scorecardresearch

മണിപ്പൂർ: വെടിവെപ്പിൽ യുവാവ് കൊല്ലപ്പെട്ടു; വ്യാജവാർത്തയുടെ പേരിൽ എഡിറ്റർ അറസ്റ്റിൽ

35 കാരനായ ജെയിംസ്‌ ബോണ്ട് നിങ്കൊമ്പം, പ്രദേശത്തെ കാവൽ നിൽക്കുന്ന ഒരു കൂട്ടം ഗ്രാമ സന്നദ്ധപ്രവർത്തകരുടെ ഭാഗമായിരുന്നു. ശനിയാഴ്ച പുലർച്ചെ ആയുധധാരികളായ ആളുകൾ അവരെ ആക്രമിച്ചപ്പോൾ വെടിവയ്പ് ഉണ്ടായിരുന്നു. ഈ വെടിവയ്പ് രാവിലെ വരെ നീണ്ടുനിന്നു.

35 കാരനായ ജെയിംസ്‌ ബോണ്ട് നിങ്കൊമ്പം, പ്രദേശത്തെ കാവൽ നിൽക്കുന്ന ഒരു കൂട്ടം ഗ്രാമ സന്നദ്ധപ്രവർത്തകരുടെ ഭാഗമായിരുന്നു. ശനിയാഴ്ച പുലർച്ചെ ആയുധധാരികളായ ആളുകൾ അവരെ ആക്രമിച്ചപ്പോൾ വെടിവയ്പ് ഉണ്ടായിരുന്നു. ഈ വെടിവയ്പ് രാവിലെ വരെ നീണ്ടുനിന്നു.

author-image
WebDesk
New Update
Manipur | gun fight

ഫയൽ ചിത്രം

ഇംഫാൽ: മണിപ്പൂരിലെ ഇംഫാൽ വെസ്റ്റ് ജില്ലയിലെ കടംഗ്ബന്ദ് മേഖലയിൽ ഗാർഡ് ഡ്യൂട്ടിയിലായിരുന്ന ഒരു സന്നദ്ധ പ്രവർത്തകൻ വെടിവെപ്പിൽ കൊല്ലപ്പെട്ടു. ജെയിംസ്‌ബോണ്ട് നിങ്കൊമ്പം (35) ആണ് ശനിയാഴ്ച അജ്ഞാതരായ തോക്കുധാരികളുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്ന് പൊലിസും ഗ്രാമ വൃത്തങ്ങളും അറിയിച്ചു. മെയ് 3ന് പൊട്ടിപ്പുറപ്പെട്ട വംശീയ അക്രമം ബാധിച്ച പ്രദേശങ്ങളിൽ ഉൾപ്പെട്ടിരുന്ന കടംഗ്ബന്ദ്, കുക്കി വിഭാഗങ്ങൾക്ക് ആധിപത്യമുള്ള കാങ്‌പോക്പി ജില്ലയുടെ അതിർത്തി പ്രദേശമാണ്.

Advertisment

35 കാരനായ ജെയിംസ്‌ ബോണ്ട് നിങ്കൊമ്പം, പ്രദേശത്തെ കാവൽ നിൽക്കുന്ന ഒരു കൂട്ടം ഗ്രാമ സന്നദ്ധപ്രവർത്തകരുടെ ഭാഗമായിരുന്നു. ശനിയാഴ്ച പുലർച്ചെ ആയുധധാരികളായ ആളുകൾ അവരെ ആക്രമിച്ചപ്പോൾ വെടിവയ്പ്  ഉണ്ടായിരുന്നു. ഈ വെടിവയ്പ് രാവിലെ വരെ നീണ്ടുനിന്നു. പരിക്കേറ്റ നിങ്കൊമ്പം അമിത രക്തസ്രാവത്തെ തുടർന്നാണ് മരിച്ചതെന്ന് പൊലിസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജെഎൻഐഎംഎസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മറ്റൊരു സംഭവത്തിൽ, പ്രകോപനപരമായ വാർത്തകൾ പ്രസിദ്ധീകരിച്ചുവെന്നാരോപിച്ച് പ്രാദേശിക ഭാഷാ ദിനപത്രമായ 'കാംഗ്ലെയ്‌പാകി മീര'യുടെ എഡിറ്റർ വാങ്‌ഖേംച ശ്യാംജയ്‌യെ പൊലിസ് അറസ്റ്റ് ചെയ്തു. കലാപമുണ്ടാക്കുക, മതവികാരം വ്രണപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ശ്യാംജയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇംഫാൽ പൊലിസ് സ്വമേധയാ കേസെടുത്തതിന്റെ അടിസ്ഥാനത്തിൽ, വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത ശ്യാംജയ് യെ ഡിസംബർ 31 വരെ പൊലിസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.

വംശീയ സംഘർഷത്തിനിടയിൽ ഈ പത്രം, അക്രമങ്ങളെ പ്രചോദിപ്പിക്കുന്നതും സ്ഥിരീകരിക്കാത്തതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് എഡിറ്ററെ അറസ്റ്റ് ചെയ്തതെന്ന് പൊലിസ് പറയുന്നു. നേരത്തെ ഡിസംബർ 2ന് മണിപ്പൂർ ബിജെപി വൈസ് പ്രസിഡന്റ് ലൈഷ്‌റാം മീനബന്ത സിംഗ് ശ്യാംജയ് യുടെ പത്രം വിദ്വേഷം വളർത്തുന്നുവെന്ന് ആരോപിച്ച് പരാതി നൽകിയിരുന്നു.

Advertisment

സംസ്ഥാനത്ത് വംശീയ കലാപത്തിൽ ഇതുവരെ 200ലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർ പലായനം ചെയ്യുകയും ചെയ്തു. ഡിസംബർ 4ന്, തെങ്‌നൗപാൽ ജില്ലയുടെ ഉൾഭാഗത്ത് നിന്ന് 13 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. സുരക്ഷാ സേനയ്ക്ക് വെടിവെപ്പ് നടന്നതായി സൂചനകൾ ലഭിച്ചത് മണിക്കൂറുകൾക്ക് ശേഷമാണ്. 17നും 47നും ഇടയിൽ പ്രായമുള്ള പുരുഷന്മാരുടേതാണ് മൃതദേഹങ്ങൾ. ഇവർ മെയ്തേയ് ആധിപത്യമുള്ള താഴ്‌വര പ്രദേശമായ ബിഷ്ണുപൂർ, ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, കാക്‌ചിംഗ് ജില്ലകളിൽ നിന്നുള്ളവരാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

In Other News:

Manipur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: