/indian-express-malayalam/media/media_files/uploads/2023/05/praveen-nth.jpg)
പ്രവീൺ നാഥ്
Malayalam Top News Highlights:: പാലക്കാട്: പ്രവീൺ നാഥിന്റെ പങ്കാളി റിഷാന ഐഷുവിതിരെ ആരോപണവുമായി കുടുംബം. പ്രവീണിനെ റിഷാന ഐഷു പതിവായി മർദിച്ചിരുന്നുവെന്നും കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പ്രവീൺ നാഥിന്റെ കുടുംബം ആരോപിച്ചു. കേരളത്തിലെ ആദ്യ ട്രാൻസ്മാൻ ബോഡി ബിൽഡറായ പ്രവീണ്‍ നാഥ് ഇന്നലെയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.
- 21:26 (IST) 05 May 2023ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് മോശം സ്‌കോര്‍
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് മോശം സ്‌കോര്‍. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് 17.5 ഓവറില്‍ 118 റണ്‍സില്‍ ഓള്‍ഔട്ടായി. 30 റണ്‍സ് നേടിയ നായകന്‍ സഞ്ജു സാംസണ്‍ ആണ് ടോപ് സ്‌കോറര്‍. ഗുജറാത്ത് ടൈറ്റന്‍സിനായി റാഷിദ് ഖാന്‍ മൂന്നും നൂര്‍ അഹമ്മദ് രണ്ടും ഹാര്‍ദിക് പാണ്ഡ്യയും മുഹമ്മദ് ഷമിയും ജോഷ്വ ലിറ്റിലും ഓരോ വിക്കറ്റും നേടി. Readmore
- 20:57 (IST) 05 May 2023കോവിഡ്: ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിച്ച് ലോകാരോഗ്യ സംഘടന
കോവിഡിനെ പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ലോകത്താകെ 70 ലക്ഷത്തോളം പേര്‍ കോവിഡ് മൂലം മരിച്ചെന്നും എന്നാല്‍ കോവിഡിനെ തടയാന്‍ ഇനിയും ആഗോള അടിയന്തരാവസ്ഥ തുടരേണ്ടതില്ലെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. വൈറസ് പൊതുജനാരോഗ്യ ഭീഷണിയായി തുടര്‍ന്നും കാണപ്പെടും, കൂടാതെ എച്ച്‌ഐവി പോലെയുള്ള ഒരു പകര്‍ച്ചവ്യാധി നിലയില്‍ കാണണം. കോവിഡ് വ്യാപനം പൂര്‍ണമായി അവസാനിച്ചിട്ടില്ലെങ്കിലും രോഗതീവ്രതയെ പഴയപോലെ ഭയക്കേണ്ടതില്ലെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ആഗോള ആരോഗ്യ ഭീഷണിയെന്ന നിലയില്‍ കോവിഡ് വൈറസ് അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. Readmore
- 20:02 (IST) 05 May 2023എന്‍സിപി അധ്യക്ഷസ്ഥാനത്ത് ശരദ് പവാര്‍ തുടരും; രാജി തീരുമാനം പിന്‍വലിച്ചു
നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) ദേശീയ അധ്യക്ഷസ്ഥാനം രാജിവെക്കാനുള്ള തീരുമാനം ശരദ് പവാര്‍ പിന്‍വലിച്ചു. രാജിവെക്കുന്നതായി പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ശരദ് പവാറിന്റെ മാറ്റം. ജനങ്ങളുടെ വികാരങ്ങളെ അനാദരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതിയ അധ്യക്ഷനെ തീരുമാനിക്കാന്‍ നിയോഗിച്ച 18 അംഗ സമിതി പവാറിന്റെ രാജി ഏകകണ്ഠമായി തള്ളി മണിക്കൂറുകള്‍ക്ക് ശേഷമാണ് ശരദ് പവാര്‍ നേരിട്ട് രംഗത്ത് വന്നത്. ശരദ് പവാര്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് സമിതി ശിപാര്‍ശ ചെയ്തതായി മുതിര്‍ന്ന പാര്‍ട്ടി നേതാവും കമ്മിറ്റി കണ്‍വീനറുമായ പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. Readmore
- 18:16 (IST) 05 May 2023റോഡ് മുറിച്ചു കടക്കുന്നതിനിടെ കാര്‍ ഇടിച്ച് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം
പാലക്കാട് മണ്ണാര്‍ക്കാട്ട് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാര്‍ ഇടിച്ച് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം. കടുങ്കണ്ടത്തില്‍ നിഷാദിന്റെമകള്‍ ഫാത്തിമ നഹ്ലയാണ് മരിച്ചത്. കണ്ടമംഗലം അരിയൂര്‍റോഡിലായിരുന്നു അപകടം.
- 18:16 (IST) 05 May 2023റോഡ് മുറിച്ചു കടക്കുന്നതിനിടെ കാര്‍ ഇടിച്ച് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം
പാലക്കാട് മണ്ണാര്‍ക്കാട്ട് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാര്‍ ഇടിച്ച് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം. കടുങ്കണ്ടത്തില്‍ നിഷാദിന്റെ
മകള്‍ ഫാത്തിമ നഹ്ലയാണ് മരിച്ചത്. കണ്ടമംഗലം അരിയൂര്‍റോഡിലായിരുന്നു അപകടം.
- 18:16 (IST) 05 May 2023റോഡ് മുറിച്ചു കടക്കുന്നതിനിടെ കാര്‍ ഇടിച്ച് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം
പാലക്കാട് മണ്ണാര്‍ക്കാട്ട് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാര്‍ ഇടിച്ച് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം. കടുങ്കണ്ടത്തില്‍ നിഷാദിന്റെമകള്‍ ഫാത്തിമ നഹ്ലയാണ് മരിച്ചത്. കണ്ടമംഗലം അരിയൂര്‍റോഡിലായിരുന്നു അപകടം.
- 17:24 (IST) 05 May 2023റിയാദില്‍ കെട്ടിടത്തിലുണ്ടായ അഗ്നിബാധയില്‍ നാല് മലയാളികള്‍ മരിച്ചു
റിയാദില്‍ കെട്ടിടത്തിലുണ്ടായ അഗ്നിബാധയില്‍ നാല് മലയാളികള്‍ അടക്കം ആറ് പേര്‍ മരിച്ചു. പെട്രോള്‍ പമ്പ് ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തം ഉണ്ടായത്. മരിച്ച മലയാളികളിൽ ഒരാൾ മലപ്പുറം സ്വദേശിയും ഒരാൾ വളാഞ്ചേരി സ്വദേശിയും ആണെന്നാണ് ലഭിക്കുന്ന വിവരം
- 16:25 (IST) 05 May 2023‘ഭീകരഘടകങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നു’; ‘ദി കേരള സ്റ്റോറി’യില്‍ കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി
കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ബല്ലാരിയില്‍ നടന്ന റാലിയില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ദി കേരള സ്റ്റോറി’ സിനിമയെ ഉദ്ധരിച്ച് കോണ്‍ഗ്രസ് ”ഭീകരഘടകങ്ങള്‍ക്ക് അഭയം നല്‍കുകയും വളര്‍ത്തുകയും ചെയ്യുന്നു”വെന്ന് പ്രധാനമന്ത്രി ആരോപിച്ചു.
”കേരള സ്റ്റോറി എന്ന ചിത്രം ഒരു ഭീകര ഗൂഢാലോചനയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് തീവ്രവാദത്തിന്റെ വൃത്തികെട്ട സത്യം കാണിക്കുകയും തീവ്രവാദികളുടെ പദ്ധതിയെ തുറന്നുകാട്ടുകയും ചെയ്യുന്നു. കോണ്‍ഗ്രസ് സിനിമയെ എതിര്‍ക്കുകയും തീവ്രവാദ പ്രവണതകളുമായി നിലകൊള്ളുകയും ചെയ്യുന്നു. വോട്ട് ബാങ്കിനു വേണ്ടിയാണ് കോണ്‍ഗ്രസ് ഭീകരപ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതെന്നും മോദി പറഞ്ഞു. കര്‍ണാടകയെ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും നിരോധനവും പ്രീണനവും മാത്രമാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയെന്നും പ്രധാനമന്ത്രി പറഞ്ഞു. Readmore
- 15:33 (IST) 05 May 2023അരിക്കൊമ്പന്‍ ജനവാസ മേഖലയില്‍; മേഘമലയിലെ ദൃശ്യങ്ങള്‍ പുറത്ത്
പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലെ ജനവാസ മേഖലയിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. തമിഴ്‌നാട്ടിലെ മേഘമല പ്രദേശത്ത് വിഹരിക്കുന്ന അരിക്കൊമ്പനെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. അവിടെനിന്ന് പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് തന്നെ തിരികെപ്പോകുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.
- 14:32 (IST) 05 May 2023വൈറൽ ന്യൂമോണിയ; ഉമ്മൻ ചാണ്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് വൈറൽ ന്യൂമോണിയ സ്ഥിരീകരിച്ചതായി മകൻ ചാണ്ടി ഉമ്മന്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. Read More
- 12:35 (IST) 05 May 2023കേരള സ്‌റ്റോറി സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
വിവാദമായ കേരള സ്‌റ്റോറി സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയുണ്ടെന്നും സിനിമ ജനം വിലയിരുത്തിക്കോളുമെന്നും കോടതി വ്യക്തമാക്കി. ചരിത്രപരമായ സിനിമ അല്ലല്ലോയെന്നും സിനിമയെങ്ങനെയാണ് വിഭാഗീയത സൃഷ്ടിക്കുന്നതെന്നും കോടതി ചോദിച്ചു.
- 11:46 (IST) 05 May 2023മൂന്നാറിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിൽ യുവതിയെ കുത്തിപ്പരുക്കേൽപിച്ചു
മൂന്നാറിൽനിന്നു ബെംഗളൂരുവിലേക്കു പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യുവതിയെ കുത്തിപ്പരുക്കേൽപിച്ചു. സംഭവത്തിനുപിന്നാലെ യുവാവ് സ്വയം കഴുത്തറത്തു. ഇന്നലെ രാത്രി 11ന് വെന്നിയൂരിനു സമീപമാണു സംഭവം. Read More
- 11:44 (IST) 05 May 2023സെർബിയയിൽ വെടിവയ്പ്: എട്ട് പേർ കൊല്ലപ്പെട്ടു, 10 പേർക്ക് പരുക്ക്
ബെൽഗ്രേഡിന് തെക്ക് മ്ലാഡെനോവാക് പട്ടണത്തിലുണ്ടായ വെടിവയ്പിൽ എട്ട് പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. അക്രമിയെ കണ്ടെത്താനായി പൊലീസ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.