/indian-express-malayalam/media/media_files/cdG95PyJyHeO4KKOcoIS.jpeg)
അപകടത്തിൽ മരിച്ച മാത്യു,ഭാര്യ ലിനി, മക്കളായ ഐസക്,ഐറിൻ (കടപ്പാട്-ഫെയ്‌സ് ബുക്ക്)
അബ്ബാസിയ: കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ നാലംഗ മലയാളി പുക ശ്വസിച്ച് മരിച്ചു. പത്തനംതിട്ട തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുളക്കൽ(38), ഭാര്യ ലിനി എബ്രഹാം(35), മകൻ ഐസക്(7), മകൾ ഐറിൻ(13) എന്നിവരാണ് മരിച്ചത്. നാട്ടിൽ അവധിക്ക് എത്തിയ കുടുംബം ഇന്നലെ വൈകീട്ടാണ് കുവൈത്തിലേക്ക്് മടങ്ങിയെത്തിയത്. യാത്രാ ക്ഷീണം കാരണം നേരത്തെ ഉറങ്ങിയതായിരുന്നു. രാത്രി ഒമ്പതോടെയാണ് ഇവർ താമസിക്കുന്ന ഫ്‌ളാറ്റിൽ തീപിടിത്തം ഉണ്ടായതെന്ന് കുവൈത്ത് പോലീസ് പറയുന്നു.
ഉറക്കത്തിലായതിനാൽ തീപിടിച്ച കാര്യം അറിയാൻ കഴിഞ്ഞില്ല. തുടർന്ന് അഗ്നിശമന സേനാ വിഭാഗമെത്തി ഫ്‌ളാറ്റിന്റെ വാതിൽ തല്ലിത്തകർത്താണ് ഇവരെ പുറത്തെത്തിച്ചത്. നാലുപേരും സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചതാണ് മരണകാരണെന്നാണ് പ്രാഥമിക നിഗമനം.
കുവൈത്തിലെ റോയിട്ടേഴ്സ് കമ്പനിയിലെ വിവര സാങ്കേതിക വിഭാഗത്തിൽ ജീവനക്കാരനാണ് മരണപ്പെട്ട മാത്യു. ലിനി എബ്രഹാം അദാൻ ആശുപത്രിയിൽ സ്റ്റാഫ് നഴ്സാണ്. മകൾ ഐറിൻ ഭവൻസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയും മകൾ ഐറിൻ ഇതേ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയുമാണ്. യുനൈറ്റഡ് ഇന്ത്യൻ സ്‌കൂളിന് സമീപമുള്ള കെട്ടിടത്തിലാണ് ഇവർ താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ ജൂൺ 12നാണ് തെക്കൻ കുവൈത്തിലെ മംഗഫിൽ എൻബിടിസി കമ്പനിയുടെ ലേബർ ക്യാംപിലുണ്ടായ വൻ തീപിടിത്തത്തിൽ 24 മലയാളികൾ ഉൾപ്പെടെ 50 പേർ മരണപ്പെട്ടത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.