/indian-express-malayalam/media/media_files/2025/08/14/jammu-landslide-2025-08-14-15-50-45.jpg)
കിഷ്ത്വാറിലെ ചൊസിതി മേഖലയിലുണ്ടായ മിന്നൽ പ്രളയം (ഫൊട്ടൊ കടപ്പാട്: എ.ഐ.ആർ)
ശ്രീനഗർ: ജമ്മു കശ്മീരിൽ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ നിരവധി പേർ മരണപ്പെട്ടെന്ന് വിവരം. കിഷ്ത്വാറിലെ ചൊസിതി മേഖലയിലാണ് മിന്നൽ പ്രളയം ഉണ്ടായത്. നിരവധിപേർ മിന്നൽ പ്രളയത്തിൽ അകപ്പെട്ടതായിട്ടാണ് പ്രാഥമിക നിഗമനം.
Also Read: നിമിഷ പ്രിയയുടെ മോചനം; ഹർജി എട്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി സുപ്രീംകോടതി
ചൊസിതി മേഖലയിൽ മച്ചൈൽ മാതാ തീർത്ഥാടനത്തിന്റെ ഭാഗമായി നിരവധി ആളുകൾ ഒത്തുകൂടിയിരുന്നു. ഈ പ്രദേശത്താണ് ശക്തമായ മേഘവിസ്‌ഫോടനം ഉണ്ടായത്. 2,800 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മച്ചൈൽ മാതാ ക്ഷേത്രത്തിലേക്ക് തീർത്ഥാടകർ വാഹനങ്ങൾ പാർക്ക് ചെയ്ത് കാൽനടയായി യാത്ര ആരംഭിക്കുന്ന സ്ഥലമാണ് ചൊസിതി.
Also Read:ബിസിനസുകാരന്റെ 60 കോടി തട്ടിയെന്ന് പരാതി; ശിൽപ്പ ഷെട്ടിക്കും ഭർത്താവിനുമെതിരെ വഞ്ചനാകേസ്
ജമ്മു ഡിവിഷനിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന യാത്ര ജൂലൈ 25 ന് ആരംഭിച്ച് സെപ്റ്റംബർ അഞ്ചിന് അവസാനിക്കേണ്ടതായിരുന്നു. എത്രപേർക്ക് അപകടം സംഭവിച്ചെന്ന് കൃത്യമായ കണക്ക് ഇതുവരെയും അധികൃതർ പുറത്തുവിട്ടിട്ടില്ല.
സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അനുശോചനം രേഖപ്പെടുത്തി.
Also Read: ട്രംപ്- പുടിൻ ചർച്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ; റഷ്യ-യുക്രൈൻ സംഘർഷം അവസാനിക്കുമെന്ന് പ്രതീക്ഷ
രക്ഷാപ്രവർത്തനത്തിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എൻ ഡി ആർ എഫ്,എസ് ഡി ആർ എഫ് സംഘങ്ങൾ രക്ഷാപ്രവർത്തനത്തിന് സ്ഥലത്തെത്തിയിട്ടുണ്ട്. മരണസംഖ്യ ഉയരുമെന്ന് ആശങ്കയുള്ളതായി അധികൃതർ അറിയിച്ചു. തീർത്ഥാടനത്തോടനുബന്ധിച്ച് പ്രദേശത്ത് സ്ഥാപിച്ചിരുന്ന താൽക്കാലിക കടകൾക്കും മറ്റ് ഘടനകൾക്കും വലിയ നാശനഷ്ടമുണ്ടായതായി പ്രദേശവാസികൾ പറഞ്ഞു.
Read More: ട്രംപിന്റെ സമ്മർദ്ദ തന്ത്രങ്ങൾക്കിടെ എസ്. ജയ്‌ശങ്കർ റഷ്യയിലേക്ക്; ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.