/indian-express-malayalam/media/media_files/2024/12/19/8CIiV1yZFjxYef3Le3wO.jpg)
മീനാ ഗണേഷ്
ഷൊർണൂർ: സിനിമ,സീരിയൽതാരം മീനഗണേഷ് അന്തരിച്ചു. 81 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെതുടർന്ന് ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1976 മുതൽ സിനിമ സീരിയൽ രംഗത്ത് സജീവമായിരുന്നു മീന ഗണേഷ്.മീന ഗണേഷ് കൂടുതൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത് വാസന്തിയും, ലക്ഷ്മിയും, പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ്. നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരമാണ് മീന ഗണേഷ്. നന്ദനം, കരുമാടികുട്ടൻ തുടങ്ങിയ ചിത്രങ്ങളിലെ വേഷം ശ്രദ്ധേയമായിരുന്നു. അഞ്ച് വർഷം മുൻപ് മീനയ്ക്ക് പക്ഷാഘാതം വന്നിരുന്നു. പല വർഷങ്ങളായി മീന അഭിനയ രംഗത്ത് നിന്ന് ഇടവേളയെടുത്തിട്ട്. കാലിന് വയ്യാതെ വന്നതോടെയാണ് അഭിനയരംഗത്ത് നിന്ന് താൽക്കാലികമായി മീന ഗണേഷ് ഇടവേളയെടുത്തത്.
പത്തൊൻപതാമത്തെ വയസിൽ നാടക രംഗത്തിലൂടെയാണ് മീന ഗണേഷ് അഭിനയ രംഗത്ത് എത്തുന്നത്. നാടക രംഗത്ത് എസ്എൽ പുരം സൂര്യ സോമ, കായംകുളം കേരള തിയറ്റേഴ്‌സ്, തൃശൂർ ചിന്മയി തുടങ്ങി കേരളത്തിലെ വിവിധ നാടക സമിതികളുടെ നാടകത്തിൽ മീന പ്രവർത്തിച്ചിട്ടുണ്ട്. നാടക രംഗത്ത് നിരവധി പുരസ്‌കാരങ്ങളും നടി നേടിയിരുന്നു.
ആദ്യ സിനിമ പിഎ ബക്കറിൻറെ മണി മുഴക്കം ആയിരുന്നു. നാടക രംഗത്തെ പരിചയമാണ് എഎൻ ഗണേഷുമായുള്ള വിവാഹത്തിൽ എത്തിയത്.സംവിധായകൻ മനോജ് ഗണേഷ്, സംഗീത എന്നിവർ മക്കളാണ്. സംസ്‌കാരം വൈകീട്ട് ഷോർണൂർ ശാന്തി തീരത്ത് നടക്കും.
ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടിയിരുന്നു എങ്കിലും മറ്റുള്ളവരുടെ സഹായത്താലാണ് അവസാന സമയത്ത് സീരിയൽ സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ എത്തിയത്. അതിനിടെയാണ് അസുഖം വല്ലാതെ തളർത്തുന്നത്. രക്ത സമ്മർദ്ദത്തിൻറെ പ്രശ്‌നങ്ങൾ മീനയെ അലട്ടിക്കൊണ്ടിരുന്നു. പിന്നാലെ ഭർത്താവ് എഎൻ ഗണേഷിൻറെ മരണത്തോടെ മീനഗണേഷ് തനിച്ചായിരുന്നു.
Read More
- എം.എം.ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കണമെന്ന ഹർജി തള്ളി
- ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം; തെക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യത
- വാഹനം നടുറോഡിൽ നിർത്തിയത് ചോദ്യം ചെയ്‌തു; മലപ്പുറത്ത് യുവാവിനുനേരെ ആൾക്കൂട്ട ആക്രമണം
- കാനന പാതയിലൂടെ നടന്നു വരുന്ന ഭക്തർക്ക് ശബരിമലയിൽ പ്രത്യേക പാസ്
- ശബരി റെയിൽപാത; ആദ്യഘട്ടത്തിൽ ഒറ്റവരിപ്പാത മതിയെന്ന്കേരളം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.