/indian-express-malayalam/media/media_files/xoSEhPKdBPkbs4xbBJ8L.jpg)
മോദിയുടെ ദ്വിരാഷ്ട്ര സന്ദര്‍ശനം; എഐ ഉച്ചകോടി ഇന്ന് പാരിസിൽ
പാരീസ്:ഫ്രാൻസിൽ നടക്കുന്ന എഐ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പങ്കെടുക്കും. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോണിനൊപ്പമാണ് പങ്കെടുക്കുന്നത്. ഇന്നലെ വൈകിട്ട് പാരീസിലെത്തിയ നരേന്ദ്ര മോദിക്ക് വൻ സ്വീകരണമാണ് ഫ്രാൻസ് നൽകിയത്.
എഐ രംഗത്തെ പുതിയ സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യാനാണ് ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. ചൈനീസ് വൈസ് പ്രീമിയർ ഷാങ് ഗുവോക്കിങ് തുടങ്ങിയ ലോകനേതാക്കളും ഓപ്പൺഎഐയുടെ സാം ആൾട്ട്മാൻ, ഗൂഗിളിൻ്റെ സുന്ദർ പിച്ചൈ തുടങ്ങിയ ടെക് സിഇഒമാരും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Here are highlights from the memorable welcome in Paris yesterday. pic.twitter.com/lgsWBlZqCl
— Narendra Modi (@narendramodi) February 11, 2025
ഇന്ത്യയിലെയും ഫ്രാൻസിലെയും വ്യവസായികളുടെ യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. തുടർന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോണുമായി വൈകിട്ട് കൂടിക്കാഴ്ച നടത്തും. നാളെ മാർസെയിലെ ഇന്ത്യൻ കോൺസുലേറ്റും മോദിയും മക്രോണും ചേർന്ന് ഉദ്ഘാടനം ചെയ്യും. എഐ രംഗത്തെ മൂന്നാമത്തെ ഉച്ചകോടിയാണ് പാരിസില്‍ നടക്കുന്നത്.
ട്രംപുമായി നാളെ കൂടിക്കാഴ്ച
പ്രധാന മന്ത്രിയുടെ ട്രംപുമായുള്ള കൂടിക്കാഴ്ച യുഎസിൽ നാളെ നടക്കും. രണ്ടാം തവണ അധികാരത്തിലേറിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കായി ഫെബ്രുവരി 12 ന് മോദി വാഷിങ്ടണിലേക്ക് പോകും. അനധികൃത കുടിയേറ്റം, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം എന്നിവ പ്രധാന ചര്‍ച്ചയാവുമെന്നാണ് കരുതുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.