scorecardresearch

ഛത്തീസ്ഗഡിൽ വീണ്ടും മാവോയിസ്റ്റ് വേട്ട; ഈ വർഷം മാത്രം കൊല്ലപ്പെട്ടത് 252 പേർ

2024 മുതൽ മാവോയിസ്റ്റ് ബന്ധമുള്ള അക്രമങ്ങളിൽ 39 സുരക്ഷാ ഉദ്യോഗസ്ഥരും 107 സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്

2024 മുതൽ മാവോയിസ്റ്റ് ബന്ധമുള്ള അക്രമങ്ങളിൽ 39 സുരക്ഷാ ഉദ്യോഗസ്ഥരും 107 സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്

author-image
WebDesk
New Update
Maoist, Maoists Attack

ഫയൽ ഫൊട്ടോ

റായ്പൂർ: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. കാങ്കർ ജില്ലയിൽ ഞായറാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇതോടെ ഈ വർഷം മാത്രം കൊല്ലപ്പെട്ട മാവോയിസ്റ്റ് അംഗങ്ങളുടെ എണ്ണം 252 ആയി ഉയർന്നു.

Advertisment

ബസ്തർ മേഖലയിൽ ഉൾപ്പെടുന്ന കാങ്കർ, ബസ്തർ, കൊണ്ടഗാവ്, ബിജാപൂർ, ദന്തേവാഡ, നാരായൺപൂർ, സുക്മ എന്നീ ജില്ലകളിൽ മാത്രം 223 പേരാണ് ഈ വർഷം ഉണ്ടായ വിവിധ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം 219 മാവോയിസ്റ്റുകളായിരുന്നു ഛത്തീസ്ഗഡിൽ ആകെ കൊല്ലപ്പെട്ടത്. ഇതിൽ 217 പേരും ബസ്തർ മേഖലയിലാണ് കൊല്ലപ്പെട്ടത്.

കാങ്കർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചിന്ദഖഡക് ഗ്രാമത്തിനു സമീപത്തെ കുന്നിൻ പ്രദേശത്താണ് ഞായറാഴ്ച ഏറ്റുമുട്ടൽ ഉണ്ടായത്. മാവോയിസ്റ്റ് നീക്കത്തെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ജില്ലാ റിസർവ് ഗാർഡും (ഡിആർജി) ബിഎസ്എഫും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയതെന്ന്, കാങ്കർ ജില്ലാ പൊലീസ് സൂപ്രണ്ട് ഐ. കല്യാൺ എലെസേല പറഞ്ഞു.

Also Read: കരുർ ദുരന്തം; വിജയ്‌യെ അറസ്റ്റു ചെയ്യണമെന്ന് കുറിപ്പ്; നടി ഒവിയയ്ക്കെതിരെ സൈബർ ആക്രമണം

Advertisment

ഒരു സ്ത്രീയടക്കം മൂന്നു പേരാണ് കൊല്ലപ്പെട്ടത്. ഇവരിൽ നിന്ന് ഒരു സെൽഫ് ലോഡിംഗ് റൈഫിളും (എസ്എൽആർ), ഒരു ഓട്ടോമാറ്റിക് വെപ്പണും, ഒരു .303 റൈഫിളും, ഒരു 12-ബോർ തോക്കും പിടിച്ചെടുത്തായി അധികൃതർ അറിയിച്ചു. തലയ്ക്ക് 14 ലക്ഷം രൂപ വില പ്രഖ്യാപിച്ചിരുന്നവരാണ് കൊല്ലപ്പെട്ടത്.

Also Read: തകർച്ചയുടെ വക്കിൽ ഗാസയിലെ ആശുപത്രികൾ; ആക്രമണം ശക്തമാക്കി ഇസ്രായേൽ

അതേസമയം, സംസ്ഥാനത്ത് 2024 മുതൽ മാവോയിസ്റ്റ് ബന്ധമുള്ള അക്രമങ്ങളിൽ 39 സുരക്ഷാ ഉദ്യോഗസ്ഥരും 107 സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. 471 മാവോയിസ്റ്റുകളാണ് ഈ കാലയളവിൽ കൊല്ലപ്പെട്ടത്.

Read More: സംസ്ഥാനപര്യടനം നിർത്തി വിജയ്; മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം സഹായധനം

Maoist Maoist Violence Chathisgarh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: