/indian-express-malayalam/media/media_files/uploads/2018/11/rape.jpg)
കഞ്ചാവു കേസിൽ പിടിയിലായ ആളുടെ ഫോണിൽ പീഡന ദൃശ്യങ്ങൾ
കൊച്ചി: കഞ്ചാവ് കേസിൽ പെരുമ്പാവൂരിൽ പിടിയിലായ പ്രതിയുടെ മൊബൈൽ ഫോണിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. ബന്ധുവായ അഞ്ചുവയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പ്രതിയുടെ ഫോണിൽ നിന്ന് കണ്ടെത്തിയത്. പ്രതിക്കെതിരെ പൊലീസ് പോക്സോ കേസ് ചുമത്തി.
125 ഗ്രാം കഞ്ചാവുമായി കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാളെ പിടികൂടിയത്. കഞ്ചാവിന്റെ ഉറവിടവും മറ്റ് വിവരങ്ങളും കണ്ടെത്തുന്നതിന്റെ ഭാഗമായി പ്രതിയുടെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ തന്നെ ചിത്രീകരിച്ച അഞ്ച് വയസ്സുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഫോണിൽ നിന്ന് കണ്ടെടുത്തത്.
പൊലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി പ്രതി മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തി.
പീഡനത്തിന് ഇരയായ കുട്ടി ഇയാളുടെ ബന്ധുവാണ്. ഇയാൾ പെരുമ്പാവൂർ സ്വദേശിയാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്നും ഇയാൾ ലഹരിക്ക് അടിമയാണെന്നുമാണ് പൊലീസ് പറയുന്നത്. പോക്സോ നിയമത്തിലെ 9 ,10 വകുപ്പുകളാണ് ചുമത്തിയത്. പ്രതി ദീർഘകാലമായി കുട്ടിയുടെ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്.
Read More
- ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച സംഭവം; ബെയ്ലിൻ ദാസിന് ജാമ്യമില്ല
- കൊല്ലത്ത് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകൻ ആത്മഹത്യ ചെയ്തു
- സംസ്ഥാനത്ത് കോളറ ബാധിച്ച് വീണ്ടും മരണം, ആലപ്പുഴയിൽ ചികിത്സയിലായിരുന്ന ആൾ മരിച്ചു
- 16 കോച്ച്, 530 അധികം സീറ്റ്; മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് സർവീസ് മേയ് 22 ന്
- മലക്കം മറിഞ്ഞ് ജി.സുധാകരൻ; തപാൽ വോട്ടുകൾ തിരുത്തിയില്ലെന്ന് വിശദീകരണം
- യുവ അഭിഭാഷകയെ മർദ്ദിച്ച സംഭവം; അഡ്വ.ബെയ്ലിൻ ദാസ് പിടിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us