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് അയോധ്യ കേസില്‍ വിധി പ്രസ്താവം നടത്തുക. ജസ്റ്റിസ് എസ്.എ.ബോബ്‌ഡേ, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് അബ്ദുള്‍ നാസര്‍ എന്നിവരാണ് ഭരണഘടനാ ബഞ്ചിലെ മറ്റ് ജഡ്ജിമാര്‍. 40 ദിവസത്തെ തുടര്‍ച്ചയായ വാദം കേള്‍ക്കലിനു ശേഷമാണ് അയോധ്യ കേസില്‍ വിധി പറയുന്നത്. നവംബര്‍ 17 ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കും.

ഇടത്തുനിന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസ് എസ്.എ.ബോബ്ഡേ, ജസ്റ്റിസ് ഡി.വെെ.ചന്ദ്രചൂഡ്, ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എസ്.എ.അബ്ദുൾ നാസർ

07:58 (IST)09 Nov 2019





















അയോധ്യ വിധി: കാസര്‍കോട് ജില്ലയില്‍ നിരോധനാജ്ഞ

അയോധ്യ ഭൂമിത്തര്‍ക്ക കേസില്‍ വിധി വരാനിരിക്കെ കാസര്‍കോട് ജില്ലയില്‍ നിരോധനാജ്ഞ. ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ചന്ദേര, ഹൊസ്ദുര്‍ഗ് എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്.

07:53 (IST)09 Nov 2019





















കേരളത്തിലും അതീവ ജാഗ്രത, മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന

അയോധ്യാ കേസില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശനിയാഴ്ച വിധിപ്രസ്താവം നടത്തും എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ലോകമാകെ ഉറ്റുനോക്കുന്നതാണ് അയോധ്യാ വിധി. വിധി എന്തു തന്നെയായാലും സംയമനത്തോടെയുള്ള പ്രതികരണങ്ങളേ കേരളത്തിലുണ്ടാവൂ എന്ന് നാം എല്ലാവരും ഉറപ്പുവരുത്തണം.  ബാബരി മസ്ജിദ് തകർക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ കേരളം മാതൃകാപരമായായാണ് പ്രതികരിച്ചത്. കേരളത്തിന്റെ പ്രബുദ്ധത ഉയർത്തിപ്പിടിക്കുന്നതായിരുന്നു സമാധാന പൂർവ്വമായുള്ള ആ പ്രതികരണം. നാളത്തെ വിധി എന്തായാലും സമാധാനപരമായി അതിനെ സ്വീകരിക്കാൻ എല്ലാ ജനങ്ങളും തയാറാകണം. രാജ്യത്തിന്റെ മതനിരപേക്ഷതയും സമാധാനവും കാത്തു സൂക്ഷിക്കാനുള്ള പ്രതിജ്ഞാ ബദ്ധത എല്ലാ കേരളീയരിലും ഉണ്ടാകണം. വിധി ഒരു തരത്തിലുമുള്ള വിദ്വേഷ പ്രചാരണത്തിന് ഹേതുവാക്കരുത്. ഉയർന്ന മതനിരപേക്ഷ മൂല്യങ്ങളാലാവണം, ഐക്യബോധത്താലാവണം നാം നയിക്കപ്പെടേണ്ടത്. വിധി വരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണം എന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

07:51 (IST)09 Nov 2019





















പ്രധാനമന്ത്രിയുടെ നിർദേശം

“സുപ്രീം കോടതി അയോധ്യ വിധി പുറപ്പെടുവിക്കും. ഏതാനും മാസങ്ങളായുള്ള തുടര്‍ച്ചയായ വാദം കേള്‍ക്കലിനു ശേഷമാണ് സുപ്രീം കോടതി വിധി പറയുന്നത്. രാജ്യം മുഴുവന്‍ ആകാംക്ഷയോടെയാണ് വിധിക്കായി കാത്തിരിക്കുന്നത്. വാദം നടന്നിരുന്ന സമയത്തെല്ലാം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും മതസൗഹാര്‍ദ്ദ അന്തരീക്ഷം കാത്തുസൂക്ഷിച്ചു. വാദം കേള്‍ക്കുന്ന സമയത്ത് എല്ലാ വിഭാഗങ്ങളും കാത്തുസൂക്ഷിച്ച സംയമനം വിധിക്കു ശേഷവും ഉണ്ടാകണം” പ്രധാനമന്ത്രി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. വിധി എന്തു തന്നെയായാലും അത് രാജ്യത്തെ സമാധാന അന്തരീക്ഷവും ഐക്യവും ശക്തിപ്പെടുത്തുന്നതാകണമെന്നും നരേന്ദ്ര മോദി പറഞ്ഞു.

07:50 (IST)09 Nov 2019





















ഉത്തര്‍പ്രദേശില്‍ നിരോധനാജ്ഞ

അയോധ്യ വിധിയുടെ ഭാഗമായി യുപിയില്‍ സെക്ഷന്‍ 144 പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം തിങ്കളാഴ്ച വരെ അടഞ്ഞുകിടക്കും. ആഭ്യന്തര വകുപ്പ് സ്ഥിതിഗതികള്‍ വിലയിരുത്തും.

07:49 (IST)09 Nov 2019





















രാജ്യം കനത്ത സുരക്ഷയിൽ

അയോധ്യ കേസ് വിധിയോടനുബന്ധിച്ച് രാജ്യത്ത് കനത്ത സുരക്ഷ. ഉത്തർപ്രദേശിൽ വൻ പൊലീസ് സന്നാഹം. സംയമനം പാലിക്കണമെന്ന് പ്രധാനമന്ത്രിയുടെ നിർദേശം. 

Ayodhya Ram Mandir-Babri Masjid Case Verdict: അയോധ്യ കേസില്‍ വിധി വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അയോധ്യ വിധി ആരുടെയെങ്കിലും വിജയമോ പരാജയമോ അല്ലെന്നും രാജ്യത്തെ സൗഹാര്‍ദ്ദ അന്തരീക്ഷം കാത്തുസൂക്ഷിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

“സുപ്രീം കോടതി അയോധ്യ വിധി പുറപ്പെടുവിക്കും. ഏതാനും മാസങ്ങളായുള്ള തുടര്‍ച്ചയായ വാദം കേള്‍ക്കലിനു ശേഷമാണ് സുപ്രീം കോടതി വിധി പറയുന്നത്. രാജ്യം മുഴുവന്‍ ആകാംക്ഷയോടെയാണ് വിധിക്കായി കാത്തിരിക്കുന്നത്. വാദം നടന്നിരുന്ന സമയത്തെല്ലാം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും മതസൗഹാര്‍ദ്ദ അന്തരീക്ഷം കാത്തുസൂക്ഷിച്ചു. വാദം കേള്‍ക്കുന്ന സമയത്ത് എല്ലാ വിഭാഗങ്ങളും കാത്തുസൂക്ഷിച്ച സംയമനം വിധിക്കു ശേഷവും ഉണ്ടാകണം” പ്രധാനമന്ത്രി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. വിധി എന്തു തന്നെയായാലും അത് രാജ്യത്തെ സമാധാന അന്തരീക്ഷവും ഐക്യവും ശക്തിപ്പെടുത്തുന്നതാകണമെന്നും നരേന്ദ്ര മോദി പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Ayodhya case verdict babri masjid ram mandir case live updates