/indian-express-malayalam/media/media_files/uploads/2020/11/Narendra-Modi-1.jpg)
രാജ്യത്തെ പുതിയ പാർലമെന്റ് മന്ദിരത്തിന് ഡിസംബർ 10 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടുമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള അറിയിച്ചു.64,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പുതിയ കെട്ടിടം 971 കോടി രൂപ ചെലവിലാണ് നിർമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
“നിലവിലുള്ള ജനാധിപത്യത്തിന്റെ ക്ഷേത്രം 100 വർഷങ്ങൾ പൂർത്തിയാക്കുന്നു… ആത്‌മീനിഭർ ഭാരതിൻറെ ഒരു പ്രധാന ഉദാഹരണമായി പുതിയത് നമ്മുടെ സ്വന്തം ആളുകൾ നിർമ്മിക്കുമെന്നത് നമ്മുടെ നാട്ടുകാർക്ക് അഭിമാനകരമാണ്,” നിർദ്ദിഷ്ട കെട്ടിടത്തിന്റെ വിശദാംശങ്ങൾ പ്രഖ്യാപിച്ച് ബിർള പറഞ്ഞു.
"പുതിയ കെട്ടിടം രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യത്തെ പ്രദർശിപ്പിക്കും. സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ പുതിയ കെട്ടിടത്തിൽ പാർലമെന്റ് സമ്മേളനം നടക്കുമെന്ന് പ്രതീക്ഷിക്കാം,” അദ്ദേഹം പറഞ്ഞു.
പുതിയ കെട്ടിടം ഭൂകമ്പത്തെ പ്രതിരോധിക്കുമെന്നും 2000 പേർ പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തിൽ നേരിട്ട് പങ്കാളികളാകുമെന്നും 9,000 പേർ പരോക്ഷമായി പ്രവർത്തിക്കുമെന്നും ബിർള പറഞ്ഞു.
Read More: വാക്സിൻ കുത്തിവച്ച ഹരിയാന ആരോഗ്യമന്ത്രിക്ക് കോവിഡ് പോസിറ്റീവ്
1,224 എംപിമാർക്ക് കെട്ടിടത്തിൽ ഒരുമിച്ച് ഇരിക്കാമെന്നും ഇരു സഭയിലെയും എല്ലാ എംപിമാർക്കും പുതിയ ഓഫീസ് സമുച്ചയം നിലവിലുള്ള ശ്രം ശക്തി ഭവനിന്റെ സ്ഥലത്ത് നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പുരാവസ്തു സ്വത്തായതിനാൽ നിലവിലുള്ള പാർലമെന്റ് മന്ദിരം സംരക്ഷിക്കപ്പെടുമെന്നും ബിർള പറഞ്ഞു.
5, 2020The new building will be the best parliament building in the world in terms of architecture, safety and modern technology , says @ombirlakota@IndianExpresspic.twitter.com/ZabjZZojQF
— Liz Mathew (@MathewLiz)
The new building will be the best parliament building in the world in terms of architecture, safety and modern technology , says @ombirlakota@IndianExpresspic.twitter.com/ZabjZZojQF
— Liz Mathew (@MathewLiz) December 5, 2020
എല്ലാ രാഷ്ട്രീയ പാർട്ടികളേയും തറക്കല്ലിടൽ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് ഓം ബിർല പറഞ്ഞു. ചടങ്ങ് നടക്കുന്നിടത്തേക്ക് ചിലർക്ക് മാത്രമാവും പ്രവേശനം. മറ്റുള്ളവർക്ക് വിർച്വലി പങ്കെടുക്കാം.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ വേളയിൽ വായു, ശബ്ദ മലിനീകരണം നിയന്ത്രിക്കുന്നതിന് മതിയായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഓം ബിർല പറഞ്ഞു. പുതിയ മന്ദിരത്തിൽ എല്ലാ എംപിമാർക്കും പ്രത്യേക ഓഫീസുകൾ ഉണ്ടാകും, കൂടാതെ ‘പേപ്പർലെസ് ഓഫീസുകൾ’ സൃഷ്ടിക്കുന്നതിനുള്ള ആദ്യപടിയായി ഏറ്റവും പുതിയ ഡിജിറ്റൽ ഇന്റർഫേസുകൾ സജ്ജമാക്കുകയും ചെയ്യുമെന്നും ബിർല അറിയിച്ചു.
Read More: കോവിഡ് വാക്സിൻ ഏതാനും ആഴ്ചകൾക്കുള്ളിൽ; വിലയുടെ കാര്യത്തിൽ തീരുമാനം ചർച്ചകൾക്ക് ശേഷം: പ്രധാനമന്ത്രി
ഇന്ത്യയുടെ ജനാധിപത്യ പൈതൃകം പ്രദർശിപ്പിക്കുന്നതിനുള്ള പുതിയ ഭരണഘടനാ ഹാൾ, പാർലമെന്റ് അംഗങ്ങൾക്കുള്ള ഒരു ലോഞ്ച്, ഒരു ലൈബ്രറി, ഒന്നിലധികം കമ്മിറ്റി റൂമുകൾ, ഡൈനിംഗ് ഏരിയകൾ, പാർക്കിംഗ് സ്ഥലം എന്നിവയും പുതിയ കെട്ടിടത്തിലുണ്ടാകും.
പുതിയ കെട്ടിടത്തിൽ ലോക്സഭാ ചേംബറിൽ 888 അംഗങ്ങൾക്ക് ഇരിക്കാനുള്ള സൗകര്യവും രാജ്യസഭയിൽ 384 സീറ്റുകളും ലഭിക്കും.
ഭാവിയിൽ രണ്ട് സഭകളിലെയും അംഗങ്ങളുടെ എണ്ണത്തിൽ വരാൻ സാധ്യതയുള്ള വർദ്ധനവ് കണക്കിലെടുത്താണ് സീറ്റുകൾ വർധിപ്പിച്ചത്. നിലവിൽ ലോക്സഭയിൽ 543 അംഗങ്ങളും രാജ്യസഭയിൽ 245 അംഗങ്ങളുമാണ്.
ഈ വർഷം സെപ്റ്റംബറിൽ 861.90 കോടി രൂപ ചെലവിൽ പുതിയ പാർലമെന്റ് കെട്ടിടം പണിയാനുള്ള കരാർ ടാറ്റ പ്രോജക്ട് ലിമിറ്റഡ് നേടിയിരുന്നു. സെൻട്രൽ വിസ്റ്റ പുനർവികസന പദ്ധതി പ്രകാരം നിലവിലുള്ള പാർലമെന്റ് കെട്ടിടത്തിന് സമീപമാണ് പുതിയ കെട്ടിടം നിർമ്മിക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.