/indian-express-malayalam/media/media_files/amggkMstz31jyUdTHBMh.jpg)
മെയ്തി വിഭാഗക്കാരായ ആയുധധാരികളായ അക്രമികളെ കസ്റ്റഡിയിലെടുത്തതും അവരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തതുമാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്
ഇംഫാൽ: മണിപ്പൂരിലെ ബിഷ്ണുപൂരിൽ മെയ്തി വിഭാഗത്തിലെ സ്ത്രീകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. സേനയുമായി ഏറ്റുമുട്ടിയ സ്ത്രീകൾ കസ്റ്റഡിയിലുണ്ടായിരുന്ന 11 തടവുകാരെ തട്ടിക്കൊണ്ടുപോയതായി പൊലീസ് പറഞ്ഞു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വെടിയുതിർക്കേണ്ടിവന്നുവെന്നും പൊലീസ് വ്യക്തമാക്കി. മെയ്തി വനിതാ വിഭാഗമായ മീരാ പൈബിസും സുരക്ഷാ സേനയുമായാണ് ഏറ്റുമുട്ടിയത്.
മെയ്തി വിഭാഗക്കാരായ ആയുധധാരികളായ അക്രമികളെ കസ്റ്റഡിയിലെടുത്തതും അവരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തതുമാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്. മണിപ്പൂർ പോലീസിന്റെ പ്രസ്താവന പ്രകാരം, സൈന്യത്തിന്റെ മഹർ റെജിമെന്റിന്റെ ഒരു യൂണിറ്റ് പരിശോധനകൾക്കിടെ പോലീസ് വേഷം ധരിച്ച 11 സായുധരായ അക്രമികളെ തടഞ്ഞുനിർത്തി. അവരിൽ നിന്ന് നിരവധി തോക്കുകളും ഗ്രനേഡുകളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഇതിന് പിന്നാലെയാണ് ഇവരെ മോചിപ്പിക്കുന്നതിനായി മെയ്തി വനിതകളുടെ സംഘം പൊലീസിന് നേരെ പാഞ്ഞെത്തിയത്.
ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വെടിയുതിർക്കേണ്ടിവന്നു, എന്നാൽ സുരക്ഷാ സേന തടഞ്ഞുവച്ച ആളുകളെ പ്രക്ഷോഭകർ തട്ടിക്കൊണ്ടുപോയെന്നും പൊലീസ് സംഭവം വിശദീകരിച്ചുകൊണ്ട് പറഞ്ഞു.
സംഘർഷം അവസാനിക്കുന്നത് വരെ ആയുധങ്ങൾ പിടിച്ചെടുക്കുന്നതിനെ എതിർത്ത സ്ത്രീകൾ കസ്റ്റഡിയിലെടുത്ത പുരുഷന്മാരെ വിട്ടയക്കണമെന്നും പിടിച്ചെടുത്ത ആയുധങ്ങൾ തിരികെ നൽകണമെന്നും ആവശ്യപ്പെട്ടു. സുരക്ഷാ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ബിഷ്ണുപൂരിലെ കുമ്പിയിൽ സ്ത്രീകൾ ആർമിയുടെ നീക്കം തടഞ്ഞു, ചില സ്ത്രീകൾ റോഡിൽ കിടന്നുറങ്ങുകയും റോഡിൽ വാഹനമിട്ടുകൊണ്ട് പ്രതിഷേധിക്കുകയും ചെയ്തു.
ആർഎഎഫ് ഉൾപ്പെടെയുള്ള കൂടുതൽ സേനയെ എത്തിച്ച് ബിഷ്ണുപൂർ എസ്പി രവികുമാറിന്റെയും തങ്ക എംഎൽഎ ടി റോബിന്ദ്രോയുടെയും നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയ ശേഷമാണ് ജനക്കൂട്ടം പിരിഞ്ഞുപോകാൻ തയ്യാറായത്.
Read More
- ജർമ്മനിയിലെത്തുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യ; പിന്നിലാക്കിയത് ചൈനയെ
- ലൈംഗികാതിക്രമ വിവാദം: പ്രജ്വൽ രേവണ്ണയെ പുറത്താക്കി ജെഡിഎസ്
- ‘രാജ്യത്ത് ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീം പുരുഷന്മാർ’: മോദിയുടെ ‘കൂടുതൽ കുട്ടികൾ’ആരോപണത്തിൽ ഒവൈസി
- മതം പറഞ്ഞ് വോട്ട് തേടി: ബിജെപി യുവനേതാവ് തേജസ്വി സൂര്യക്കെതിരെ കേസെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ
- 'കൈയ്യടിക്കാനും പാത്രം കൊട്ടാനുമൊക്കെ പറയും' ; ഇനി മോദി കരയുമെന്നും രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us