/indian-express-malayalam/media/media_files/uploads/2021/05/delhi-government-to-take-care-of-children-who-lost-parents-to-covid-498751-FI.jpg)
അരവിന്ദ് കേജ്രിവാൾ (ഫയൽ ചിത്രം)
ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കാമെന്ന് സുപ്രീം കോടതി. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി മെയ് 7 ലേക്ക് മാറ്റിവെച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുന്ന സമയം സംബന്ധിച്ച ചോദ്യം ഉൾപ്പെടെ സുപ്രീം കോടതി ഉന്നയിച്ച ചോദ്യങ്ങൾക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് മറുപടി നൽകുമെന്നാണ് കരുതിയിരുന്നതെങ്കിലും അതുണ്ടായില്ല.
“ജീവനും സ്വാതന്ത്ര്യവും വളരെ പ്രധാനമാണ്” എന്ന് പ്രസ്താവിച്ച സുപ്രീം കോടതി, ഡൽഹി എക്‌സൈസ് പോളിസി കേസുമായി ബന്ധപ്പെട്ട് കെജ്‌രിവാളിന്റെ അറസ്റ്റിന്റെ സമയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകാൻ അന്വേഷണ ഏജൻസിയോട് കഴിഞ്ഞ ചൊവ്വാഴ്ച ആവശ്യപ്പെട്ടിരുന്നു.
"അരവിന്ദ് കേജ്രിവാൾ മറ്റ് വ്യക്തികളുമായി ഗൂഢാലോചന നടത്തിയിരുന്നുവെന്നും 2021-2022 ലെ ഡൽഹി എക്‌സൈസ് നയം രൂപീകരിക്കുന്നതിൽ സജീവമായി ഏർപ്പെട്ടിരുന്നുവെന്നും കേജ്രിവാളിനെ അറസ്റ്റ് ചെയ്യാനുള്ള കാരണമായി ഇ.ഡി നേരത്തെ കോടതിയിൽ വ്യക്തമാക്കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യത്തിലും കേജ്രിവാളിന് പങ്കുണ്ട്. എഎപിയുടെ ദേശീയ കൺവീനർ എന്ന നിലയിൽ കുറ്റകൃത്യങ്ങളിൽ നിന്നുള്ള വരുമാനം ഗോവ തിരഞ്ഞെടുപ്പിനുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുകയും ചെയ്തുവെന്നും ഇഡി കേജ്രിവാളിനെതിരെയുള്ള കുറ്റങ്ങളായി ആരോപിക്കുന്നു.
മാസങ്ങളോളം ഇഡി സമൻസ് ഒഴിവാക്കിയതിന് ശേഷം മാർച്ച് 21നാണ് കേജ്‌രിവാളിനെ എക്സൈസ് പോളിസി കേസിൽ അറസ്റ്റ് ചെയ്തത്.
Read More
- പശ്ചിമ ബംഗാള് ഗവർണർ സി.വി ആനന്ദബോസിനെതിരെ ലൈംഗിക ആരോപണം
- ലൈംഗികാതിക്രമ വിവാദം: പ്രജ്വൽ രേവണ്ണയെ പുറത്താക്കി ജെഡിഎസ്
- ‘രാജ്യത്ത് ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീം പുരുഷന്മാർ’: മോദിയുടെ ‘കൂടുതൽ കുട്ടികൾ’ആരോപണത്തിൽ ഒവൈസി
- മതം പറഞ്ഞ് വോട്ട് തേടി: ബിജെപി യുവനേതാവ് തേജസ്വി സൂര്യക്കെതിരെ കേസെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us